സിപ്പി പളളിപ്പുറം
പേഴ്സിയൂസിന്റെ ജൈത്രയാത്ര
സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന കഥാ പ്രസംഗസമാഹാരത്തിലെ അവസാനത്തെ കഥാ പ്രസംഗം
യവന പുരാണത്തിലെ ഒരു വീരനായകന്റെ അമ്പരപ്പിക്കുന്ന പോരാട്ടത്തിന്റെ കഥ ഞാനിവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുകയാണ് അതാണ് പേഴ്സിയൂസിന്റെ ജൈത്രയാത്ര.
'വീരകുമാരനാം പേഴ്സിയൂസിന്
സല്ക്കഥ കൂട്ടരെ കേട്ടുകൊള്‍വിന്‍
സൂര്യനേപ്പോലെ തിളങ്ങിനിന്ന
പോരാളിയൊന്നിനെ കണ്ടു കൊള്‍വിന്‍
യവന രാജ്യത്തിലെ സുന്ദരിയും സുശീലയുമായ ഒരു രാജകുമാരിയായിരുന്നു ഡാനെ. ക്രൂരനും സ്ഥാനമോഹിയുമായ അക്രീഷ്യസ് രാജാവിന്റെ ഒരോയൊരു മകളായിരു...
അംഗുലീമാലന്
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പതിനൊന്നാമത്തെ കഥാപ്രസംഗം)
ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ പുണ്യാത്മാക്കളില്‍ ഒരാളാണ് ശ്രീബുദ്ധന്. " ഏഷ്യയുടെ പ്രകാശം'' എന്ന പേരിലറിയപ്പെടുന്ന അദ്ദേഹം കാരുണ്യത്തിന്റെ ഒരു മഹാസാഗരമായിരുന്നു.
അഹിംസയെന്നതു ജീവിതമാക്കി
പുണ്യാത്മാവാം ശ്രീബുദ്ധന്
കാരുണ്യത്തിന് മുത്തുകള്‍ വിതറി
ലോകം മുഴുവന്‍ ശ്രീബുദ്ധന്
സ്വന്തം രാജകിരീടവും സ്വര്‍ണ്ണ സിംഹാസനവും വലിച്ചെറിഞ്ഞ് കഷ്ടപ്പെടുന്നവരെയും കണ്ണീരൊഴുക്കുന്നവ...
ആരുണിയുടെ ഗുരുഭക്തി
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പത്താമത്തെ
കഥാപ്രസംഗം)
ഗുരുവിനെ ഈശ്വരതുല്യം സ്നേഹിച്ചിരുന്ന പാരമ്പര്യമാണ് ഭാരതീയരായ നമുക്കുള്ളത്. ' മാതാ പിതാ, ദൈവം' എന്ന മുദ്രാവാക്യം ഒരു കാലത്ത് ഇവിടെ ഓരോ കുഞ്ഞിന്റെയും ചുണ്ടില്‍ തിളങ്ങി നിന്നിരുന്നു.
ഗുരുവിനു വേണ്ടി പ്രാണന് പോലും
കുരുതി കൊടുക്കാന്‍ തയ്യാറായ്
ഒരുങ്ങി നിന്നു നല്ലവരാകും
ഗുരുകുല വാസികള്‍ ശിഷ്യന്മാര്
അതെ, ഗുരുഭക്തിയുടെ ചൈതന്യം തുടിക്കുന ഒരു കഥയാണ് ഇവിടെ കഥാപ്രസംഗ രുപേണ അവതരിപ്പി...
സക്കേവൂസിന്റെ മാനസാന്തരം
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ഒന്‍പതാമത്തെ കഥാപ്രസംഗം)
യേശുദേവന് എന്നും ലോകത്തിന്റെ വെളിച്ചമായിരുന്നു. ഇരുളില്‍ തപ്പിത്തടയുന്നവരെ വെളീച്ചത്തിലേക്ക് നയിക്കാനാണ് അദ്ദേഹം മനുഷ്യപുത്രനായി ഈ മണ്ണില്‍ അവതരിച്ചത്.
കുരുടന്റെ കണ്ണു തെളീച്ചുകൊണ്ടൂം
ചെകിടനു കേള്‍വി പകര്‍ന്നുകൊണ്ടും
കാരുണ്യരൂപനാമേശുദേവന്
നാടുകള്‍ തോറും സഞ്ചരിച്ചു
അതെ എങ്ങും നന്മയുടെ പൂക്കള്‍ വിടര്‍ത്തിക്കൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. അധ്വാനിക്കുന്നവര്‍ക്കും ഭാരം വഹി...
കാവേരിയുടെ കണ്ണുനീര്
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ എട്ടാമത്തെ കഥാപ്രസംഗം)
സ്നേഹത്തിന്റെ മുമ്പില്‍ ഏതു ക്രൂരഹൃദയമാണ് അലിഞ്ഞു പോകാത്തത്?
''സ്നേഹത്തിന് മണി ദീപികയെന്നും
നമ്മുടെയുള്ളില്‍ തെളിയട്ടെ
നമ്മുടെയുള്ളില്‍ വിരിയട്ടെ''
അതെ ഒരമ്മപ്പശുവിന്റെ സ്നേഹവാത്സല്യങ്ങള്‍ക്കു മുമ്പില്‍ തോറ്റു പോയ ഒരു പുലിയച്ചന്റെ കഥയാണ് ഇവിടെ കഥാപ്രസംഗ രൂപേണ അവതരിപ്പിക്കുന്നത്. അതാണ്, 'കാവേരിയുടെ കണ്ണുനീര്'
സഹൃദയരെ വരൂ, നമുക്കല്പ്പനേരം പവിഴമലയിലേക്കു പോകാം. കരിവീട്...
അങ്കപ്പുറപ്പാട്
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ഏഴാമത്തെ കഥാപ്രസംഗം – )
വടക്കന്‍ പാട്ടിലെ വീരനായകന്മാരുടെ കഥകള്‍ കേരളീയരായ നമുക്ക് എന്നും ഒരാവേശമാണ്. ജനിച്ചു വീണ തറവാടിന്റെയും കളിച്ചു വളര്‍ന്ന നാടിന്റെയും മാനം കാക്കാന്‍ ജീവന് പോലും ബലി നല്കിയ അനേകം ചുണക്കുട്ടന്മാരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്.
വീരന്മാരുടെ ചോരയിലെഴുതിയ
കഥകളുറങ്ങും മലയാളം
പുളകം വഴിയും പോരാട്ടത്തിന്
കവിതകള്‍ പാടും മലയാളം ....
അഭിമാനമാണ് ഏറ്റവും വലിയ ധനമെന്ന് ഈ നാടിന്റെ മക്ക...
മുത്തശ്ശി മാവും കൂട്ടുകാരും
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ആറാമത്തെ കഥാപ്രസംഗം )
മുത്തശ്ശി മാവും കൂട്ടുകാരും
ഞാനിവിടെ ഒരു മാവിന്റെ കഥ, കഥാപ്രസംഗരൂപേണ അവതരിപ്പിക്കുകയാണ് . എന്റെ കഥയുടെ പേര് മുത്തശിമാവും കൂട്ടുകാരും.
കൂട്ടുകാരെ അതാ അങ്ങോട്ടു നോക്കു, അവിടേ നിന്ന് ആരോ വിളിക്കുന്നുണ്ടല്ലോ ആരാണത്?
ആഹാ! നമ്മുടെ മുന്നില്‍ നിന്നൊരു
മുതു മുത്തശ്ശി വിളിക്കുന്നു
ചില്ലക്കൈകളുമാട്ടിക്കൊണ്ടൊരു
ചക്കരമാവു വിളിക്കുന്നു!
വിളീകേട്ട് മാവിന് ചുവട്ടില്‍...
ത്ഡാന്‍സിറാണി
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ മൂന്നാമത്തെ കഥാപ്രസംഗം )
മഹാബലിയേപ്പോലെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സര്‍വസ്വവും ബലിയര്‍പ്പിക്കാന്‍ തയാറായ മഹാത്യാഗികളുടെ നാടാണ് നമ്മുടെ ഭാരതം.
ദേശസ്നേഹത്തിന്റെ തീജ്വാലയില്‍ വെന്തെരിഞ്ഞ ഒരു ധീരവനിതയുടെ ആവേശോജ്ജ്വലമായ കഥയാണ് ഇവിടെ അവതരിപ്പിക്കുന്നത് അതാണ് ത്ഡാന്‍സിറാണി.
നാടിന് ചരിത്രത്തിലെന്നുമെന്നും
മിന്നിത്തുടിക്കുന്ന താരമല്ലോ
ദേശസ്നേഹത്തിന് പ്രതീകമാകും
ധീരവനിതയ...
ശ്രാവണകുമാരന് –
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പന്ത്രണ്ട് കഥാപ്രസംഗ സമാഹാരത്തിലെ രണ്ടാമത്തെ കഥാപ്രസംഗം )
നൊന്തുപെറ്റ അമ്മയേയും പാടു പെട്ടു വളര്‍ത്തിയ അച്ഛനേയും വൃദ്ധസദനങ്ങളില്‍ തളച്ചിടാന്‍ ഇന്നു പല മക്കള്‍ക്കും മടിയില്ല. എന്താ ഇതു ശരിയാണെന്നു നിങ്ങള്‍ക്കു തോന്നുണ്ടോ?
അമ്മിഞ്ഞപ്പാലൂട്ടിവളര്ത്തും
അമ്മയെ നമ്മള് മറക്കരുതേ
തോളത്തേറ്റി താലോലിക്കും
താതനെ നമ്മള് മറക്കരുതേ!
മാതാപിതാക്കള്‍ക്കു വേണ്ടീ സ്വന്തം ജീവന് പോലും ബലിയര്‍പ്പിക്കാന്‍ തയാറായ നിരവധി മക്കളുടെ കഥകള്‍ നമ്മുടെ ഇതിഹാസങ്...
പാക്കനാരും നമ്പൂര്യച്ചനും
(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ആദ്യത്തെ കഥാപ്രസംഗം - പാക്കനാരും നമ്പൂര്യച്ചനും)
ജാതിയും മതങ്ങളുമെല്ലാം രൂപം കൊണ്ടത് മനുഷ്യരെ നന്മയിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ യാണ്. പക്ഷെ, ഇന്നു പലരും ഈ ലക്ഷ്യം മറന്ന് ജാതിയുടേയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ഇത് ഒരിക്കലും നല്ലതല്ല.
ജാതി തന് പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന് മക്കളാം, നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!
അതെ നമ്മള് ഒര...