ശിവകാമി
മൂന്നുകവിതകൾ
അവിവാഹിത വാക്കും മുളുകും ചേർത്തുഴിഞ്ഞ് അടുപ്പിലിട്ട കവിതയിൽ നിന്നും സം-ദുഷ്ടദാമ്പത്യം പൊട്ടിപ്പൊരിയുമ്പോൾ പാളംതെറ്റിയ എക്സ്‌പ്രസ് വണ്ടിയിൽ നിന്നുമൊരു പാൻട്രികാർ മാത്രം വൃത്തത്തെച്ചൊല്ലി വ്യാകുലപ്പെടുന്നു... “ഹെന്റെ വ്യാകുലമാതാവേ...” കവയിത്രി വ്യാമോഹക്കാഴ്‌ചകളുടെ സൂര്യനൊപ്പം നീതിയൊഴിയാത്ത വേനൽവില്ലുകൾ നെറുകയെത്തുളച്ച് വാരിയെല്ലും തേടി താഴോട്ട് താഴോട്ട് താഴോട്ട്... ക്ഷീണത്തിന്റെ മാലാഖമാർക്കൊപ്പം സ്വപ്നങ്ങളെ ആട്ടിയോടിച്ച് സാന്ത്വനത്തിന്റെ ഡയസിപ്പാം നുണഞ്ഞ് ഞാനിനിയെങ്ങോട്ടൊക്ക...