ശിവൻ
മുല്ല
പകലിന്റെ വെയിലേറ്റു വാടിയ മുല്ലസന്ധ്യ തന്‍ മാറില്‍ മയങ്ങിയ നേരംനിര്‍വൃതി തേടിയ ഇളം കാറ്റ്മുല്ലയെ പുല്‍കിക്കടന്നുപോയിരാവിന്റെ നിശബ്ദതയില്‍ മുങ്ങിപനിനീരില്‍ കുളിച്ചു നിലാവിനെ നീലാകാശത്താല്‍ മറച്ചുതാരകങ്ങള്‍ കുണുങ്ങിച്ചിരിച്ചുമുല്ല തന്‍ തല കുനിച്ചുകണ്ണുനീര്‍ മുത്തായ് പൊഴിച്ചുപുലരിയില്‍ പൂത്തുലഞ്ഞുപുതുമണം വീശിപുതിയൊരു പകലിന്റെകൈകളില്‍പിന്നെയും വാടി വീണു. Generated from archived content: poem1_nov19_12.html Author: sivan
ഓർമ്മ
നിശ്ചലം ജീവിതം നിശബ്‌ദതയിൽ നിശ്വാസത്തിലും നിന്നോർമ്മ വെളിച്ചം മങ്ങുന്നു ഇരുൾ പരക്കുന്നു ഒരക്കലും ഓർക്കില്ല എന്നു നിനച്ച് ഹൃദയത്തിൻ ആഴത്തിൽ ആണ്ടുപോയ നിൻമുഖം അറിയാതെ പരതുന്നു ഓർമ്മയിലെന്നും മായുമോ മായ്‌ക്കാൻ പറ്റുമോ ആവുമോ പ്രിയമേ.. നിന്നെ മാറ്റാനെനിക്ക് ആവില്ല എന്നു ഞാൻ അറിഞ്ഞിടുന്നു അത്രമേൽ സ്‌നേഹിച്ചു അന്നാളിൽ പിരിയുന്നവേളയിൽ ഒരു കൊച്ചുനൊമ്പരം പിരിയാത്ത ഓർമ്മയിൽ പിടയുന്നു ഇന്നും ഇനിയുളള കാലത്തിൽ കാണുവാൻ കഴിയുമോ കഴിയില്ല എങ്കിലും തിരയുന്നു കിനാവിൽ ഓർമ്മകൾ മറക്കുവാൻ കാത്തിരുന്നു പൂവുപോൽ തെള...
മഴ
മാനത്ത് നിന്നോരു വർണ്ണമഴ പെയ്‌തിറങ്ങും വെള്ളി മഴ വെൺമഴ വിരിച്ചൊരു കുളിർമഴയും ആലിപഴം പൊഴിക്കും മഴ ചിന്നിച്ചിതറും മുത്തു മഴ കാറ്റിനു മുമ്പേ പോകും മഴ ചിങ്ങത്തിലൊരു ചിന്നമഴ കർക്കിടകത്തിലൊരു കനത്ത മഴ കാണാനെന്തൊരു ചേലു മഴ കാത്തിരുന്നോരു പവിഴ മഴ പെയ്‌തൊഴിഞ്ഞു പൂമഴയും പുതുമ വിടർത്തി ചുവന്ന മഴ. Generated from archived content: poem1_may11_09.html Author: sivan
ഓർമ്മചിത്രം
നിൻ മുഖകാന്തിയിൽ ചാലിച്ചൊരു ഓർമ്മചിത്രം ഹൃദയത്തിൻ ഏടതിൽ വരച്ചു ഞാൻ കാണാത്ത ലോകത്തിൽ കാണാമറയത്ത് എൻ കരളിന്റകത്തും കടലായി ഇരമ്പുന്നു നിന്നോർമ്മ ചിത്രം. കണ്ണീരിൽ നനച്ചു സ്‌നേഹത്തിൽ ചാലിച്ച ഹൃദയത്തിൽ വരച്ച ചിത്രം ആരും കാണില്ല കാണിക്കില്ല മായില്ല മായ്‌ക്കില്ല മായയായി പോവില്ല ഉദയമതറിഞ്ഞില്ല അസ്‌ഥമയം കണ്ടില്ല കാഴ്‌ചയിൽ നിന്നോർമ്മ ചിത്രം. മൗനതയിൽ നോവായി മനസ്സിൽ നീറ്റലായ് ഏകാന്തതയിൽ തൃണയായി നിന്നോർമ്മ ചിത്രം പല്ലവികൾ പലതായി പരക്കുന്നു മൗനത്തിൻ ഉറവ തേടി ഞാനെന്ന എന്നെ ജീവന്റെ കോലമായി മാറ്റിയ ആ ഓർമ്മ ച...
ഇഷ്‌ടം
ആദ്യമായി അമ്മയോടാണ് ഇഷ്‌ടം അമ്മിഞ്ഞ പാലിനോടാണ് ഇഷ്‌ടം അഞ്ചിൽ അറിവിനോടിഷ്‌ടം പന്ത്രണ്ടിൽ എല്ലാമറിയാനുളള ഇഷ്‌ടം യുവത്വത്തിൽ ഭംഗിയോടാണിഷ്‌ടം ഭാവനയിൽ കണ്ടു ഞാനൊരിഷ്‌ടം മഞ്ഞിന് മണ്ണിനോടിഷ്‌ടം വണ്ടിന് തേനിനോടിഷ്‌ടം പൂവിന് വണ്ടിനോടിഷ്‌ടം ഒന്നിന് ഒന്നിനോടിഷ്‌ടം എനിക്കെന്തിനോടുമിഷ്‌ടം എന്തിനാണ് ഇഷ്‌ടം എന്നിലാണ് ഇഷ്‌ടം. Generated from archived content: poem1_oct1_08.html Author: sivan
അഴക്
മയിലിന്റെ അഴകിൽ മേക്കപ്പില്ല മേയ്‌ക്കപ്പിടാൻ മോഹമില്ല ഉടയോൻ നൽകിയ യഴകിൻ മേൽ മതിമറന്നാടുന്നു മടിയാതെ പീലിവിടർത്തിയാട്ടം കണ്ടാൽ അഴകിൻ വർണ്ണമേറിടുന്നു. കുയിലിൻ പാട്ടിന് ഗുരുവുമില്ല ഗുരുവേ തേടിയലയാനില്ല കുയിലിൻ പാട്ടിന്നീണം കേട്ടാൽ എവിടെയെന്ന് കാതോർക്കും. Generated from archived content: poem3_oct12_09.html Author: sivan
മച്ചിപ്ലാവ്
മച്ചിപ്ലാവിൽ നൊമ്പരം കേൾക്കുവാൻ ആരുമില്ലയോ? ചുറ്റിലും കണ്ണോടിച്ചവൾ മൊഴിഞ്ഞു. എന്നിലും പിമ്പെ പിറന്ന പാലയവൾ പൂത്തു സുഖന്തവും വീശി എന്നിലിന്നോളം ഒരു മൊട്ടും വിരിഞ്ഞില്ല. എന്നിലിളയവൾ ഇലഞ്ഞി പൂവിടർത്തി മുത്തശ്ശി ചെമ്പക പൂമണം കൗമാര ഹൃദയം കവർന്നു ദിനവും എത്രയോ തലോടൽ ഏൽക്കുന്നു എന്നെന്നും എന്നിൽ മാത്രം ഒരു കരസ്‌പർശം ഏറ്റില്ല ഇന്നോളം എങ്ങോ പൂത്ത അപ്പൂപ്പൻ താടിപോലും അലയുന്നു കാറ്റിൽ വെൺ മുഖിലഴകായ് തെമൃിയും പൂത്തു; തേനൂറ്റുന്നു കിളികൾ കുറ്റിമുല്ലയും പൂത്തു കൂന്തലിൽ അഴകതേറിടുന്നു. മച്ചിയാം എന്നെ നീ ...
ഉപമ
നിന്നെ ഞാനെന്തിനോടുപമിക്കും ഉദയത്തോടുപമിച്ചാൽ അതിനുമുണ്ടൊരസ്‌തമയം പൂവിനോടുപമിച്ചാലതു വാടുമല്ലോ വാടാമലരിനോടുപമിക്കാൻ വാടാത്തതെന്തുണ്ട്? കടലിനോടുപമിച്ചാൽ സംഹാരതാണ്ഡവമാടും കാറ്റിനോടുപമിച്ചാൽ നിഷ്‌കളങ്കഭാവമേ മാറിടും ഈശ്വര നിശ്‌ചയമൊന്നുണ്ടുപമിക്കാൻ ഒരിക്കലും വിരിയാത്ത മലരിനോടുപമിക്കാം വാടാതെ നിൽക്കുമല്ലോ മനസ്സിൽ Generated from archived content: poem2_may11_09.html Author: sivan