Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

42 POSTS 0 COMMENTS

ത്ഡാന്‍സിറാണി

  (സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ മൂന്നാമത്തെ  കഥാപ്രസംഗം ) മഹാബലിയേപ്പോലെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സര്‍വസ്വവും ബലിയര്‍പ്പിക്കാന്‍ തയാറായ മഹാത്യാഗികളുടെ നാടാണ് നമ്മുടെ ഭാരതം. ദേശസ്നേഹത്തിന്റെ തീജ്വാലയില്‍ വെന്തെരിഞ്ഞ ഒരു ധീരവനിതയുടെ ആവേശോജ്ജ്വലമായ കഥയാണ് ഇവിടെ അവതരിപ്പിക്കുന്നത് അതാണ് ത്ഡാന്‍സിറാണി. നാടിന്‍ ചരിത്രത്തിലെന്നുമെന്നും മിന്നിത്തുടിക്കുന്ന താരമല്ലോ ദേശസ്നേഹത്തിന്‍ പ്രതീകമാകും ധീരവനിതയ...

ശ്രാവണകുമാരന്‍ –

  (സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പന്ത്രണ്ട് കഥാപ്രസംഗ സമാഹാരത്തിലെ രണ്ടാമത്തെ കഥാപ്രസംഗം ) നൊന്തുപെറ്റ അമ്മയേയും പാടു പെട്ടു വളര്ത്തിയ അച്ഛനേയും  വൃദ്ധസദനങ്ങളില് തളച്ചിടാന് ഇന്നു പല മക്കള്ക്കും മടിയില്ല. എന്താ ഇതു ശരിയാണെന്നു നിങ്ങള്ക്കു തോന്നുണ്ടോ? അമ്മിഞ്ഞപ്പാലൂട്ടിവളര്ത്തും അമ്മയെ നമ്മള് മറക്കരുതേ തോളത്തേറ്റി താലോലിക്കും താതനെ നമ്മള് മറക്കരുതേ! മാതാപിതാക്കള്ക്കു വേണ്ടീ സ്വന്തം ജീവന് പോലും ബലിയര്പ്പിക്കാന് തയാറായ നിരവധി മക്കളുടെ കഥകള് നമ്മുടെ ഇതിഹാസങ്...

പാക്കനാരും നമ്പൂര്യച്ചനും

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ആദ്യത്തെ  കഥാപ്രസംഗം - പാക്കനാരും നമ്പൂര്യച്ചനും) ജാതിയും മതങ്ങളുമെല്ലാം രൂപം കൊണ്ടത് മനുഷ്യരെ നന്മയിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ യാണ്. പക്ഷെ, ഇന്നു പലരും ഈ ലക്ഷ്യം മറന്ന് ജാതിയുടേയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ഇത് ഒരിക്കലും നല്ലതല്ല. ജാതി തന്‍ പേരു പറഞ്ഞൊരാളും തമ്മില്‍ കലഹിക്കാന്‍ പോകരുതേ ദൈവത്തിന്‍ മക്കളാം, നമ്മളെല്ലാം ഒരമ്മ പെറ്റ കിടാങ്ങളല്ലോ! അതെ നമ്മള്‍ ഒര...

ങ്യാവൂ പോലീസ്

ലാത്തിയുമായി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍ഗമയോടങ്ങനെ യൂണീഫോമില്‍പൂച്ചപ്പോലീസമ്മാവന്‍കാട്ടുകിഴങ്ങുകള്‍ കട്ടുമുടിക്കുംചുണ്ടെലിയെപ്പിടികൂടാനായ്വാശിയിലോടി വരുന്നുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍കുട്ടിയുടുപ്പുകള്‍ വെട്ടിമുടിക്കും നച്ചെലിയെ പിടി കൂടാനായ്മീശപിരിച്ചു നടപ്പുണ്ടല്ലോപൂച്ചപ്പോലീസമ്മാവന്‍! Generated from archived content: poem1_apr18_13.html Author: sippy_pallippuram

ബൊമ്മക്കുട്ടി

അമ്മിണി മോൾക്കൊരു ബൊമ്മയുണ്ട്‌ കിങ്ങിണി കെട്ടിയ ബൊമ്മയുണ്ട്‌ ബോമ്മക്കു മിന്നുന്ന കമ്മലുണ്ട്‌ കമ്മലു കാണുവാൻ ചന്തമുണ്ട്‌ എന്തു പറഞ്ഞാലും മിണ്ടുകില്ലാ എന്തു കൊടുത്താലും തിന്നുകില്ലാ അന്തസ്സു കാണിച്ചിരുന്നുകൊളളും ആരെയും കൂസാത്ത കൊച്ചുബൊമ്മ! പുളളിയുടുപ്പിട്ട കൊച്ചു ബൊമ്മ നുളളിയാൽ നോവാത്ത കൊച്ചു ബൊമ്മ പളളിയിലാരാനും ഞെക്കിയെന്നാൽ അപ്പോൾ കരഞ്ഞിടും കൊച്ചുബൊമ്മ! Generated from archived content: poem8_feb25_06.html Author: sippy_pallippuram

വിഷുക്കൈനീട്ടം

മേടപ്പുലരിയണഞ്ഞപ്പോൾ കാടും മേടും പൂത്തപ്പോൾ നാടൊട്ടുക്കും കേൾക്കാറായ്‌ ‘ചടപട-ചടപട’ മേളാങ്കം! ലാത്തിരി പൂത്തിരി കത്തുന്നു മത്താപ്പൂവ്‌ ചിരിക്കുന്നു എങ്ങും പുത്തൻ വിഷുവെത്തി മുറ്റത്തെല്ലാം ‘കണി’യെത്തി! തൊടിയിൽ നിന്ന കണിക്കൊന്ന അടിമുടി പൂത്തു താലോലം പാറിയണഞ്ഞ വിഷുപ്പക്ഷി പാടീ ‘വിത്തും കൈക്കോട്ടും’! പുത്തൻ പൂക്കണി കണ്ടിട്ട്‌ തത്തിച്ചാടിയണഞ്ഞപ്പോൾ കുട്ടനു നൽകി മുത്തച്ഛൻ കുഞ്ഞിക്കൈയിൽ ‘കൈനീട്ടം’! Generated from archived content: poem6_apr27_07.html Author: sippy_p...

കോട്ടയ്‌ക്കലപ്പൻ

കൊട്ടാരക്കെട്ടും ചുമന്നുകൊണ്ടേ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? തത്തക്കം പിത്തക്കം കാലുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? താളത്തിലങ്ങനെ ചോടുവച്ച്‌ കോട്ടയ്‌ക്കലപ്പൻ വരുന്നകണ്ടോ? പാമ്പിനെപ്പോലെ കഴുത്തു നീട്ടി കോട്ടക്കലപ്പൻ വരുന്നകണ്ടോ തൊട്ടടുത്തെങ്ങാനും ചെന്നുപോയാൽ കോട്ടയ്‌ക്കലപ്പന്റെ മട്ടുമാറും തലയില്ല; കൈയില്ല; കാലുമില്ല അപ്പനൊരു വെറും ചെപ്പുപോലെ! Generated from archived content: poem5_nov25_06.html Author: sippy_pallippuram

കഥകഥ നായരും കസ്‌തൂരി നായരും

കഥകഥനായരും കസ്‌തൂരി നായരും കഥകളി കാണുവാൻ പോയൊരിക്കൽ കദളിപ്പഴക്കുല സഞ്ചിയിലാക്കീട്ട്‌ കഥകഥനായര്‌ മുന്നിൽ നിന്നു. കസ്‌തൂരിമാമ്പഴം കയ്യിലൊതുക്കീട്ട്‌ കസ്‌തൂരി നായര്‌ പിന്നിൽ നിന്നു. കഥകഥനായരും കസ്‌തൂരി നായരും കഥകളി കാണുവാൻ പോയൊരിക്കൽ കഥകളി നേരത്ത്‌ കഥകഥനായര്‌ കദളിപ്പഴക്കുല കാലിയാക്കി. അതുകണ്ട നമ്മുടെ കസ്‌തൂരിനായര്‌ മാമ്പഴമൊക്കെയും വായിലാക്കി. കഥകളി കണ്ടിട്ട്‌ കസ്‌തൂരി നായര്‌ കഥയറിയാതെ തിരിച്ചുപോന്നു. കണ്ണനും കംസനും ഗുസ്‌തി നടത്തവേ Generated ...

പുത്തൻകാവിലെ പൂരം

പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? തരികിട-തരികിട-തപ്പും തകിലും തായമ്പകയും കേട്ടീടാം. നാദസ്വരവും മേളപ്പദവും കൂത്തും പാട്ടും കേട്ടീടാം. നെറ്റിപ്പട്ടം ചേലിൽക്കെട്ടിയ കൊമ്പന്മാരെ കണ്ടീടാം. പീലിക്കാവടിയാട്ടം കാണാം കണ്ടു രസിക്കാം തിറയാട്ടം! പൂരം പൂരം പുത്തൻകാവിൽ പൂരം കാണാൻ പോരുന്നോ? കമ്പക്കെട്ടും കതിനാവെടിയും കാണാമല്ലൊ കൺനിറയെ തളയും വളയും മിഠായികളും വാങ്ങാമല്ലൊ കൈ നിറയെ! അമ്മാനാട്ടം; ഗരുഡൻ തൂക്കം പിന്നെപ്പലപല തുളളാട്ടം. എല്ലാം കണ്ടു കുളിർക്കണമെങ്കിൽ വെക്കം വെക്കം വന്നോളൂ. പൂരം പൂരം പുത്തൻകാ...

കൂനനുറുമ്പിന്റെ കല്യാണം

കൂനനുറുമ്പും കൂട്ടരുമൊരുനാൾ കല്യാണത്തിനുപോയി കൂനന്തറയിൽ കുഞ്ഞനുറുമ്പിൻ കല്യാണത്തിനുപോയി നാടുകടക്കാൻ നെല്ലുമികൊണ്ടൊരു വണ്ടിപണിഞ്ഞൂ കൂനൻ. തോടുകടക്കാൻ മാവിലകൊണ്ടൊരു തോണി പണിഞ്ഞൂകൂനൻ. കൂനനുറുമ്പും കൂട്ടരുമങ്ങനെ കൂനന്തറയിൽ ചെന്നു കല്യാണത്തിനു വന്നവരെല്ലാം പന്തലിലാകെ നിറഞ്ഞു കല്യാണത്തിൻ കൊട്ടുംകുഴലും പന്തലിലാകെ മുഴങ്ങി. പെട്ടെന്നാരോ പന്തലിനുളളിൽ ഡീഡീറ്റിപ്പൊടി തൂകി. കെട്ടുനടക്കും മുമ്പേ ചെക്കൻ ബോധംകെട്ടു പതിച്ചൂ. കൂനനുറുമ്പും കൂട്ടരുമയ്യോ മൂക്കുംപൊത്തി മടങ്ങി! ...

തീർച്ചയായും വായിക്കുക