സി. പി ശിവദാസ്
നീ നിന്നെ അറിയുക !
കാവ്യ ശില്പത്തെ മാത്രം നോക്കുക്കിൽ
കല്ലിന്റെ വിരൂപം നീ കാണുകില്ല.
ജീവനെ മാത്രം പരിഗണിക്കുകിൽ
സ്വഗാത്രം നേത്രത്തിൽ പതിക്കുകില്ല.
സ്നേഹമതേറ്റം കൊടുക്കുകിൽ
അതിനന്ത്യമെന്നൊന്നുണ്ടാകുകില്ല.
നല്ലതു മാത്രം ചെയ്യുകിൽ, നിൻ പല
കാരണങ്ങൾക്കവിടെ പ്രസക്തിയില്ല.
നീ നിന്നെ തിരിച്ചറിയുകിൽ -
മുഖ കണ്ണാടി നിനക്കനിവാര്യമില്ല.
മന:സാക്ഷിയെ മാത്രം ഭയക്കുകിൽ -
അരുതാത്തതൊന്നും നീ ചെയ്കയില്ല.
അഹം ഭാവത്തെയെന്നും വർജിക്കുകിൽ
...
ദൈവത്തിനു കൈക്കൂലി
ധർമ്മം ചെയ്യലിനു പിറകിലൊരു,
ധർമ്മ സങ്കടം ഒളിച്ചിരിപ്പുണ്ടു താൻ.
കർമ്മ ഫലത്തിനു കുറുകെയൊരു,
മർമ്മ കപടം മറഞ്ഞിരിപ്പുണ്ടു താൻ.
കാര്യ സാധ്യതക്കായ് -
പണം കൈകൂലിയായിടും താൻ.
ദൈവ ദർശനത്തിനും -
കൈകൂലിയാണു പോൽ.
പ്രാർത്ഥനാ സാഫല്യം, ഹുണ്ടിയി -
ലർപ്പിക്കും പോൽ.
പാപ പരിഹാരത്തിനായ് പൂജ-
യുണ്ടുപോൽ കൂലിയായ്.
ശാപ മോക്ഷത്തിനായ്ചെയ്യുന്ന -
കർമ്മവും, കൈക്കൂലിക്കു സമം
ചെയ്യുന്നുണ്ടുപ്പോൽ.
ദേവ പ്രീതിക്കായ്, ദേവനർപ്പിക്ക...