Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

കുഞ്ഞുണ്ണിയുടെ ആനക്കമ്പം

കുഞ്ഞുംനാൾ തൊട്ടേ കുഞ്ഞുണ്ണിക്ക്‌ ആനകളെ വലിയ ഇഷ്ടമായിരുന്നു. ആനക്കഥകൾ എവിടെ കണ്ടാലും കുഞ്ഞുണ്ണി ചൂടോടെ വായിക്കുമായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ‘ആനക്കഥകൾ’ ബാല്യത്തിൽ തന്നെ വായിച്ചു തീർത്തു. കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്ത്‌ വീട്ടിൽ ആന വരാറുണ്ടായിരുന്നു. വന്നാൽ വീട്ടുവളപ്പിലെ തെങ്ങിൽ നിന്ന്‌ അച്ഛൻ പട്ട വെട്ടിച്ചു കൊടുക്കും. ചിലപ്പോഴൊക്കെ ശർക്കരയും പഴവും കൊടുക്കും. ഒരു ദിവസം ആന വന്നപ്പോൾ കുഞ്ഞുണ്ണി ആനക്കാരനോട്‌ ചോദിച്ചു. “ഒരു ആനവാലു തർവോ?” “പിന്നീടാകട്ടെ” - ആനക്കാരൻ പറഞ്ഞു. പിന്നെ ആന...

കുഞ്ഞുണ്ണി വളരുന്നു

പ്രശാന്തസുന്ദരമായ അതിയാരത്ത്‌ വീടിന്റെ അകത്തളത്തിൽ മുത്തശ്ശിപ്പാട്ടുകളുടേയും കൈകൊട്ടിക്കളിപ്പാട്ടുകളുടേയും ഈരടികൾ എപ്പോഴും ഉയർന്നു കേട്ടിരുന്നു. വെളുപ്പാൻ കാലത്ത്‌ തൈരു കലക്കുമ്പോഴും അവിടെ കീർത്തനങ്ങൾ പാടുന്ന പതിവുണ്ടായിരുന്നു. കുഞ്ഞുംനാൾ തൊട്ടേ കുഞ്ഞുണ്ണിയുടെ കുഞ്ഞുമനസിൽ താളബോധമുണർത്താൻ ഇത്തരം പാട്ടുകൾ ഏറെ സഹായകമായി. മൂത്തചേച്ചിയായ മാധവി ഓപ്പോൾ പാടിയിരുന്ന ഒരു പഴംപാട്ട്‌ കുഞ്ഞുണ്ണിയെ വല്ലാതെ ആകർഷിച്ചിരുന്നു. വളരെ രസകരമായ ആ പാട്ട്‌ ഒന്നു ശ്രദ്ധിച്ചോളൂ. “കുട്ടീടച്ഛൻ കൊട്ട്യോടൻ ചാത്തൻ കന്നൂട്ട...

ഓല മേഞ്ഞ വീട്ടിൽ ഒരു പൊന്നുണ്ണി

തെങ്ങുകൾക്കൊപ്പം മാവും പ്ലാവും കുടപ്പുളിയും അയനിയും കാഞ്ഞിരവുമെല്ലാം തിങ്ങിനിൽക്കുന്ന വലപ്പാട്ടെ അതിമനോഹരമായ ഒരു വളപ്പ്‌! അതിന്റെ നടുവിൽ മൂന്നുമുറികളും മൂന്ന്‌ ഇടനാഴിയും തളവും അടുക്കളയും രണ്ടിറയവുമുള്ള ഓല മേഞ്ഞ ഒരു വീട്‌!... അവിടെ 1927 മെയ്‌ 10ന്‌ ഒരു പൊന്നുണ്ണി പിറന്നു; തീരെ വലിപ്പം കുറഞ്ഞ ഒരു കുഞ്ഞുണ്ണി!. ഉണ്ണിയുടെ കരച്ചിൽ കേട്ട്‌ ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും പറഞ്ഞുഃ “ഇത്തിരിയില്ലാത്ത ഒരു കുഞ്ഞ്‌! കരച്ചിൽ കേട്ടിട്ട്‌ മിടുക്കനാണെന്നാ തോന്നുന്നേ” ഞായപ്പിള്ളി ഇല്ലത്ത്‌ നീലകണ്‌ഠൻ മൂസ്സതാ...

ഒരിടത്തൊരിടത്ത്‌….

ഒരിടത്ത്‌ ഒരിടത്ത്‌ ഒരു കുഞ്ഞുണ്ണിയുണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല; അടുത്ത ദിവസം വരെ ഈ കുഞ്ഞുണ്ണി നമ്മോട്‌ ഒപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങളോട്‌ കഥ പറഞ്ഞും പാട്ടുപാടിയും മൊഴിമുത്തുകൾ ചൊല്ലിയും മലയാളികൾ പാർക്കുന്നിടത്തെല്ലാം കുഞ്ഞുണ്ണി പാറി നടന്നു. കണങ്കാൽ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യൻ പരുത്തിക്കുപ്പായവുമിട്ട്‌ നടന്നുനീങ്ങുന്ന ആ ‘ചെറിയ വലിയ’ മനുഷ്യനെ ആർക്കാണ്‌ മറക്കാനാവുക. എന്നിട്ട്‌ കുഞ്ഞുണ്ണി എവിടെപ്പോയി? ഭൂമിയിലെ കുഞ്ഞുങ്ങളെ വിട്ട്‌ അദ്ദേഹം സ്വർഗ്ഗത്തിലെ കുഞ്ഞുങ്ങളെ തേടിപ്പോയി...

ബിംബൻ കടുവയും കുഞ്ചുക്കുറുക്കനും

അമ്പാട്ടുമലയിൽ ബിംബൻ എന്നു പേരുള്ള ഭയങ്കരനായ ഒരു കടുവ പാർത്തിരുന്നു. കുറുക്കന്മാരെ അവന്‌ കണ്ണെടുത്താൽ കണ്ടുകൂടാ. കാരണമെന്താണെന്നോ? ബിംബന്റെ അച്ഛനെ ഒരു പാതാളക്കുഴിയിൽ ചാടിച്ചു കൊന്നത്‌ ഏതോ ഒരു സൂത്രക്കാരൻ കുറുക്കനായിരുന്നുവത്രെ! അതുകൊണ്ട്‌ ഏതു കുറുക്കനെ കണ്ടാലും ചാടിവീണു കൊല്ലുക ബിംബന്റെ ഒരു വിനോദമായിരുന്നു. ഒരിക്കൽ ബിംബൻ കടുവ ഇരതേടി ഇഞ്ചക്കാട്ടിലൂടെ വരികയായിരുന്നു. അപ്പോഴാണ്‌ കുഞ്ചുക്കുറുക്കൻ അവന്റെ മുമ്പിൽവന്നു ചാടിയത്‌. ബിംബൻ മീശ വിറപ്പിച്ചുകൊണ്ടു പറഞ്ഞു ഃ “ആഹാ! ഇന്നത്തെ കണി അസ്സലായിഃ എടാ...

കീരൻകുറുക്കനും ചീരപ്പനാമയും

കീരൻ കുറുക്കനും ചീരപ്പനാമയും ഉറ്റ ചങ്ങാതിമാരായിരുന്നു. ചെമ്പകശ്ശേരി അമ്പലത്തിന്റെ പിന്നിലുളള പൊന്തക്കാട്ടിലാണ്‌ കീരൻകുറുക്കൻ പാത്തിരുന്നത്‌. തൊട്ടടുത്തുളള അമ്പലക്കുളത്തിലായിരുന്നു ചീരപ്പനാമയുടെ താമസം. കീരൻകുറുക്കന്‌ എന്തെങ്കിലും തീറ്റ കിട്ടിയാൽ അതിൽപ്പാതി കൊണ്ടുവന്ന്‌ ആമച്ചാർക്ക്‌ കൊടുക്കും. ആമയ്‌ക്കു കിട്ടുന്നതിൽ കൂടുതൽ പങ്കും കീരനുവേണ്ടി സൂക്ഷിച്ചുവയ്‌ക്കും. കീരൻകുറുക്കനും ചീരപ്പനാമയും ഒന്നിച്ചാണ്‌ എവിടെയും പോകാറുളളത്‌. ഒരുദിവസം ആ ചങ്ങാതികൾ രണ്ടുംകൂടി ആറന്മുളയിൽ വളളംകളി കാണാൻ പുറപ്പെട്ടു...

തീർച്ചയായും വായിക്കുക