ശിവജീവ
പപ്പേടത്തി
“ഈ വീട്ടിൽ ഒരഞ്ചുരൂപ തികച്ചെടുക്കാനില്ല സീമേ” പപ്പേടത്തി വിതുമ്പിക്കരയുന്ന കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഒരുവിധം പപ്പേടത്തിയെ പറഞ്ഞാശ്വസിപ്പിച്ച് ഞാൻ വീട്ടിലേയ്‌ക്ക് മടങ്ങി. ഭർത്താവ് ജോലി കഴിഞ്ഞെത്തിയപ്പോൾ ഞാൻ പപ്പേടത്തിയുടെ വിവരങ്ങൾ പറഞ്ഞു. “ഉണ്ടെങ്കിൽ ഒരു നൂറ് രൂപയെങ്കിലും അഡ്‌ജസ്‌റ്റ് ചെയ്‌തുകൊടുക്കണം. വീട്ടിലേക്കൊറ്റ സാധനമില്ലത്രെ.” “ഞാനങ്ങട്ട് ബാലേട്ടനെ കാണാൻ പോണ്‌ണ്ട്. നോക്കട്ടെ, അത്ര അത്യാവശ്യമെങ്കിൽ ബാലേട്ടൻ പറയാതിരിക്കില്ല” എന്ന് ഭർത്താവ്. ബാലേട്ടനെ കാണാൻ പോയി മടങ്ങി...
പണിതീരാത്ത സ്വപ്‌നങ്ങൾ
പണിതീരാത്ത വീടുകൾ സഫലമാകാത്ത സ്വപ്‌നങ്ങളാണെന്നവർ പറഞ്ഞു. സഫലമാകാത്ത സ്വപ്‌നങ്ങളിൽ ഒരു പണിതീരാത്ത വീടുണ്ടാകാം. എന്നാലും ഞാനതിനെ സ്‌നേഹിക്കുന്നു. എനിക്ക് പ്രതീക്ഷയുടെ പ്രതീകങ്ങളാണവ. പുതിയ ഒരുപാട് സ്വപ്‌നങ്ങളുടെ ഉറവിടം. സ്വപ്‌നങ്ങൾ സഫലമാകുന്ന പ്രയത്‌നങ്ങളുടെ തുടക്കം. പണിതീരാത്ത എന്റെ ഒരു സ്വപ്‌നം സാമ്പത്തിക പ്രതിസന്ധിയിൽ പൂർത്തിയാക്കാനാകാതെ വില്‌ക്കേണ്ടിവന്നപ്പോൾ ഞാൻ ദുഃഖിച്ചിരുന്നോ? ആവോ! പണിതീരാത്ത മറ്റൊരു സ്വപ്‌നത്തിനുളളിൽ ഞാനെന്റെ അവസാന ശ്വാസത്തിനായി എരിപിരികൊളളുമ്പോഴും സഫലമാകുന്ന സ്വപ്‌നങ്ങളാ...
പെൺമാനസം
പിടക്കോഴി കൂവുന്ന നൂറ്റാണ്ടെന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോഴും പറയും. എന്നാലും വേണ്ടില്ല. ഞങ്ങൾക്കും ഒരുപാട് പറയാനുണ്ട്. ചോദിക്കാനുണ്ട്. ഞങ്ങളുടെ ശബ്‌ദം കേൾക്കാൻ ചെവിയുളളവരുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. പറയാൻ തോന്നുന്നതെന്തും തോന്നുന്ന രീതിയിൽ പറയുക എന്നത് ഞങ്ങളുടെ മൗലികാവകാശമാകുന്നു. അതിനായാണ് ഞങ്ങൾ ഞങ്ങളുടേതായ ഒരു മുഖമാസികപോലും തുടങ്ങിയത്. ലാഭനഷ്‌ടങ്ങൾ നോക്കാതെ ഇത്ര ചുരുങ്ങിയ വിലയ്‌ക്കത് വിപണനം ചെയ്യുന്നതും. എന്നിരിക്കിലും പുരുഷന്മാരെ ഞങ്ങൾ ആദരിക്കുന്നു, ആരാധിക്കുന്ന...
നഗരമഴ
മഴയൊരു പൊട്ടിപ്പെണ്ണ് കാരണമില്ലാതെ കുലുങ്ങിച്ചിരിച്ച് ഒന്നും നിനയ്‌ക്കാതെ പലതും നനച്ച് വെറുതെ ചിരിച്ചങ്ങനെ... മഴ പിന്നെയും ചിരിച്ചൊരു മുഴു ഭ്രാന്തിയായലച്ച് ആർത്തി മൂത്തെന്തൊക്കെ വാരിയെടുത്തു വഴിയിൽ കളഞ്ഞു ചവിട്ടിക്കുലുക്കി പലതും വലിച്ചു ഓടയിൽ നിറച്ച് പുഴയിലെറിഞ്ഞ് മണ്ണിന്റെ മാറിലേക്കൊതുങ്ങാൻ കഴിയാതെ വിതുമ്പിക്കരഞ്ഞ് അമ്മിഞ്ഞ തേടിയലയുന്ന കുഞ്ഞായി തെരുവിലും കോൺക്രീറ്റ് തറയിലും മുട്ടിത്തിരിഞ്ഞ് മഴയങ്ങനെ മുഴുഭ്രാന്തിയായലഞ്ഞ് മഴ വിതുമ്പിക്കരഞ്ഞ് കണ്ണീരുറഞ്ഞ് തറയിലൊതുങ്ങി ചവിട്ടേറ്റു പിടയു...