Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

പനിയമ്മാവന്റെ പടയോട്ടം

പണ്ടുപണ്ട്‌ പനിക്കുളങ്ങര ദേശത്ത്‌ ഒരു പനിയമ്മാവനും കുറെ മരുമക്കളും പാർത്തിരുന്നു. ആരും മൂക്കുപൊത്തുന്ന ഒരു അഴുക്കുചാലിലായിരുന്നു അവരുടെ വാസം. പനിയമ്മാവനും മരുമക്കളും മഹാക്രൂരന്മാരായിരുന്നു. നാടുതോറും ചുറ്റിനടന്ന്‌ ആളുകളുടെ ശരീരത്തിൽ നുഴഞ്ഞു കയറി പനിയുണ്ടാക്കുന്ന വൃത്തികെട്ട രോഗാണുക്കളായിരുന്നു അവർ. ഒരു ദിവസം രാവിലെ അവർ അഴുക്കുചാലിൽനിന്ന്‌ ആളുകൾ പാർക്കുന്ന ദിക്കിലേക്ക്‌ മൂളിപ്പാട്ടും പാടി യാത്രയായി. “പനികൊടുത്തു പനികൊടുത്തു വരികയാണു ഞങ്ങൾ പടനയിച്ചു നിരനിരന്നു വരികയാണു ഞങ്ങൾ.....” ...

നെയ്യപ്പവും മുതലയണ്ണനും

പണ്ടു പണ്ട്‌ ഒരിടത്തു കുഞ്ഞിക്കാളി നേത്യാരമ്മ എന്നൊരു പാവം അമ്മയുണ്ടായിരുന്നു. കുഞ്ഞിക്കാളി നേത്യാരമ്മയ്‌ക്കു മൂന്നു പുന്നാരമക്കളുണ്ടായിരുന്നു. ഒരിക്കൽ കുഞ്ഞിക്കാളി നേത്യാരമ്മയ്‌ക്കും കുഞ്ഞുങ്ങൾക്കും നെയ്യപ്പം തിന്നാൻ കൊതി. കൊതിമൂത്തപ്പോൾ കുഞ്ഞിക്കാളി നേത്യാരമ്മ കാഞ്ഞൂരു ചന്തയിൽ നിന്നു പച്ചരി കൊണ്ടുവന്നു. ചക്കരക്കടവിൽ നിന്നു ശർക്കര കൊണ്ടുവന്നു. വെളളാങ്കല്ലൂരിൽനിന്നു വെളിച്ചെണ്ണ കൊണ്ടുവന്നു. ഒരു ദിവസം രാവിലെ കുഞ്ഞിക്കാളി നേത്യാരമ്മയും കുഞ്ഞുങ്ങളും കൂടി അരിപൊടിച്ചു കുഴകുഴച്ചു നെയ്യപ്പം ചുടാൻ...

അഞ്ചപ്പവും രണ്ടുമീനും

ഒരിക്കൽ യേശുനാഥൻ ഗലീലാ തടാകത്തിന്റെ മറുകരയിലേക്കു പോയി. യേശുവിനെ ഒരുനോക്കു കാണാൻ ജനങ്ങൾ ചുറ്റും തിങ്ങിക്കൂടി. നേരമിരുണ്ടു എന്നിട്ടും ആളുകൾ തുരുതുരാ വന്നുകൊണ്ടിരുന്നു. യേശുവും ശിഷ്യന്മാരും അവിടെ ഒരു മലമ്പ്രദേശത്ത്‌ ഇരുന്നു. എന്നിട്ടും ജനങ്ങൾ പിരിഞ്ഞുപോയില്ല. അവർ അയ്യായിരത്തോളം പേരുണ്ടായിരുന്നു. തന്നെ അനുഗമിക്കുന്ന ഈ ജനക്കൂട്ടത്തിന്‌ വല്ലാതെ വിശക്കുന്നുണ്ടെന്ന്‌ യേശുനാഥൻ മനസ്സിലാക്കി. അദ്ദേഹം തന്റെ ശിഷ്യനായ ഫിലിപ്പോസിനോടു ചോദിച്ചുഃ “ഫിലിപ്പോസ്‌, ഇത്രയും ജനങ്ങൾ നമുക്കു ചുറ്റും കൂടിയിരിക്കുന്ന...

ഗുരുവിനെ മണ്ണു ചുമപ്പിച്ച ശിഷ്യൻ

പണ്ടുപണ്ട്‌ മയൂരപുരിയിൽ മയൂര സേനൻ എന്നൊരു രാജാവുണ്ടായിരുന്നു. മയൂരസേനന്റെ ഏകസന്താനമായിരുന്നു വിചിത്ര സേനൻ കുട്ടിക്കാലം മുതൽ തന്നെ വിചിത്രസേനൻ അനുസരണയില്ലാത്തവനും അലസനും തെമ്മാടിയുമായിരുന്നു. രാജകുമാരന്റെ ഇത്തരം മോശമായ പെരുമാറ്റം കണ്ട്‌ മയൂരസേന മഹാരാജാവിന്റെ മനസ്‌ വല്ലാതെ വേദനിച്ചു. “നമ്മുടെ കുമാരനെ പഠിപ്പിച്ചു മിടുക്കനാക്കാനും നന്മയിൽ വളർത്താനും പറ്റിയ ഗുരു ആരാണ്‌? മയൂരസേനൻ അന്വേഷിച്ചു. പല പേരുകേട്ട ഗുരുക്കന്മാരും വന്നെങ്കിലും വിചിത്രസേനന്റെ മര്യാദയില്ലായ്മ കണ്ട്‌ അവരെല്ലാം പിൻവാങ്ങുകയാണ്‌ ...

മന്ത്രച്ചെരുപ്പുകൾ

രാരിച്ചൻ കുട്ടി പടുവികൃതിയായിരുന്നു. അവൻ എപ്പോഴും ഓരോരോ കുസൃതികൾ കാണിച്ചുകൊണ്ടിരിക്കും. ഒരു ദിവസം കോരിച്ചൊരിയുന്ന മഴയത്ത്‌ രാരിച്ചൻകുട്ടി ചെളിവെളളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ്‌ പളപളെ മിന്നുന്ന വെളളസാരിയുമുടുത്ത്‌ വളളിവട്ടത്തെ സുന്ദരിക്കോത അതുവഴി വന്നത്‌. കണ്ടപാതി കാണാത്ത പാതി രാരിച്ചൻകുട്ടി കുറുകിയ ചെളിവെളളം തട്ടിത്തെറിപ്പിച്ചു സുന്ദരിക്കോതയുടെ വെളളസാരിയാകെ വൃത്തികേടാക്കി. ഇതുകണ്ട്‌ അവൾ ദേഷ്യപ്പെട്ട്‌ രാരിച്ചൻകുട്ടിയെ ഇടിക്കാൻ കൈ ചുരുട്ടിക്കൊണ്ട്‌ ഓടിച്ചെന്നു. പക്ഷേ രാരി...

സുന്ദരിച്ചക്കിയും കാന്താരിച്ചീരുവും

അത്തിക്കരയില്ലത്ത്‌ ഒരു ഉപ്പൂത്തിയമ്മയും ഇത്തിക്കരയില്ലത്ത്‌ ഒരു പുല്ലൂത്തിയമ്മയും പാർത്തിരുന്നു. ഉപ്പൂത്തിയമ്മ ഉപ്പുകച്ചവടം ചെയ്തും പുല്ലൂത്തിയമ്മ പുല്ലുകച്ചവടം ചെയ്തുമാണ്‌ ജീവിച്ചിരുന്നത്‌.ഉപ്പൂത്തിയമ്മയ്‌ക്കും പുല്ലൂത്തിയമ്മയ്‌ക്കും ഓരോ പെൺമക്കളാണുണ്ടായിരുന്നത്‌. ഉപ്പൂത്തിയമ്മയുടെ മകളുടെ പേരു സുന്ദരിച്ചക്കിയെന്നും പുല്ലൂത്തിയമ്മയുടെ മകളുടെ പേരു കാന്താരിച്ചീരുവെന്നുമായിരുന്നു. ഉപ്പൂത്തിയമ്മ ഒരു ദിവസം ഉപ്പുകച്ചവടത്തിനുപോയി മടങ്ങുമ്പോൾ വളളം മുങ്ങി മരിച്ചുപോയി. അതോടെ സുന്ദരിച്ചക്കി ഒറ്റയ്‌ക്ക...

ചപ്പാത്തിവേലു

ചപ്പാത്തിവേലു ഒരു പെരുവയറനും പെരുംകൊതിയനുമായിരുന്നു. പളളിക്കൂടത്തിലെ കുട്ടികൾക്കെല്ലാം ചപ്പാത്തിവേലുവിനെ വലിയ പേടിയായിരുന്നു. കുട്ടികൾ പുറത്തുപോകുന്ന തക്കം നോക്കി അവരുടെ ചോറ്റുപാത്രം തുറന്നു ചോറും കറികളും കട്ടു തിന്നുന്നതു ചപ്പാത്തിവേലുവിന്റെ പതിവായിരുന്നു. ഒരിക്കൽ കുഞ്ഞപ്പൻസാറ്‌ ഉച്ചയ്‌ക്കു തിന്നാൻ വാഴയിലയിൽ പൊതിഞ്ഞു മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ചപ്പാത്തി മുഴുവൻ കൊതിയൻ വേലു കട്ടുതിന്നു. ഇതു മറ്റു കുട്ടികൾ കണ്ടുപിടിച്ചു. അങ്ങനെയാണ്‌ അവന്‌ ‘ചപ്പാത്തിവേലു’ എന്നു പേരുവന്നത്‌. കുഞ്ഞപ്പൻസാറ്‌...

സുന്ദരിക്കോതയും കൊമ്പനാനയും

പാച്ചുമൂപ്പീന്നിന്റെയും പാറോതിയമ്മയുടെയും മകളായിരുന്നു സുന്ദരിക്കോത. ആറ്റുനോറ്റുണ്ടായ പുന്നാരമകൾ! പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? മഹാവികൃതിയാണവൾ! ഒരു ദിവസം സുന്ദരിക്കോത പാച്ചുമൂപ്പിന്നിന്റെ കഷണ്ടിത്തല കല്ലെറിഞ്ഞു പൊട്ടിച്ചു. മറ്റൊരു ദിവസം പാറോതിയമ്മയുടെ ഉച്ചക്കഞ്ഞിയിൽ ഒരു കരിന്തേളിനെ തോണ്ടിയിട്ടു. തീർന്നില്ല; വീട്ടിൽ ഭിക്ഷയ്‌ക്കു വന്ന ഒരു സന്യാസിയപ്പൂപ്പന്റെ താടിമീശയിൽ അവൾ ചക്കപ്പശ തേച്ചു. ആ പാവത്താന്റെ താടിയും മീശയുമെല്ലാം ഒട്ടിപ്പിടിച്ചു വായ തുറക്കാൻ വയ്യാത്ത മട്ടായി! ശല്യം സഹിക്കവയ്യാത...

എനിക്കെന്റെ വീട്‌

കറുമ്പിപ്പൂച്ചയും വെളുമ്പൻപട്ടിയും ചെമ്പൻമുയലും നീലമ്മക്കുരുവിയും കളിക്കൂട്ടുകാരായിരുന്നു. നേരം വെളുത്താൽ അന്തിയാവുന്നതുവരെ അവർ ഓരോതരം കളികൾ കളിച്ചുകൊണ്ടിരിക്കും. കറുമ്പിപ്പൂച്ച ചിലപ്പോൾ അവളുടെ കളിവണ്ടി വെളുമ്പൻപട്ടിക്ക്‌ ഉരുട്ടിക്കളിക്കാൻ കൊടുക്കും. വെളുമ്പൻപട്ടി ചിലപ്പോൾ അവന്റെ കളിപ്പന്ത്‌ ചെമ്പൻമുയലിന്‌ തട്ടിക്കളിക്കാനായി മാളത്തിനകത്തേക്ക്‌ എറിഞ്ഞുകൊടുക്കും. ചെമ്പൻമുയൽ ചിലപ്പോൾ കാട്ടിൽനിന്ന്‌ അപ്പൂപ്പൻതാടി കൊണ്ടു വന്ന്‌ നീലക്കുരുവിക്ക്‌ പറപ്പിക്കാൻ കൊടുക്കും. നീലമ്മക്കുരുവി ചിലപ്പോൾ മരത...

തക്കിടിയും തകരയും

തെക്കുതെക്കു തേക്കനാട്ടിൽ ഒരു തക്കിടിയും തകരയും ഉണ്ടായിരുന്നു. തക്കിടി ആളൊരു തക്കിടിമുണ്ടിയായിരുന്നു. എന്നാൽ തകരയാകട്ടെ മെലിഞ്ഞുമെലിഞ്ഞു മെഴുകുതിരിപോലെയാണിരുന്നത്‌. തക്കിടി വലിയ പണക്കാരിയും തകര തീരെ പാവപ്പെട്ടവളുമായിരുന്നു. തക്കിടിക്കു കൈനിറയെ സ്വർണവളകളും കഴുത്തുനിറയെ സ്വർണമാലകളും ഉണ്ടായിരുന്നു. എന്നാൽ തകരയുടെ കഴുത്തിൽ വെറുമൊരു കറുത്ത ചരടു മാത്രമേ ഉണ്ടായിരുന്നുളളൂ. തക്കിടിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു തകര. ഒരു ദിവസം പാത്രം കഴുകുന്നതിനിടയിൽ തകരയുടെ കൈയിൽനിന്ന്‌ ഒരു മൺകലം ...

തീർച്ചയായും വായിക്കുക