Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

സാമ്പാർ പ്രളയം

നന്മ ചെയ്യുന്നവരേയും തിന്മ ചെയ്യുന്നവരേയും നേരിൽ കണ്ടു പിടിക്കാനായി ഒരിക്കൽ സ്വർഗ്ഗത്തിലെ ഒരു ദേവനും ദേവിയും ഭൂലോകത്തിലേക്കു യാത്രയായി. ദേവൻ അവശനായ ഒരു പിച്ചക്കാരന്റെ വേഷത്തിലും ദേവി പിച്ചക്കാരിയുടെ വേഷത്തിലുമാണു ഭൂമിയിൽ വന്നിറങ്ങിയത്‌. നേരം സന്ധ്യ മയങ്ങിയിരുന്നു.....നല്ല മഴയങ്ങനെ തിമിർത്തു പെയ്യുകയാണ്‌. പിച്ചക്കാരനും പിച്ചക്കാരിയും മഴയത്തു നനഞ്ഞൊലിച്ചു തൊട്ടടുത്തു കണ്ട ഒരു വലിയ ജന്മിത്തമ്പുരാന്റെ പടിക്കൽ ചെന്നു മുട്ടി. പിച്ചക്കാരൻ ഉറക്കെ വിളിച്ചുപറഞ്ഞുഃ “പണമുളള ഗുണമുളള വീട്ടുകാരേ പിച്...

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി

മയ്യഴിപ്പുഴയുടെ തീരത്ത്‌ ഒരു അയ്യപ്പിളളയാശാനും ആശാട്ടിയമ്മയും ഉണ്ടായിരുന്നു. നെയ്യപ്പക്കച്ചവടം ചെയ്‌താണ്‌ അവർ ജീവിച്ചിരുന്നത്‌. ആശാട്ടിയമ്മ നെയ്യപ്പം ചുടും. അയ്യപ്പിളളയാശാൻ നെയ്യപ്പം കൊണ്ടുപോയി മയ്യഴിച്ചന്തയിൽ വില്‌ക്കും. നെയ്യപ്പം വിറ്റ്‌ അയ്യപ്പിളളയാശാനും ആശാട്ടിയമ്മയും പണക്കാരായിത്തീർന്നു. എന്നാൽ അവർക്ക്‌ ഓമനിക്കാൻ ഒരു കുഞ്ഞുമോനോ കുഞ്ഞുമോളോ ഉണ്ടായിരുന്നില്ല. അയ്യപ്പിളളയാശാൻ പയ്യന്നൂർ ഭഗവതിക്കും അയ്യപ്പസ്വാമിക്കും നേർച്ചകൾ നേർന്നു. ആശാട്ടിയമ്മ അമ്മാടത്തമ്മയ്‌ക്കും അമ്മാഞ്ചേരിമുത്തിക...

കുഴികുത്തിപ്പരമു

കുഴികുത്തിപ്പരമുവും കുഞ്ഞുമാണിക്കനും അയൽക്കാരായിരുന്നു. അവർ രണ്ടുപേരും ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ രണ്ടുപേരുടെയും സ്വഭാവം രണ്ടു തരത്തിലായിരുന്നു. കുഴികുത്തിപ്പരമു മഹാതെമ്മാടിയായിരുന്നു. അന്നന്നു പഠിക്കാനുളള പാഠങ്ങളൊന്നും അവൻ പഠിക്കുമായിരുന്നില്ല. കണ്ടവഴി തെണ്ടിയും കണ്ടമരം കേറിയും കണ്ടവരുമായി കൂട്ടുകൂടിയും അവൻ നേരം കഴിച്ചുവന്നു. എന്നാൽ കുഞ്ഞുമാണിക്കൻ ഒരു നല്ല കുട്ടിയായിരുന്നു. കോലോത്തെ കാലികളെ മേച്ചും പഴങ്കഞ്ഞി കുടിച്ചുമാണ്‌ അവൻ പളളിക്കൂടത്തിൽ പോയിരുന്നത്‌. എങ്കിലും അവൻ ...

ഉമിത്തീയിൽ നീറിയെരിഞ്ഞ കവി

നേരം സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഗുരുവും ഗുരുപത്നിയും പുറത്തെവിടെയോ പോയിരിക്കുന്നു. മറ്റാരും അടുത്തെങ്ങുമില്ല. ഇതു തന്നെ നല്ല തക്കം! ഇന്ന്‌ അയാളുടെ കഥ കഴിക്കണം!! സുകുമാരൻ ഒരു വലിയ പാറക്കല്ലുമായി പാത്തും പതുങ്ങിയും ഗുരുവിന്റെ തട്ടിൻപുറത്തേക്കു വലിഞ്ഞു കയറി. വീടിന്റെ മേൽക്കൂരയിലെവിടെയോ ഇരുന്ന്‌ നരിച്ചിറുകൾ ബഹളം കൂട്ടുന്നുണ്ട്‌. സുകുമാരൻ തന്റെ കൈയിലുള്ള പാറക്കല്ല്‌ ബലമായി പിടിച്ചു. അവൻ അവിടെയിരുന്ന്‌ ഓരോന്നങ്ങനെ ഓർക്കാൻ തുടങ്ങി. എത്ര നാളായി അയാൾ തന്നെ ശകാരിക്കുന്നു! തൊട്ടതിനും തൊടുന്നതി...

മാന്ത്രികത്തോൽ

അപ്പനും അമ്മയും മരിച്ചപ്പോൾ പാവം കുഞ്ഞിക്കീരൻ ഒറ്റയ്‌ക്കായി. കുഞ്ഞിക്കീരന്റെ അപ്പൻ പാവപ്പെട്ട ഒരു കൃഷിക്കാരനായിരുന്നു. അപ്പൻ കൃഷിചെയ്തിരുന്ന ഒരു തുണ്ടുപാടം മാത്രമായിരുന്നു അവന്റെ ആകെയുളള സ്വത്ത്‌. ഒറ്റയ്‌ക്കാണെങ്കിലും കുഞ്ഞിക്കീരൻ മടിപിടിച്ച്‌ കുടിലിനകത്ത്‌ കുത്തിയിരുന്നില്ല. അവൻ പാടത്തിറങ്ങി, വരമ്പുകീറി; വളമിട്ടു; വെളളം കോരി നനച്ചു. വിത്തു വിതച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ നെൽച്ചെടികൾ മുളച്ചു പൊങ്ങി. ഇനി അവ കതിരണിയാൻ കുറെനാൾ കഴിയണമല്ലോ. അതുവരെ എന്താ ചെയ്‌ക? കുഞ്ഞിക്കീരൻ ആലോചനയായി. നെല്ലു വ...

കളളസന്ന്യാസി

ഒറ്റക്കാലിൽ തപസുചെയ്‌വൂ കൊറ്റിച്ചങ്ങാതി. പാടവരമ്പിൽ കുത്തിയിരിക്കും വിരുതൻ സന്ന്യാസി ഇരിപ്പുകണ്ടാലയ്യോ വെറുമൊരു പാവം സന്ന്യാസി മീനെക്കണ്ടാൽ കൊത്തിവിഴുങ്ങും കളളസന്ന്യാസി! Generated from archived content: poem2_nov6_06.html Author: sippi_pallipuram

ആനപക്ഷി

ആനക്കുട്ടനു ചിറകുമുളച്ചാൽ ആഹാ! എന്തൊരു രസമാകും! ആനപക്ഷി പറന്നു നടപ്പതു കാണാനെന്തൊരു രസമാകും! ആനച്ചിറകുകൾ കൂട്ടിയ ടിപ്പതു കേൾക്കാനെന്തൊരു രസമാകും! ആന തളർന്നാരു ചെടിയിലിരുന്നാൽ പിന്നത്തെക്കഥയെന്താവും? Generated from archived content: poem1_nov6_06.html Author: sippi_pallipuram

അമ്പിളിക്കവിതകൾ

പൊൻകിണ്ണം നീലാകാശത്തറവാട്ടിൽ ഉണ്ടേ നല്ലൊരു പൊൻകിണ്ണം കാണുന്നോരുടെ കണ്ണും കരളും കുളിരണിയിക്കും പൊൻകിണ്ണം ഫുട്‌ബോൾ ആകാശത്തിലെ വെളളിത്തോണി- യ്‌ക്കെന്തുതിളക്കം ചങ്ങാതീ! അന്തിക്കിങ്ങനെ തോണിയിറക്കും മുക്കുവനാരെന്നറിയാമോ? വെളളിത്തോണി ആകാശത്തിലെ മൈതാനത്തും ആഹാ! ‘ഫുട്‌ബോൾ മാർച്ചു’ണ്ടോ? മേഘക്കുട്ടികൾ തട്ടിവിടുന്നൊരു ‘ഫുട്‌ബോളാ’ണോ പൂന്തിങ്കൾ? Generated from archived content: pattu_nov12.html Author: sippi_pallipuram

ആ അരിവാൾ എവിടെപ്പോയെടി

ആ അരിവാളെവിടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ? ആ അരിവാളല്ലേയിന്നലെ ചാമ കൊയ്യാൻ പോയീത്‌ ആ ചാമയെവിടെപ്പൊയെടി മരിതങ്കോടിപ്പൊന്നമ്മേ? ആ ചാമയല്ലേയിന്നലെ കുത്തിക്കഞ്ഞി വച്ചീത്‌ ആ കഞ്ഞിയെവിടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ? ആ കഞ്ഞിയല്ലേയിന്നലെ കൂളൻകുട്ടി കുടിച്ചത്‌ ആ കൂളനെവിടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ? ആ കൂളനല്ലേയിന്നലെ തൂറ്റിപ്പാറ്റിച്ചത്തീത്‌ ആ ചാണകമെവിടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ? ആ ചാണകമല്ലേയിന്നലെ അമ്പലമുറ്റം മെഴുകീത്‌ ആ അരിവാളെവിടെപ്പോയെടി മരുതങ്കോടിപ്പൊന്നമ്മേ? ആ അരിവാളല്ലേയിന്നലെ ചാമകൊയ്...

കോഴിയമ്മയോട്‌

പൊൻപണം വല്ലതും വീണുപോയോ? പൊന്മാലയെങ്ങാൻ കളഞ്ഞുപോയോ? എന്തുനീ എന്തുനീ കോഴിയമ്മേ, ചിക്കിച്ചികയുന്നു മണ്ണിലെന്നും? Generated from archived content: nurserypattu_nov18_05.html Author: sippi_pallipuram

തീർച്ചയായും വായിക്കുക