Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

0 POSTS 0 COMMENTS

മുണ്ടൂരിലെ പാലക്കാട്

ഞാന്‍ എന്നോടു തന്നെ ചോദിക്കുകയാണ്. ''നീ ഈ ദേശത്തെ സത്യമായിട്ടും സ്‌നേഹിക്കുന്നുണ്ടോ? ഉവ്വ് എന്നോ ഇല്ല എന്നോ പറയേണ്ടത്? അറിയുന്നില്ല. കിഴക്ക് നായാടിക്കുന്ന്. തെക്ക് കൈയൊന്ന് ആഞ്ഞു നീട്ടിയാല്‍ ഇപ്പോള്‍ തൊടാം എന്ന മാതിരി വള്ളിക്കോടന്‍ മല. പടിഞ്ഞാറ് മുത്തംപാറക്കുന്ന്. വടക്ക് കല്ലടിക്കോടന്‍ മല. മുണ്ടൂരിനു ചുറ്റും വന്മനതിലുയര്‍ത്തി പ്രകൃതി എന്നെ തടവിലിട്ടിരിക്കുകയാണ്. എല്ലാം പിന്നിലേക്കു വലിച്ചെറിഞ്ഞ്, സ്മൃതികളടക്കം - കടന്നു പോകാന്‍ തോന്നാറുണ്ട്. പിന്നെതോന്നും പോയിട്ടെന്താ എന്ന്. അങ്ങനെ പോകുന്നു....

നാറാണത്ത് ഭ്രാന്തനും ഗ്രീക്ക് തത്വചിന്തയും ഒരു താര...

തത്വങ്ങളും ദര്‍ശനങ്ങളും കാലദേശങ്ങള്‍ക്കു അതീതമാണല്ലോ. എല്ലായിടത്തും സമാനമായ ആത്മീയ ചിന്തകളും ദര്‍ശനങ്ങളും ശാസ്ത്ര ചിന്തകളും കലാ ദര്‍ശനങ്ങളും, ആഘോഷങ്ങളും ആചാരങ്ങളും നിലനിന്നുരുന്നതായി കാണാം. ചിലവയ്ക്ക് പ്രചാരം കൈവന്നു. ചിലവയാകട്ടെ അതാതിന്റെ ഭൂമികയില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. ചില മിത്തുകള്‍ ദേശങ്ങള്‍ക്കു അപ്പുറവും എഴുതപ്പെട്ടത് അങ്ങിനെയാണ്. ചില പ്രദേശങ്ങളുടെ സ്വകാര്യമായി ചില മിത്തുകള്‍. എങ്കിലും ഇവയെ പറ്റി കൂടുതല്‍ അറിയുമ്പോള്‍ സമാനമായി ഇതര ദേശങ്ങളിലെ മിത്തുകളുമായി സമാനതകള്‍ കാണാം. ചില വൈര...

പാല് കൊടുത്ത കയ്യും ഒരു പാമ്പും

പാമ്പേപാല് തന്നത് തെറ്റ് തന്നെയാണ്നിന്റെ ഉള്ളം തിരിച്ചറിയാതെ എന്റെ ഉള്ളം കൊണ്ട് ഊട്ടിയതുംഹൃദയത്തിലെവിടെയോ നിനക്കായി ഒരു മാളം തുറന്നു വച്ചതുംസീല്‍ക്കാരങ്ങളെയൊക്കെ 'രാരിക്കം രാരാരോരേരിക്കം രേരേരേമാമ്പറപ്പാടത്തേ നമുക്ക്പുഞ്ചേ കാവലുണ്ട്വല്യമാമന്‍ പറഞ്ഞേനമ്മള്‍ കൊയ്യാന്‍ ചെല്ലാനേമഴ പെയ്യുമ്പോഴേ നമ്മുടെകുഞ്ഞുങ്ങളെങ്ങനാടിഇടി വെട്ടുമ്പോഴോ നമ്മുടെകുഞ്ഞുങ്ങളെങ്ങനാടി എന്ന് താരാട്ട് പാടിയതും തീരാപ്പകതന്നെയാണ് കൊത്തിക്കൊള്ളുക മതി തീരുംവരെ ..ഒരു നാള്‍ ഓമനിച്ചകൈകള്‍ തൃപ്തി കൊണ്ട് നീലക്കും വരെ കൊത്തിക്കൊണ്ടേ ഇ...

നാട്ടുനടപ്പ്

കവിത ഒരു കൊലപാതകം കവി പാതകിനേരം പുലരുമ്പോള്‍ പോലീസ് നായകവിതയില്‍ നിന്നും ഓടിപ്പോയ ബിംബങ്ങളുടെ മണം പിടിക്കുംവിരലടയാള വിദഗ്ദര്‍ വരികളോട് തൊട്ടിരുന്ന ആത്മാക്കളെ കണ്ടു പിടിക്കുംപ്രചോദനങ്ങള്‍ തൊടിയിലെ വാഴകള്‍ക്കു മറവില്‍ നിന്നും പുറത്ത് വഴിയില്‍ ആരും കാണാതെയും എത്തി നോക്കും .ചില സ്വകാര്യ കുറ്റാന്വേഷകര്‍ കവിയുടെ തലവര വരെ കുഴിച്ചെടുക്കുംപാതകത്തിന് പ്രേരണ നല്‍കിയവരെ ഒറ്റമുറിയില്‍ രഹസ്യമായി ചോദ്യം ചെയ്യും.പൊതു ജനം വരും കുശുകുശുക്കും മൂക്കത്ത് വിരല്‍ വക്കും കാതുകള്‍ കൊണ്ട് സംസാരിക്കുംസുഹൃത്തുക്കളും ശത്രു...

കത്തുന്ന മഴ

പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് മലയാളത്തില്‍ പഞ്ഞമില്ല. ചുരുക്കം ചിലവയില്‍ ഒഴിച്ച് ബാക്കി എല്ലാറ്റിലും നിരവധി കവിതകള്‍ പുറത്തിറങ്ങുന്നു. പുസ്തക പ്രസിദ്ധീകരണവും പഴയ കാലത്തെക്കാള്‍ എളുപ്പം ആയി. സൈബര്‍ മേഖല സാഹിത്യമാധ്യമം ആയതോടെ സ്വയം പ്രസാധകര്‍ ആയ സാഹിത്യ തല്പരരുടെ എണ്ണവും കൂടി. ഒരു തരത്തില്‍ എഴുത്തിന്റെ ജനാധിപത്യ വത്കരണം. പക്ഷെ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ രചയിതാക്കള്‍ കുറവ് തന്നെ. കെട്ടിയ കുറ്റിക്ക് ചുറ്റും മേയുന്ന പശുവിനെ പോലെ നിയതമായ വട്ടത്തില്‍ വലിയ പുതുമകള്‍ സൃഷ്ടിച്ചു എടുക്കാന്‍ കഴിയാതെ ത...

അടക്കം

ഒന്ന് പോടാ ജീവിതമേ നീ വരച്ചു വച്ച പാളത്തിലൂടെകൂകിപ്പായാന്‍ ഞാനെന്താ നിന്റെ തീവണ്ടിയാണോ ? ഒന്ന് പോടാ പോയി പണി നോക്കടാനീ പച്ച കാട്ടുമ്പോള്‍ പായാനും ചുകപ്പു കാട്ടിയാല്‍ നില്‍ക്കാനും ഞാനെന്താ നിന്റെ തീവണ്ടിയാണോ? നിന്റെയൊരു ഒടുക്കത്തെ അപായ ചങ്ങല ... നീ അത് വലിക്കുംപോളെക്കും നിന്റെ നശിച്ച പാളം വിട്ട്‌അടിവസ്ത്രങ്ങള്‍ അലക്കിയിട്ടപോലെ കൊടികള്‍ കൊണ്ട് നീ അലങ്കരിച്ചസ്റേഷനുകളെ തിരിഞ്ഞു പോലും നോക്കാതെഞാന്‍ പറ പറന്നിരിക്കുംകുരുവി ക്കൂട്ടത്തിനോപ്പം ഞാന്‍ നിന്റെ തീവണ്ടിയല്ലഒരു വണ്ടി തീ മാത്രം . ...

കുടജാദ്രിയിലേക്ക് ഒരു യാത്ര

തികച്ചും അവിചാരിതമായിരുന്നു കുടജാദ്രി ,മൂകാംബിക യാത്ര .ഏറെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം .അവിടം പോയിക്കണ്ട സുഹൃത്തുക്കള്‍ പകര്‍ന്നു തന്ന അനുഭവ കഥകള്‍ ,പലപ്പോളായി വായിച്ചറിഞ്ഞ വിവരങ്ങള്‍ ഒക്കെ മനസ്സിലുണ്ടായിരുന്നത് കാരണം അവിടെക്കൊരു യാത്ര എന്നും ഭാവനയില്‍ ഉണ്ടായിരുന്നു . പെട്ടെന്നൊരു ദിവസം കുട്ടികളെ എഴുത്തിനിരുത്താം എന്ന ലക്ഷ്യത്തോടെ പെങ്ങളുടെ ഭര്‍ത്താവ് ഇങ്ങിനെ ഒരു യാത്ര പറഞ്ഞപ്പോള്‍ അത് കൊണ്ട് തന്നെ രണ്ടാമത് ആലോചന വേണ്ടി വന്നില്ല . ഒരു ക്വാളിസ് വാനില്‍ ഒന്‍പതു പേര്‍ ആയിരുന്നു യാത്ര. ര...

എന്ത് കൊണ്ടെന്നറിയില്ല

മുറ്റത്തിന്റെതെക്കേ മൂലയില്‍മെല്ലിച്ചുഉണങ്ങാന്‍ വെമ്പുന്നആ ചെടിഅവള്‍ നട്ടതാണ്എന്ത് കൊണ്ടെന്നറിയില്ലഅതില്‍ ഒരാഴ്ചയായിഒരു പൂവുണ്ട്എടുത്തു പറയാന്‍പ്രത്യേകിച്ച് അലങ്കാരങ്ങള്‍ഒന്നുമില്ലാത്തഒരു പൂവുണ്ട്അതവള്‍ പറിചിട്ടില്ലഎന്ത് കൊണ്ടെന്നറിയില്ലഇന്ന് ഞാന്‍ നോക്കുമ്പോള്‍ഒരിതളില്‍ ഒരു പുഴുഅരിച്ചു നടക്കുന്നുമറ്റേ ഇതളില്‍ ഒരു ശലഭംഉമ്മ വയ്ക്കുന്നുഞാന്‍ ജിബ്രാനില്‍ മുങ്ങിഇന്നലെ വൈകുന്നേരംദേവാലയത്തിന്റെമാർബിൾപ്പടിയിൽഒരു സ്ത്രിരണ്ടു പുരുഷന്മാരുടെഇടയിൽ ഇരിക്കുന്നത്ഞാൻ കണ്ടു.അവളുടെ മുഖത്തിന്റെഒരു വശം വിളറിയിരുന്...

ചുമര്‍ചിത്രങ്ങള്‍

ചുമര്‍ചിത്രങ്ങള്‍----------------- പൂക്കളുടെയുംചെടികളുടെയുംഇടയില്‍ നിന്നുംഅക്കങ്ങളുടെ ലോകത്തേക്ക്തുമ്പികള്‍ പറന്നു പോകുന്നു .. ആകാശം---------ചുമരുകള്‍വെള്ളം നനഞ്ഞു വിണ്ടുമേല്‍ക്കൂര കമ്പികള്‍തെളിഞ്ഞു തുടങ്ങിഈ ആകാശം എന്നാണാവോഇടിഞ്ഞു വീഴുക ? മഴ----കടലാസ് തോണിയില്‍ഒഴുക്കിവിട്ടഉറുമ്പിനെ ഓര്‍ത്ത്അമ്മുക്കുട്ടി അന്നുറങ്ങിയില്ല ദൂരെ-----മലകള്‍എന്ന് മുതലാണിങ്ങനെകഷണ്ടിയായത് ? പാഠം ഒന്ന്------------ടീച്ചര്‍ വാതിലടച്ചുജനാലകള്‍ അടച്ചുബോര്‍ഡില്‍ കനപ്പിച്ചു എഴുതിഞങ്ങള്‍ വായിച്ചുപാഠം ഒന്ന്പരിസര പഠനം പിന്നാമ്പുറ...

അടക്കോഴി

കണ്ണടയാറില്ലകരിമ്പൂച്ചകളെപ്പോഴാണ്വരവെന്നറിയില്ലവിശപ്പറിയാറില്ല ,ഉള്ളില്‍ നിന്നൂറുംമധുരമാമുറവയില്‍തെല്ലിടയെപ്പോഴുംദാഹം തീര്‍ക്കും .ഒരു തൂവല്‍ പോലുംഭാരമാകാറില്ലസമയമെപ്പോളെ നിശ്ചലം.മൌനത്തിന്റെ മന്ത്രംഉരുവിട്ടുരുവിട്ടുഒച്ചകളെന്നോ മറന്നുപോയി പേടിയാണ് എപ്പോളുംരാകിപ്പറക്കുന്ന ആകാശത്തെചരിഞ്ഞു നോട്ടങ്ങളെകൌശല കണ്ണുകളെപതുങ്ങി നടക്കലുകളെ കുറെ നാള്‍ കൂടെനടന്നുചിക്കാനും ചികയാനും പഠിച്ചുവിരിഞ്ഞിറങ്ങുന്ന കനലുകള്‍യാത്ര പോയേക്കാംഎങ്കിലും അടക്കോഴികളുടെവരാന്തകളില്‍പരാതിപെട്ടികള്‍ തൂങ്ങാറില്ല ...

തീർച്ചയായും വായിക്കുക