Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

42 POSTS 0 COMMENTS

കണ്ണൻ മാക്രിയുടെ കാളിയ മർദ്ദനം

മാക്രികളെല്ലാമൊന്നിച്ചൊരുനാൾ മാപ്രാണത്തൊരു യോഗം ചേർന്നു മരമാക്രികളും കുളമാക്രികളും കരമാക്രികളും പലവഴി വന്നൂ. ഉദ്‌ഘാടകനായ്‌ മാക്രീമുഖ്യൻ മാണിക്കുട്ടൻ ചാടിയണഞ്ഞു. കൊടികളുയർന്നൂ; വടികളുയർന്നൂ മുദ്രാവാക്യം വാനിലുയർന്നൂ! ‘മനുജന്മാരേ മണ്ടൂസുകളേ മാക്രിപിടിത്തം മതിയാക്കിക്കോ! നീർക്കോലികളേ മൂരാച്ചികളേ കളിവിളയാട്ടം മതിയാക്കിക്കോ! കുണ്ടുകുളത്തിൽ പാർക്കും ഞങ്ങൾ മണ്ടന്മാരല്ലോർത്തു കളിച്ചോ!’ മാക്രികളെല്ലാം വീറോടങ്ങനെ മുദ്രാവാക്യം പൊടിപാറിച്ചു മുദ്രാവാക്യം കേട്ടിട്ടാവഴി പെട്ടെന്നെത്തീയൊരു നീർക്കോലി! ...

കുടമാളൂർ പൂരം

കാവിൽ പൂരം-കൊടിയേറി കൊട്ടും കുഴലും -പൊടിപാറി കളിയാട്ടത്തിനു രസമേറി കാഴ്‌ചക്കാരുടെ-ഹരമേറി! ആനപ്പുറമോ-കുടമാറി കുടകൾക്കെല്ലാം-അഴകേറി കുടമാറ്റത്തിനു-നിറമേറി കുടമാളൂരിൽ-പൊടിപൂരം Generated from archived content: poem4_feb17_07.html Author: sippy_pallippuram

കാട്ടിലെ പളളിക്കൂടം

കാട്ടിലുമുണ്ടൊരു പളളിക്കൂടം കേട്ടിട്ടില്ലേ കുട്ടികളേ? മീശവിറപ്പിച്ചോടി നടക്കും കേശവൻ കടുവാ ഹെഡ്‌മാസ്‌റ്റർ! കായികവിദ്യ പഠിപ്പിക്കുന്നതു കൊമ്പൻ വമ്പൻ മണികണ്‌ഠൻ സംഗീതത്തിനു വന്നീടുമെന്നും രാഗംപാടും കഴുതമ്മാൾ! നൃത്തം നന്നായ്‌ ശീലിപ്പിക്കാൻ നിത്യവുമെത്തും പുലിയമ്മാൾ. ഇംഗ്ലീഷ്‌ ക്ലാസിനു വന്നെത്തീടും ശുംഭൻ ചെമ്പൻ കരടിസ്സാർ! കണക്കെടുക്കാൻ ബിരുദക്കാരൻ കൊച്ചുകുരങ്ങൻ കെങ്കേമൻ ശാസ്‌ത്രക്ലാസിനു പാത്തുപതുങ്ങി- സൂത്രൻ കുറുനരി വന്നെത്തും! കളവും വിളവും ‘പ്രാക്‌ടീസ്‌’ ചെയ്യാൻ ചെന്നായ്‌ മാസ്‌റ്റർ പാഞ്ഞെത്തും കൃത...

കൊതിമേളം

“ചെണ്ടകൾ മിണ്ടണതെന്താണ്‌?” “കണ്ടം-കണ്ടം-കൽക്കണ്ടം” “താളം ചൊല്ലണതെന്താണ്‌”? “ഇഞ്ചീ-കുഞ്ചീ-പുളിയിഞ്ചീ!” “കുഴലുകൾ മൂളണതെന്താണ്‌?” “പെപ്പര-പെരപെര-ഉപ്പേരി!” “മദ്ദളമോതണതെന്താണ്‌?” “ഇപ്പത്തിന്നാം മത്തങ്ങ!” Generated from archived content: poem3_jan31_07.html Author: sippy_pallippuram

ഹായ്‌! സാന്റാക്ലോസ്‌!

ധിമ്മട ധിമ്മട ജീയ്യഞ്ചം ധിമ്മത്തകിട ജീയ്യഞ്ചം! തത്തിച്ചാടി വരുന്നുണ്ടേ ‘തിത്തോം തരികിട’ സാന്റാക്ലോസ്‌! കൂമ്പൻ തൊപ്പിക്കെന്തു രസം കൊമ്പൻമീശക്കെന്തുരസം! കുമ്പകുലുക്കി വരുന്നുണ്ടേ! അമ്പോ! നമ്മുടെ സാന്റാക്ലോസ്‌! ആർപ്പുംവിളിയും കെങ്കേമം തപ്പും തകിലും കെങ്കേമം! ആടിപ്പാടി വരുന്നുണ്ടേ താടിക്കാരൻ സാന്റാക്ലോസ്‌! കേക്കു മുറിക്കെട ചാക്കോച്ചാ ‘ചിക്കൻ’ വാങ്ങെട പാപ്പച്ചാ! ‘ഹാപ്പി ക്രിസ്‌മസ്‌’ മേളവുമായ്‌ ‘ഹാപ്പി’യിലെത്തീ സാന്റാക്ലോസ്‌! Generated from archived content: p...

തക്കിടിമുണ്ടൻ

തക്കിടമുണ്ടൻ തരികിടമുണ്ടൻ തണ്ടൻ പണ്ടൊരു പ്ലാവിൽ കേറി കണ്ടവർ കണ്ടവർ മാടി വിളിച്ചുഃ ‘മണ്ടാ തൊണ്ടാ താഴെയിറങ്ങ്‌!’ ഉണ്ടനുമുണ്ടിയുമുപദേശിച്ചു ‘കുണ്ടാമണ്ടീ താഴെയിറങ്ങ്‌’ തക്കിടമുണ്ടൻ തരികിടമുണ്ടൻ തത്തിപ്പൊത്തി പ്ലാവിൽകേറി! ‘തിത്തോം തകൃതോം’ പെട്ടെന്നയ്യോ തക്കിടി മുണ്ടൻ താഴേ വീണു! നാടുകുലുങ്ങീ വീടു കുലുങ്ങീ കാടും മലകളുമൊത്തു നടുങ്ങീ തക്കിടിമുണ്ടൻ പ്ലാവിൻ ചോട്ടിൽ ചക്കപിളർന്നതുപോലെ കിടന്നു! മുണ്ടച്ചന്മാരെപ്പൊക്കിയെടുക്കാൻ കണ്ടവർ കണ്ടവരോടിയടുത്തു ആനകൾ വന്നൂ; കുതിരകൾ വന്നൂ ആലങ്ങാട്ടെ തമ്പ്രാൻ വ...

നല്ല നാളെക്കു വേണ്ടി

ചെറുജീവികളെ കണ്ടുപഠിക്കൂ ചങ്ങാതികളേ നാം മടിയാതെന്നും കൂട്ടം ചേർന്നവ പണികൾ ചെയ്യുന്നു! തേനീച്ചകളുടെ നല്ല പ്രവൃത്തികൾ നോക്കിക്കാണുക നാം പൂന്തേനൊത്തിരി നാളേയ്‌ക്കായവ കൂട്ടിൽക്കരുതുന്നു! കുഞ്ഞിയുറുമ്പുകൾ വേലയെടുപ്പതു നോക്കിക്കാണുക നാം. അരിമണിയൊത്തിരി നാളേക്കായവ കൂട്ടിൽ കരുതുന്നു! കുഞ്ഞിക്കുരുവികൾ പാടുപെടുന്നതു നോക്കിക്കാണുക നാം നാരുകളാലേ നാളേയ്‌ക്കായവ വീടുകൾ പണിയുന്നു! അവരുടെ മാതിരി പണിചെയ്യേണം മടിയാതെന്നും നാം ഒരുമിച്ചിങ്ങനെ മുന്നേറേണം കൈകോർത്തെന്നും നാം! Genera...

പുഴയമ്മാവന്റെ ഗസൽ

“പുഴയമ്മാവാ പുഴയമ്മാവാ എവിടെന്നോടി വരുന്നു നീ?” “അങ്ങു കിഴക്കേ മലയിൽ നിന്നും ആടിപ്പാടി വരുന്നൂ ഞാൻ” “പോരും വഴിയിൽ എന്തെന്തെല്ലാം കാഴ്‌ചകൾ കണ്ടു രസിച്ചു നീ?” “പുൽമേടുകളും പൂഞ്ചോലകളും പൂന്തോപ്പുകളും കണ്ടൂ ഞാൻ!” “പഴയമ്മാവാ നാട്ടാർക്കെല്ലാം എന്തുപകാരം ചെയ്തൂ നീ?” “എല്ലാവർക്കും മതിവരുവോളം ദാഹത്തെളിനീർ നൽകീ ഞാൻ!” “നാടൻപാട്ടി- ന്നീണവുമായി- ട്ടെവിടേക്കോടിപ്പോണൂ നീ?” “അറബിക്കടലിൻ കൊട്ടാരത്തിൽ ‘ഗസലു’നടത്താൻ പോണൂ ഞാൻ!” Generated from archived content: poem2_jun19...

നാവാടി

കടങ്കവിത വലിയൊരു വായി- ണ്ടതിലൊരു നാവു- ണ്ടെന്നും ഞാനൊരു നാവാടി! എന്നുടെ വായിലെ നാവാടുമ്പോൾ അയ്യോ! നാടുനടുങ്ങുന്നു. എന്തൊരു രസമാ- ണെന്റെ സ്വരത്തിനു കേട്ടിട്ടില്ലേ ‘ണാം ണാം ണാം!..... വലിയൊരു വായി- ണ്ടതിലൊരു നാവു- ണ്ടാരാണീ ഞാൻ ചൊല്ലാമോ? Generated from archived content: poem2_jan9_07.html Author: sippy_pallippuram

കുഴി കുഴിച്ചവൻ

സൂത്രക്കാരൻ മാത്തപ്പൻ യാത്രക്കാരെ പറ്റിക്കാൻ രണ്ടര-മൂന്നടിയാഴത്തിൽ വഴിവക്കത്തൊരു കുഴികുത്തി! കുഴിയുടെ മേലേ മാത്തപ്പൻ നിരത്തിയിട്ടൂ വാഴയില ഇലയുടെ മീതെ മണ്ണിട്ടൂ മണ്ണിൽ പലപല ചടിനട്ടൂ അപ്പുക്കുട്ടനുമവറാനും അപ്പങ്ങാട്ടെ പത്രോസും കടയിൽപ്പോകാനെത്തുമ്പോൾ കുഴിയിൽ വീണു കുഴങ്ങട്ടെ! പാലും വിറ്റു നടന്നീടും പാലാക്കാരൻ വേലുണ്ണി പാൽക്കുടവും കൊണ്ടെത്തുമ്പോൾ കുഴിയിൽ ചാടിത്തുലയട്ടെ! മനസ്സിലിങ്ങനെ മാത്തപ്പൻ കോട്ടകള പലതും കെട്ടീട്ട്‌ വീട്ടിൽ ചെല്ലും നേരത്ത്‌ അലമുറ കേട്ടൂ മുറ്റത്ത്‌! അപ്പനു തീരെ സുഖമില്ലാ ‘ഹാർട്ടി...

തീർച്ചയായും വായിക്കുക