ശിവപ്രസാദ് പാലോട്
ഒച്ചയടപ്പ്
എന്റെ ഒച്ചയെ
ഞാനൊരു കുടത്തിലടച്ചിട്ടു
കുടമെടുത്ത് തലയില്‍ വച്ചു
തലയെടുത്ത് കയ്യില്‍ വച്ചു
കയ്യെടുത്ത് കാലില്‍ വച്ച്
ധൃതി പിടിക്കാതെ നടക്കുകയാണ്
പോകും വഴി
ഒരു കൂട്ടം വിശന്ന
പശുക്കളുടെ ബേ....ബേ
ഒരാടിന്റെ ശാന്തതയുള്ള മേ.....മേ
ഒരു കാളയുടെ മുക്ര
ഒരു നായയുടെ ബൗ...ബൗ
സൂര്യനെ കളിയാക്കിയ
കോഴിയുടെ കൊക്കരക്കോ
കാലന്‍കോഴിയുടെ പൂവ്വാ....പൂവ്വാ
തത്തയുടെ പൂച്ച....പൂച്ച
വിഷുക്കിളിയുടെ
വിത്തും കൈക്കോട്ടും
കാക്കയുടെ ചരിഞ്ഞ കാ.... കാ
താറാവിന്റെ ക്വാ... ക്വാ
കുയിലിന്റെ കൂ...കൂ
പാമ്പിന്റെ ഊത്ത...
ഗതികേടുകള്‍
വയലേ
വയലേ
കിളിയേ
കിളിയേ
വയല്‍ക്കിളിയേ
കിളിവയലേ
വയലിലെന്തുണ്ട്
വയലിന്‍ നെഞ്ചില്‍
കുന്നുകള്‍ തന്‍ കുഴിമാടത്തിനു മീതെ
കണ്ണുമിഴിക്കും ഉറവക്കുഞ്ഞിന്‍
കണ്ണീരിനു മീതെ
ഒട്ടും വയറുകള്‍ കൊട്ടിപ്പാടും
പ്രേതപ്പാട്ടിനു മീതെ
കണ്ണില്ലാ കാതില്ലാ
യന്ത്രപ്പന്തയക്കുതിരകള്‍ പായും
സ്ഫടികപ്പെരുവഴിയുണ്ടല്ലോ
കിളികളിതെവിടെപ്പോയ്
കിളികളിവിടെ
പണ്ടു കൊയ്തൊരു
പൊന്നാര്യന്റെ മണമൂറും
പാട്ടു മറന്ന്
എന്നുമൊരിക്കലും
നമ്മുടെതാകാ മണ്ണിന്‍ ചുറ്റും
തീത്തൂവലുചുറ്റി
ചുട്ടുകനക്കും
ആഗ്നേയാണ്ഡം
നിറനെഞ്ചില...
മരുന്നുപണി
ചുരുണ്ടിടത്ത് നിന്നും
ഫണമുയരുന്നപോലെ
വളരെ പെട്ടെന്നായിരുന്നു
ദൂരെ ഉള്ള ആ ഉത്സവത്തിനു പോകാന്‍
ആഗ്രഹം പൊത്തിറങ്ങിയത്
വെടിക്കെട്ടിന് കാത്തിരിക്കുന്ന
നിമിഷങ്ങള്‍ക്ക് പഴുതാരക്കാലുകള്‍
ഒരു ഉറുമ്പ് ചൂട്ടുമായി
തരിശുപള്ള്യാലിലൂടെ വെച്ച് നടന്നു പോകുന്നു
ചൂട്ടു കൊണ്ട് അയാള്‍ സ്വന്തം തലയില്‍
കുത്തിയപ്പോളാണ്
ആചാരക്കതിനകള്‍ ഒന്നിച്ചു പൊട്ടി
പുക കൊണ്ട് ആള്‍ രൂപങ്ങളുണ്ടായത്
കളിപ്പാട്ടങ്ങള്‍ ഒന്നാകെ ചിതറിപ്പോയത്
കൂട്ടം തെട്ടിയവ വലിയ വായില്‍
നിലവിളിച്ചത്
ബലൂണ്‍, പീപ്പിക്കച്ചവടക്കാര്‍
മാലപ്...
പച്ചക്കുട്ടി
പച്ചക്കുട്ടി
കളിച്ചൊരു കാടും
പച്ചക്കുട്ടി
കുതിച്ചൊരുമേടും
പച്ചക്കുട്ടി
കൊറിച്ചോരു വിത്തും
ഈമലയാമല ചാടി മറിഞ്ഞ്
കാട്ടുപൂക്കളെക്കൂട്ടിപ്പിടിച്ച്
കാട്ടുതേനിറ്റും പാട്ടുകള്‍ പാടി
പച്ചക്കുട്ടി കളിക്കണ കണ്ടോ
പച്ചക്കുട്ടി കിനാവു കണ്ടില്ല
പട്ടുമെത്ത, സിംഹാസനങ്ങള്‍
വെന്തമാംസം മണത്തു കിടക്കും
ചില്ലു തീന്മേശ രമ്യഹര്‍മ്യങ്ങളോ
പച്ചക്കുട്ടിയെ പെറ്റിട്ടു കാട്
കാട്ടുതേനില്‍ മുലക്കണ്ണുനീട്ടി
ഊട്ടി വള്ളിയാലൂഞ്ഞാലുമാട്ടി
മല്ലി നട്ട മരങ്ങളില്‍ത്തട്ടി
കോട കെട്ടും കാറ്റു താരാട്ടും
...
തെറിച്ച പിള്ളേരുടെ വേദപുസ്തകം
അളവു വച്ച്
നട്ടുപൂവിടീച്ച
ഉദ്യാനത്തെക്കാൾ
എനിക്കിഷ്ടം
മുറ്റത്തെ മുല്ലയാണ്
പഠിച്ചതു പാടുന്ന
തത്തക്കൂടിനെക്കാൾ എനിക്കിഷ്ടം
വണ്ണാത്തിപ്പുള്ളുകളുടെ
കലപിലയാണ്
തുടലിൽ കിടന്നു
ഗർജിക്കുന്ന
വളർത്തു പട്ടിയുടെ
ധീരതയെക്കാൾ
തെരുവുപട്ടിയുടെ
ഭീരുത്വമാണ്
ആസന തഴമ്പുള്ള
സിംഹാസനങ്ങളെക്കാൾ
ബഹുമാനം
അധ്വാനപാടുള്ള
അലക്കു കല്ലുകളാണ്
സീൽക്കാരങ്ങളുടെ
കൊട്ടാരങ്ങളെക്കാൾ
നെടുവീർപ്പുകളുടെ
കുടിലുകളാണ്
അഹങ്കാരത്തിന്റെ
പതാകത്തുണികളെക്കാൾ
സഹനത്തിന്റെ
തൂവാലകളെയാണ്
കണ്ണടച്ചും
...
പിടച്ചിലുകള്‍
ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു. അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും ഉണ്ടായിരുന്നിടത്ത് പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ. അതോടെ സ്കൂള്‍ പെട്ടെന്ന് നിശബ്ദമായി.
ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരു...
അദൃശ്യം
സര്‍വേ ചങ്ങല മുറ്റത്ത് കിലുകിലാന്നു അഴിഞ്ഞു വീഴുന്ന ഒച്ച കേട്ടു ചാവടയില്‍ ചുരുണ്ട് കിടന്നിരുന്ന നായ ഒന്ന് ഞെട്ടി പിന്നെ ഒന്നും മനസ്സിലാകാതെ കുരച്ചുതുടങ്ങി.
ഒരു പാട് നാളത്തെ കൂടി ആലോചനക്കും നാട്ടു മധ്യസ്ഥതക്കും ഒടുവിലാണ് തറവാട് ഭാഗം പിരിയാനുള്ള തീരുമാനം ഉരുത്തിരിഞ്ഞത്. നാട്ടുമ്പുറത്തെ വസ്തുവില്‍ ആര്‍ക്കും അത്ര ഇന്‍റെറെസ്റ്റ് ഉണ്ടായിട്ടല്ല. എന്നാലും എന്തും അതിന്റെ ഒരിതില്‍ ചെയ്തു തീര്‍ക്കുന്നതാണ് നാട്ടു നടപ്പ് എന്ന അശരീരിക്ക് ആര്‍ക്കും എതിര്‍ വാക്കുണ്ടായില്ല.
മൂത്ത മകന് മകളുടെ കല്യാണം, രണ...
കത്തുന്ന മഴ
പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് മലയാളത്തില്‍ പഞ്ഞമില്ല. ചുരുക്കം ചിലവയില്‍ ഒഴിച്ച് ബാക്കി എല്ലാറ്റിലും നിരവധി കവിതകള്‍ പുറത്തിറങ്ങുന്നു. പുസ്തക പ്രസിദ്ധീകരണവും പഴയ കാലത്തെക്കാള്‍ എളുപ്പം ആയി. സൈബര്‍ മേഖല സാഹിത്യമാധ്യമം ആയതോടെ സ്വയം പ്രസാധകര്‍ ആയ സാഹിത്യ തല്പരരുടെ എണ്ണവും കൂടി. ഒരു തരത്തില്‍ എഴുത്തിന്റെ ജനാധിപത്യ വത്കരണം. പക്ഷെ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ രചയിതാക്കള്‍ കുറവ് തന്നെ. കെട്ടിയ കുറ്റിക്ക് ചുറ്റും മേയുന്ന പശുവിനെ പോലെ നിയതമായ വട്ടത്തില്‍ വലിയ പുതുമകള്‍ സൃഷ്ടിച്ചു എടുക്കാന്‍ കഴിയാതെ തന്റെ ശ...
ഇന്ത്യയിലെ നാണയാവിഷ്‌കരണത്തിന്റെ പ്രമുഖവശങ്ങള്‍
വര്‍ഷംതോറും ഇന്ത്യാഗവണ്‍മെന്റ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ മുഖ്യ ഉദ്ദേശ്യം ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നാണയ ലഭ്യത കൈവരുത്തുക എന്നുള്ളതാണ്. കൂടാതെ മഹാന്മാരുടെ ഓര്‍മ്മക്കായി പുതിയ നാണയങ്ങള്‍ ഇറക്കുകയും പതിവാണ്. ഉദാഹരണമായി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മശതാബ്ദി പ്രമാണിച്ച് അഞ്ചുരൂപയുടെയും നൂറുരൂപയുടെയും പ്രത്യേകം പ്രത്യേകം നാണയങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ അഞ്ചു രൂപാ നാണയം ലീഗല്‍ ടെന്റര്‍ ആയി ഉപയോഗിക്കുമ്പോള്‍ നൂറുരൂപ നാണയം അങ്ങനെ ആയിരിക്കുകയില്ല. കാരണം, നൂറുരൂപാ നാണയം പ്രത്യേക ...