സീത മേരി തോമസ്
അയാൾ
അയാൾ :കുട്ടിക്കാലത്ത് നാട്ടിലെ വഴികളിൽ എവിടെയെങ്കിലുംനിന്ന് കേൾക്കുമായിരുന്ന പേടിപ്പിക്കുന്ന ശബ്ദം അയാളുടേതായിരുന്നു. ആരോടെങ്കിലും തല്ല് കൂടുന്ന ശബ്ദം. ലഹരിയുടെ അളവനുസരിച്ച് ബഹളത്തിന്റെ വീര്യവും കൂടും. ഉന്മാദത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തി പിന്നീട് പതിയെ നേർത്തു നേർത്ത് അതങ്ങനെ കേൾക്കാതാവും. നാട്ടുകാർക്കോ വീട്ടുകാർക്കോ ഉപകാരമില്ല. എല്ലാവർക്കും ആവശ്യത്തിന് ഉപദ്രവം ഉണ്ട്താനും. നാട്ടിൽ പ്രതിയെ പിടികിട്ടാത്ത മോഷണക്കേസുകളും ഇരുട്ടിൽ ജനാലയ്ക്കൽ കണ്ട നിഴലും പറമ്പിൽ കേട്ട കാല്പെരുമാറ്റ...
മിഷ – ഒരു റഷ്യൻ ഓർമ
മിഷ. കേബിൾടിവിയോ മൊബൈൽ ഫോണോ ഒന്നുമില്ലാത്തിരുന്ന കുട്ടിക്കാലത്ത് ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും അപ്പുറത്തെ ലോകത്തേയ്ക്കുള്ള വാതിലായിരുന്നു അച്ഛൻ വരുത്തിത്തന്നിരുന്ന മിഷ എന്ന കുട്ടികളുടെ മാസിക. അന്നത്തെ സോവിയറ്റ് യൂണിയനിലെ മോസ്‌കോയിൽ നിന്നായിരുന്നു പ്രസിദ്ധീകരണം. കവർ പേജിൽ ഇടതു വശത്ത് ഒരു പെൺകുട്ടിയുടെയും വലതു വശത്ത് മിഷ എന്ന കരടിയുടെയും ചിത്രം. വളരെ വലിയ പേജുകൾ. തിളക്കമുള്ള, ഒരു പ്രത്യേക മണമുള്ള പേപ്പർ. അക്കാലത്തെ കുട്ടിമാസികകളിൽ കാണാത്തത്രയും ന...
പൂച്ചക്കാഴ്ചകൾ
കേട്ടു മറന്ന കഥകളിലെ ദുർമന്ത്രവാദികളിലൊരാളെ കണ്ടുപിടിക്കണം. ആളുകളെ പക്ഷികളും മൃഗങ്ങളുമാക്കി മാറ്റുന്ന ഒരാളെ. എന്നിട്ടൊരു പൂച്ചയായി മാറണം. വീടുകളിലും തൊടികളിലും വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കണം. നിഴൽ വീണ ഇടവഴികളിലെ കരിയിലകളിൽ പതിയെ കാലമർത്തി നടക്കണം. പൊന്തക്കാടുകളിൽ പതുങ്ങിയിരുന്ന് ചെറുജീവികളെ ചാടിപ്പിടിക്കണം.
മതിലിൽ കയറിയിരുന്ന് ലോകത്തെ നോക്കിക്കൊണ്ടങ്ങനിരിക്കണം. മനുഷ്യരെയും വണ്ടികളെയും പക്ഷികളെയും മൃഗങ്ങളെയും. സന്തോഷമുള്ളവരെയും ഇല്ലാത്തവരെയും. ബഹളക്കാരെയും മിണ്ടാപ്രാണികളെയും. തിര...
അസ്തമയം
തിരമാലകളിൽ കാൽ നനച്ചു കൊണ്ട് അസ്തമയസൂര്യനെ നോക്കി അവൾ പറഞ്ഞു, "നമ്മളൊരുമിച്ച് ഇവിടെ വീണ്ടും വന്നു നിൽക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. നേരം വൈകി. പോട്ടെ? ഇനിയെന്നെങ്കിലും കാണാം." ഞങ്ങളോട് യാത്ര പറഞ്ഞ് അവൾ കോഴിക്കോട് ബീച്ചിലെ ആൾക്കൂട്ടത്തിലേയ്ക്ക് പതിയെ നടന്നു മറഞ്ഞു. 'ഇനിയെന്നെങ്കിലും'? എന്ന് വെച്ചാൽ എത്ര നാൾ? അന്ന് കാണുമ്പോൾ തന്നെ ഞങ്ങളുടെ ഇടയ്ക്ക് വർഷങ്ങളുടെ ദൂരമുണ്ടായിരുന്നു. ഇനിയെന്ന്? ആ കണക്കെനിക്കോ അവൾക്കോ കൂട്ടാൻ അറിയില്ല. എത്ര നോക്കിയാലും അത് തെറ്റുകയേ ഉളളൂ.
എത്...
ഇതും ഒരു ജീവിതമാണ്
ഇതും ഒരു ജീവിതമാണ്. അതിജീവനം ഇവരുടെയും ആവശ്യമാണ്. അവകാശമാണ്. പണ്ട് തള്ളിപ്പറഞ്ഞ പലരുടെയും മുന്നിൽ ജീവിച്ചു കാണിച്ച കൊടുത്തവരാണ് സജ്‌ന ഷാജി എന്ന ട്രാൻസ്‌ജെണ്ടർ വ്യക്തി.അതിനും മുമ്പ് പിച്ച തെണ്ടി നടന്ന ഒരു കാലം ഇവർക്കും ഉണ്ടായിരുന്നു. "വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ" എന്നൊരു ചോദ്യത്തിൽ നിന്ന് തുടങ്ങിയവരാണിവർ.
ഉണ്ടായിരുന്ന മുഴുവൻ സമ്പാദ്യവുമെടുത്തു (സർജറിയ്ക്ക് വെച്ച കാശു പോലുമിട്ട്) തുടങ്ങിയ സംരഭം. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസും നേടിയിട്ടുണ്ട്. അവരെക്കൊണ്ടാവും പോലെ അവരെക്കാൾ പാവങ്ങളെ ...
ആത്മഹത്യയിലൂടെ മാത്രം ശബ്ദിക്കാനാവുന്നവർ
ഡോക്ടർ അനൂപ് കൃഷ്ണ. എന്നോ എപ്പോഴോ വന്നു കിടന്നിരുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് അപ്പുറം പരിചയമില്ല. മരിച്ചു, അല്ല ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോഴാണ് കൂടുതൽ അന്വേഷിച്ചത്. ചോദിച്ചവർക്കൊക്കെ പറയാൻ നല്ലത് മാത്രം. മിടുക്കനായ ഒരു ഡോക്ടർ. നല്ലൊരു മനുഷ്യസ്നേഹി. മെഡിക്കൽ നെഗ്ലിജെൻസോ കോംപ്ലിക്കേഷനോ എന്ന് തീർച്ചപ്പെടും മുമ്പ് ആൾക്കൂട്ടം വിചാരണ നടത്തി പ്രഖ്യാപിച്ച വിധി സ്വയം ഏറ്റെടുത്ത ഒരാൾ. കുറേ പേർ അമിതാവേശം കാണിച്ചിരുന്നില്ലെങ്കിൽ ഇന്നും ഉണ്ടാവുമായിരുന്ന ഒരാൾ. എത്രയോ വർഷങ്ങളിലെ കഠിന...
വിണ്ണിലാകെ നിന്റെ നെഞ്ചു പാടും
എസ് പി ബാലസുബ്രമണ്യം അഭിനയിച്ച 'കേളടി കണ്മണി' എന്ന തമിഴ് സിനിമ കുട്ടിക്കാലത്ത് എപ്പൊഴോ ടീവിയിൽ വന്നു. വിഭാര്യനായ പരമസാധുവായ കുടുംബനാഥന്റെ കഷ്ടപ്പാടുകളും അയാളുടെ പ്രണയവും കണ്ടിരുന്നത് ഓർമയുണ്ട്. 'മണ്ണിൽ ഇന്ത കാതൽ' പാടിപ്പാടി ശ്വാസം മുട്ടി അയാൾ നിലത്തു തളർന്നിരുന്നു ചിരിക്കുന്നത് അന്നത്തെ പോലെ തന്നെ ഇന്നും കണ്ടിരിക്കാറുണ്ട്.
ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ 'ശങ്കരാഭരണം' അസാധ്യമായി പാടിയ അതുല്യപ്രതിഭ. ഒരേ ദിവസം 17 പാട്ടുകൾ, അതും പല ഭാഷകളിൽ പാടിയിട്ടുള്ള ആൾ. ഏറ്റവും കൂടുതൽ പാട്ടുകൾ പാട...
തുരുത്തുകളിൽ ചിലർ
നോർമൽ എന്ന് സമൂഹം തീർച്ചപ്പെടുത്തിയവർ ജീവിക്കുന്ന ലോകത്തിന് ചുറ്റും ഒരുപാട് തുരുത്തുകളുണ്ട്. കറുത്തവർ. മെലിഞ്ഞവർ. തടിച്ചവർ. പൊക്കം കൂടുതലോ കുറവോ ഉള്ളവർ. ലെസ്ബിയനുകൾ. ഗേയ്കൾ. ട്രാൻസ്ജെൻഡറുകൾ. അംഗ പരിമിതർ. അങ്ങനെയങ്ങനെ.. അവിടെ നിന്ന് നോർമൽ ലോകത്തേയ്ക്ക് ദൂരം ഏറെയാണ്.
ഈ ലോകത്തിനും ആ തുരുത്തുകൾക്കും ഇടയിൽ വളരെ നേർത്ത ഒരു പാലം മാത്രമേയുള്ളൂ. അതു വഴി കടന്നു വരുന്നവർ വളരെ കുറവും. അങ്ങനെ വന്ന ഒരുപാട് പേർ ഈ ലോകത്ത് ഇടം കിട്ടാതെ അവനവൻതുരുത്തുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട...