സിത്താര
ഒരു പഴയ ശിഷ്യയെ കണ്ടപ്പോൾ
‘എന്താ മിണ്ടാത്തെ’ ‘എന്തു മിണ്ടാന’ ‘എന്തെങ്കിലും പറയ്, എത്രനേരമാ മിണ്ടാതെ നിൽക്കുന്നത്’! ‘വേണ്ട, മിണ്ടിയാൽ നീ പിണങ്ങില്ലേ’? ‘പിണങ്ങേണ്ടതാണെങ്കിൽ പിണങ്ങും’ ‘ശരി മിണ്ടിയേക്കാം, നമ്മള് എന്തിനാ കണ്ടുമുട്ടിയത്. സൗമ്യേ?’ സാറ് മനസ്സ് തുറന്നു. ‘ഞാൻ ആ കോളേജിൽ വരാതിരുന്നെങ്കിൽ നിന്നെ കാണില്ലായിരുന്നു. എല്ലാം എന്റെ ഗ്രഹപ്പിഴ’ സാറ് സ്വയം ശപിച്ചു. സൗമ്യ ചിരിക്കുക മാത്രം ചെയ്‌തു. ‘ഇനി നീ മിണ്ടു, ഞാൻ കാര്യമായി മിണ്ടിയല്ലോ?’ ‘സാറെ നമ്മള് ബസ്‌റ്റോപ്പിലാനിൽക്കുന്നത്, സാറത് മറക്കരുത്. ’എന്ത...