ശിവകുമാർ. എം. ചിറ്റൂർ
ഒഴുക്കുകൾ
എഴുതിയെഴുതി ത്തേഞ്ഞുപോയ ചോക്കിന്ററ്റം കൊ ണ്ടിട്ട വരപോലെ നേർത്ത്, നേർത്ത് പാറക്കെട്ടുകളിലൂ ടൊലിച്ചിറങ്ങിയേതോ കൂട്ടുപാതയിൽവെച്ച് നുരയും പതയുമാർജ്ജിച്ച് മുതലയായി പരിണമിച്ച് വാ പിളർത്തിവെച്ചി- രമ്പിപ്പാഞ്ഞിട്ടുമിര യില്ലെന്നു കാൺകെ തന്നെത്തന്നെ വിഴുങ്ങി വെറുമൊരോർമ്മയായ് പ്പോയ നിനക്കായൊ രശ്രുകണം ഞാൻ പൊഴിക്കവേ, എന്റെ കണ്ണിലേയ്‌ക്കുറ്റു നോക്കി “ചരിത്രമാവർത്തിക്കു”മെന്ന ദ്രവിച്ച പാഠമവർ പുലമ്പിക്കൊണ്ടിരിക്കുന്നു. Generated from archived content: poem3_aug17_07.ht...
പിൻവഴികളിൽ ഇണങ്ങിച്ചേർന്നത്
പ്രകാശൻ വായിക്കുമ്പോൾ.... വരികൾക്കിടയിലും വരികൾക്കു നെടുകെയും വരികൾക്കു കുറുകെയും വരികളിൽ നിന്ന് വരികൾ ചാടിക്കടന്നും വരികളിൽ വിരലരിപ്പിച്ചും ശ്രുതി ചേർത്തിയും ശ്രുതി ചോർത്തിയും പ്രകാശൻ വായിക്കുമ്പോൾ.... ഓടിമറഞ്ഞ പിൻവഴികളിലെവിടെയോ വീണുടഞ്ഞ വീണക്കമ്പിക ളിണക്കിച്ചേർക്കാനും പറ്റിച്ചേർന്നവ പറിച്ചു മാറ്റാനുമാകാത്തതിന്റെ ചരിത്രസമസ്യകൾ തേടി പ്രകാശൻ വായിക്കുന്ന വേളയിൽ... ആരാണീ മൺകുടിലിൻചാരെ മറഞ്ഞിരുന്ന് മീട്ടിപ്പാടി മോഹപ്പൂമണം പരത്തുന്നത്? Generated from archived...