Home Authors Posts by സിസിൽ സി കൂവോട്‌

സിസിൽ സി കൂവോട്‌

0 POSTS 0 COMMENTS
Puthiya Purayil Hosue, Koovode, kuttillol-P.O, Taliparamba.Via, Kannur.Dist. Address: Phone: 9847606618

തേനീച്ച

മധുരത്തേനഴകുള്ള കൂട്ടുകാരിമധുരത്തേന്‍ നല്‍കുന്ന നര്‍ത്തകിയേപൂവഴകില്‍ എത്തുന്ന പാട്ടുകാരിപൂമ്പൊടി പൊന്മുത്തണിഞ്ഞവളെപാറിപ്പറക്കുന്ന നിന്റെയുള്ളില്‍കുട്ടിത്തം മാറിയിട്ടില്ലയിന്നുംകൂട്ടുകൂടാരത്തില്‍ സ്നേഹത്തേനേഏവരേം കണ്ണിലെ കൊച്ചുപൂമ്പാറ്റെ,കണ്ണും കരളും കൂട്ടിന്നു നലകികൂട്ടായ്മക്കൂടാരം തീര്‍ത്തവളേകൊച്ചുകിടപ്പറച്ചേലുള്ള കൂട്ടിലെനാടോടിപാട്ടിലുണര്‍ന്നവളേകഴുകുകള്‍ കൂകികടല്‍കടന്നെത്തുമ്പോള്‍കൂടാരം ചുറ്റിപ്പറന്നിടുമ്പോള്‍പോരാളിവീര്യത്തില്‍ കാവലുണര്‍ന്നെന്നുംപട്ടുചിറകില്‍ പറന്നവളെആത്മരക്ഷക്കായ്കരുത്തുനേടാ...

തത്തമ്മ

കാഞ്ചനകൂട്ടിൽ തടവിലാണെങ്കിലും തത്തമ്മക്കേറെ ചരിത്രമുണ്ട്‌, തൂവലിൽ പച്ചനരച്ചുപോയി മാലയും മങ്ങിപ്പൊലിഞ്ഞുപോയി, മൊഴിയിലെ തേനും പുളിച്ചുപോയി. മൊഴിയുന്ന നാവും കുഴഞ്ഞുപോയി, കണ്ണിൽത്തിളക്കവും കെട്ടുപോയി ചുണ്ടിലെ ചോപ്പും കറുത്തുപോയി, കാലമതേറെക്കഴിഞ്ഞെന്നാലും കാതരമോർമ്മകളത്രയെത്ര! ചില്ലയിലൂഞ്ഞാലാടിക്കളിച്ചും പാട്ടുകൾ പാടിരസിച്ചിരുന്നു, പുത്തരിപ്പാടത്ത്‌ അരിവാളുചൂടി കൊയ്‌ത്തുൽസവത്തിനുപോയിരുന്നു, ഞെറിവുകളുള്ളോരു പച്ചപ്പാവാടയിൽ ചടുലമായ്‌നർത്തനം ചെയ്‌തിരുന്നു, ചൂടുള്ള മാനമകലുവാനായ്‌ പച്ചക്കുപ്പായമണിഞ്ഞിരുന്...

മൈക്രോസോഫ്‌റ്റ്‌ നോട്ടങ്ങൾ

നിനക്ക്‌ കാണുവാൻ വേണ്ടിയല്ലല്ലോ നീ യാത്രയിൽ മുഖം ഫേഷ്യൽ ചെയ്‌ത്‌ വശ്യവെള്ള പുരട്ടിയതും, പുരികത്തിൽ നൂൽകോർത്ത്‌ വാൽമുനനീട്ടിയതും, നെറ്റിയിൽ ചിഹ്‌നം ചാർത്തിയതും, കാതിലൂഞ്ഞാൽ നീട്ടികെട്ടിയതും, തലയിലെ തണ്ടുമുടി ചുരുട്ടിവച്ചതും, ഐലേനർപേന കണ്ണിൽ ശൃംഗാരകവിത കുറിച്ചിട്ടതും, മസ്‌ക്കാരകൺപോള ഒളിപ്പിച്ചു കാട്ടിയതും, കൈയും പുറവും വെട്ടിവെളുപ്പിച്ച്‌ നേർത്തബ്ലൗസ്‌ കൂമ്പണിഞ്ഞതും, നേർത്തസാരിവരമ്പിന്റെ ഒട്ടിയളവിൽ പുളഞ്ഞുനടന്നതും, കുസൃതിചിലംമ്പിനാൽ മിസ്സ്‌കോൾ മീട്ടുന്നതും ഞാൻ നോക്കുവാൻ വേണ്ടിയല്ലേ. എന്റെ സൗമ്യന...

ഗാസ

ഉറങ്ങാതെമുറിവിലെ കണ്ണീർ- നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ...... അനന്തതയിൽ ഉരുണ്ടുയരും പുകച്ചുരുളുകൾ- കനക മഴമേഘമാം ശവദാഹികൾക്ക്‌, കുത്തിയൊഴുകുന്ന നിറവായ മണലല്ല- കെടുതിയുടെ നിറമായരക്തം, പെയ്യും മരണത്തിലൊഴുകുന്ന ജീവിതം- നരമേധയഗ്‌നിയിൽ യാഗമാവുന്നു, കത്തിപ്പുകയുന്ന പ്രാണൻ സ്‌മരണയിൽ- പിടയുന്ന പകയായി ഉയരുന്നു, ഉറങ്ങാത മുറിവിലെ കണ്ണീർ- നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ, പൊട്ടിത്തെറിയുടെ പുകയുന്ന സന്ധ്യയെ മരണമൊരു ഇരുളായ്‌ വിഴുങ്ങി- വിലാപം രാത്രിയുടെ നാദമായ്‌ കേൾക്കാം, അന്യതയുടെ വേലിമുനയിൽ അടരുന്ന അമ്മ- മര...

തീർച്ചയായും വായിക്കുക