Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

21 POSTS 0 COMMENTS
Aboout ശിവപ്രസാദ്‌ പാലോട്‌

കൂത്തന്‍ മാമനും ഖൂത്തന്‍ ഖമാനും

  തെക്കെത്തൊടിയിലെ പൊട്ടിപ്പൊളിഞ്ഞ് മഴേം വെയിലും കൊണ്ട് കിടന്ന മണ്ഡകം അരികില്‍ കാവല്‍ കിടക്കുന്ന കൂത്തന്‍ മാമന്റെ സമാധി നാലഞ്ചു തലമുറയ്ക്ക് മുമ്പേ തറവാട് വാണരുളിയ കാരണവമ്മാരിലൊരുവന്‍ കൊല്ലത്തിലൊരീസം കൂക്കിത്തെളിഞ്ഞ കോഴി വെട്ടി ചോരവീഴ്ത്തി, ചെരട്ടയില്‍ വാറ്റിത്തെളിഞ്ഞ ചാരായവും അവലും മലരും പഴം നുറുക്കും കൂട്ടി നേദിച്ച് പലകയിരിക്കുമ്പോള്‍ കൂത്തന്‍ മാമനില്‍ വിറച്ചു പൊന്തിയിരുന്നത്രേ ആദിമുതലിങ്ങോട്ടുള്ള പരേതരൊക്കെ കൂത്തന്‍ മാമന്‍ മരിച്ചിട്ട് അമ്പത് കൊല...

പ്രസവം

വീട്ടിലെ പശു പെറ്റു. പൈക്കിടാവ് മുത്തശി പേരക്കിടാവിനോട് പറഞ്ഞു മനുഷ്യനും പശുവും തമ്മിൽ ചെറിയ വ്യത്യാസം മാത്രം പശു പെറ്റാൽ ആണാണെങ്കിൽ വളർത്തിയുരുപ്പടിയാക്കി അറുക്കാൻ കൊടുക്കും മനുഷ്യനിൽ പെണ്ണാണെങ്കിലും ഒന്നും മനസിലാവാതെ നിന്ന പശുവിനെ, പൈക്കിടാവിനെ, പേരക്കുട്ടിയെ, ഒരേ കയറിൽ കുരുക്കിയിട്ട് മുത്തശി ചാണകം വാരി, പുല്ലരിഞ്ഞ്, കാടിവെള്ളം, കലക്കി, തെക്കേത്തൊടിയിലേക്ക് കൂർത്തു നോക്കി കാലു നീട്ടിയിരുന്ന് തേഞ്ഞ കുളമ്പുകളിൽ കുഴമ്പു പുരട്ടി.

വിരഹം

        അത് പ്രണായാണ്ഡങ്ങളില്‍ അടയിരിക്കുകയില്ല കൂര്‍ത്ത കൊക്കുകൊണ്ട് പൊള്ളം നഖങ്ങള്‍ കൊണ്ട് തോടു പിളര്‍ത്തിക്കൊണ്ടിരിക്കും അത് പൂന്തേന്‍ നുകരുകയില്ല ഇലക്കയ്പുകളുരച്ച് സ്വന്തം വ്രണപ്പഴുപ്പുകളില്‍ പുരട്ടിക്കൊണ്ടിരിക്കും മാംസത്തില്ലാഴ്ന്നു പോയ ചങ്ങലക്കൊളുത്തുകളെ അരുമയായ് തലോടും ഇരുളിലേക്കൊളിച്ച ഗന്ധത്തെ മുഴങ്കാടുകളിലൊളിച്ച പാട്ടിന്നീണത്തെ കിനാക്കണ്ട് ആത്മാവിന്റെ മടകളില്‍ തപമിരിക്കും വിരഹം.

സമാധാനം

പുതിയ ഫോട്ടോ എടുക്കാന്‍ പോവുമ്പോള്‍ ആയിരം ചോദ്യങ്ങളായിരുന്നു ലൈസന്‍സ് പുതുക്കാനാണോ ബാങ്ക് എക്കൗണ്ടിനാണോ എന്തിനാണ് എന്തിനാണ് ഇനി മെലിയാനില്ലാത്തവണ്ണം മെലിഞ്ഞ കൂട്ടുകാരന്റെ സ്റ്റുഡിയോയില്‍ തടിക്കാനാവുന്നിടത്തോളം തടിച്ച ജോലിക്കാരിയുടെ കണ്ണുകള്‍ ചോദ്യചിഹ്നം പോലെ ഉന്തി നിന്നു, പ്രിന്റെടുക്കുമ്പോള്‍ അവളുടെ പല്ലവി ഇത്രവലിപ്പത്തിലിപ്പോള്‍ ഈ ഫോട്ടോ എന്തിനാണ് ഇത്തരം ഫോട്ടോ ആരും സ്വയം വന്നെടുപ്പിക്കാറില്ലല്ലോ നാളുപത്തോ പതിനഞ്ചോ കഴിയുമ്പോ ബന്ധുക്കളാരെങ്കിലും വന്നു ചെയ്യിക്കാറാണല്...

മരണസര്‍ട്ടിഫിക്കറ്റ്

എത്ര വയസ്സായെന്ന് എങ്ങിനെ പൂരിപ്പിക്കാനാണ് ഓരോ നിമിഷത്തിലും എന്നെത്തന്നെ പെറ്റു കൂട്ടിയതിനാല്‍ ഓരോ നിമിഷത്തിലും എന്നെ ചത്തുകൂട്ടിയതിനാല്‍ ആര്‍ക്കുമെപ്പോഴും എത്രയും വയസ്സാകാമല്ലോ എന്ന പ്രാക്കുവേദം എന്താണ് പേരെന്ന് എങ്ങിനെ പൂരിപ്പിക്കണം? മനുഷ്യനെന്നെഴുതുമ്പോള്‍ തെറ്റിപ്പോകും മാതിരി ലിംഗമെന്തെന്നുദ്ധരിച്ചു നില്‍ക്കും ചോദ്യത്തിന് കീഴേ വരണ്ടു കിടക്കുമ്പോള്‍ മനുഷ്യനെന്നെഴുതിയാല്‍ പിന്നെയും ക്ലീഷെയെന്നു നീ ഒരു തിയ്യതിച്ചതുരത്തില്‍ കരഞ്ഞു വീണതെന്ന് ഇന്നോയിന്നലെയോ, നാളെയാമോ...

പകലന്തി

കടപ്പുറത്ത് മണലില്‍ വിരല്‍ കൊണ്ട് തോണ്ടിയപ്പോള്‍ ഒരു പായ്ക്കപ്പലിന്റെ അസ്ഥികൂടം തെളിഞ്ഞു അതിനെ ചുറ്റിപ്പൊതിഞ്ഞൊരു പെരുമീന്‍ വല ഇടനെഞ്ചില്‍ ചാരി വച്ച തുഴയുടെ ഉപ്പു തിന്ന ഉഛിഷ്ടം വീണ്ടും കടലിലേക്കിറക്കിയപ്പോള്‍ പ്രേതം ശരീരത്തെ വീണ്ടെടുത്ത പോലെ ചക്രവാളം നോക്കി അതു യാത്ര തുടങ്ങുന്നു അറിയാതെ ഞാനതിലെ ഏക സഞ്ചാരിയും കപ്പിത്താനും നാടുകടത്തപ്പെട്ട ജീവിതത്തടവുകാരനും കടല്‍ കിഴവനും സ്വയബോധമില്ലാത്ത കാമുകനും വിശന്ന മുക്കുവനുമായി മാറിപ്പോകുന്നു ചക്രവാളത്തില്‍ മുട്ടിയപ്പോള്‍ ച...

അമൃതം

കുതിക്കുകയാണു ജീവന്റെ വാഹനം ഉള്ളിലുണ്ടൊരു കുഞ്ഞു താരകം ഭൂവു കാണുവാന്‍ വിരുന്നു വന്നിട്ടുള്ള പിഞ്ചു മാലാഖയപ്പുഞ്ചിരി യാചന്ദ്രതാരം പുലരണമതിനായി താണ്ടുവാനുണ്ടു കാതങ്ങളേറെ ദൂരെയാതുരാലയം ശരവേഗമാര്‍ജ്ജിക്കണം പൊള്ളുന്ന വേനലില്‍, നീളെ നന്മ മരങ്ങള്‍ പൂ പൊഴിക്കുന്നു പേയടക്കിത്തിരക്കുകള്‍ ഓരം ചേര്‍ന്നു നിന്നു വഴിയൊരുക്കുന്നു കണ്ണു ചിമ്മാതെ, പാതകള്‍ സാരഥിക്കു മുമ്പില്‍ കിടക്കുന്നു പറന്നു പോവുകയാണു വിട വൃഥാവിലാവാതെ യതി ശീഘ്രമെന്നു കാതില്‍ മന്ത്രിച്ചു നില്‍ക്കുന്ന കാ...

പ്രളയകഥകള്‍

  രക്ഷ ----- ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തി ബോട്ടില്‍ക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത് ''ഞങ്ങളേം കൂടി കൊണ്ടു പോകണേ'' അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു പല മതത്തിലും പെട്ട ദൈവങ്ങള്‍… ഊഴം ------- ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണത്തിന് വരിനില്‍ക്കുകയായിരുന്നു ദിനേശന്‍. മൂന്നു നില വീടും കാറുകളും പ്രളയത്തില്‍ നശിച്ചു പോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി...

അന്ത്യവിധി

രൂപക്കൂട്ടിന് മുന്നില്‍ കരിന്തിരി പുകയുകയാണ് കുമ്പസാരക്കൂട്ടില്‍ ഒരു കുറുക്കന്‍ ആട്ടിന്‍കുട്ടിയെ രുചി വേദം മൂളിക്കേള്‍പ്പിക്കുന്നു പൊള്ളിയ ആത്മാവുമായി ഒരു പച്ചില പോലുമില്ലാത്ത വെയില്‍ത്തണലിലേക്ക് ആട്ടിന്‍കുട്ടി ഇറങ്ങിയോടുന്നു കൂട്ടം വിട്ട ആടിനും ചാട്ടം പിഴച്ച കുരങ്ങനും പുകഞ്ഞ കൊള്ളിക്കും വറചട്ടിയില്‍ നിന്ന് എരിതീയിലേക്കാണ് സ്വര്‍ഗമെന്ന് അജപാലകനും അറവുകാരനും തമ്മില്‍ ഒപ്പിട്ട കരാര്‍ അരമനയില്‍ ചില്ലിട്ടു തൂക്കിയിട്ടുണ്ട് നീതിയുടെ വാ മൂടിക്കെട്ടിയ ചക്രവര്‍ത്തിമാര്‍ ച...

മത്സ്യകന്യക

കുളിക്കാനിറങ്ങിയതായിരുന്നു വീര്‍പ്പുമുട്ടലിന്റെ ഇരുപത്തിയെട്ടാം നാളിന്റെ മൂവന്തിയില്‍ തന്നില്‍ നിന്നുമടര്‍ന്നുപോയ അണ്ഡകടാഹത്തെ ഓര്‍ത്തു മുങ്ങുമ്പോള്‍ ഒരു മീനുണ്ട് കണങ്കാലില്‍ മുഖമുരച്ച് ചെകിളകള്‍ കൊണ്ട് തുടകളെ ഇക്കിളിപ്പെടുത്തി എന്നിലുള്ള എല്ലാ പുഷ്പങ്ങളെയും തളിരുകളെയും കാടുകളെയും കുന്നുകളെയും, താഴ്വരകളെയും ചിറകുകൊണ്ടിളക്കി വാലിട്ടടിച്ച് കണ്ണിമ കൊണ്ടുപോലും തികച്ചും അവന്റെതായ ഈ കുളത്തിന്റെ ആഴങ്ങളിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടു പോയത് അടിത്തട്ടില്‍ നീലക്കല്ലുകളുടെ ശയ്യയില...

തീർച്ചയായും വായിക്കുക