Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

ഈ ഈ ഈച്ച

ഈ-ഈ- ഈച്ച ഈച്ചശല്യം നാട്ടിൽ. ഈ-ഈ-ഈറ്റ ഈറ്റയ്‌ക്കെന്തു നീളം! ഈ-ഈ-ഈണം ഈണമുളള പാട്ട്‌! ഈ-ഈ-ഈര്‌ ഈരു മൂത്താൽ പേന്‌! മിന്നാമിന്നോ കന്നിനിലാവോ? അന്നമനടയിലെ അന്നമ്മയ്‌ക്കൊരു മിന്നും പൊന്നിൻ മിന്നു കൊടുത്തതു മിന്നാമിന്നോ കന്നിനിലാവോ ചിന്നങ്ങത്തെ- പ്പൊൻ തട്ടാനോ? ഭ്രാന്തുണ്ടോ? കരച്ചിലുണ്ടേ ചിരിയുണ്ടേ ഇടയ്‌ക്കിടയ്‌ക്കൊരു പാട്ടുണ്ടേ കോപ്രായങ്ങൾ പലതുണ്ടേ കടലിന്നെന്താ ഭ്രാന്തുണ്ടോ? ഇട്ടിച്ചിരി തട്ടാൻപടിയിലെ- യിട്ടിക്കോരനു തട്ടാനറിയാം മുട്ടാനറിയാം ഇട്ടിച്ചിരിയുടെ മണ്ടയ്‌ക്കിട്ടൊരു കൊട്ടുകൊടുക്ക...

സനന്ദനനും താമരപ്പൂക്കളും

ജഗദ്‌ഗുരുവായ ശ്രീ ശങ്കരാചാര്യർ ഒരിക്കൽ ഒരു തടാകതീരത്തിരുന്ന്‌ തപസ്സു ചെയ്യുകയായിരുന്നു. നേരം അസ്‌തമയത്തോടടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യന്മാരെല്ലാം സന്ധ്യാസ്‌നാനത്തിനു പോയിരിക്കുകയായിരുന്നു. ഈ സമയത്താണ്‌ ദുഷ്‌ടമൂർത്തിയായ ഒരു കാപാലികൻ ശങ്കരാചാര്യരുടെ സമീപത്തെത്തിയത്‌. അയാൾ ആചാര്യരെ തപസ്സിൽ നിന്നും ഉണർത്തി. “അങ്ങേക്ക്‌ എന്തുവേണം?” വിനയത്തോടെ ശങ്കരാചാര്യർ അന്വേഷിച്ചു. “സ്വർഗ്ഗത്തിലെത്താൻ വേണ്ടി ഞാൻ ഒരു യാഗം നടത്താൻ ആഗ്രഹിക്കുന്നു.ഃ കാപാലികൻ അറിയിച്ചു. ”അതിന്‌ എന്റെ എന്തു സഹായമാണ്‌ അ...

അഞ്ജുവിന്റെ വാശി

“ചിത്തിരച്ചേച്ചീ... വാ, നമുക്ക്‌ കളിക്കാം, വാ.” ഊണ്‌ കഴിഞ്ഞപ്പോൾ അഞ്ജു വിളിച്ചു. “അതെങ്ങനെയാ മോളേ ചേച്ചിയിപ്പം വർവാ? ചേച്ചിക്കേയ്‌, പാത്രം കഴുകണ്ടേ, മേശ തുടയ്‌ക്കണ്ടേ? അങ്ങനെയെന്തൊക്കെ പണികൾ ചെയ്യാനുണ്ട്‌! പണിയൊക്ക തീർത്തിട്ട്‌ ചേച്ചി വരാട്ടോ.” ഇത്തിരി വാശി കൂടുതലാണ്‌ അഞ്ജൂന്‌. എങ്കിലും ചിത്തിരയെ വലയ കാര്യമാണ്‌. എന്തിനും ഏതിനും അവൾ വേണം. അഞ്ജു ചിത്തിരയുടെ കൈപിടിച്ചുവലിച്ചു. “എന്താ കുട്ടിയിക്കാണിക്കണേ? കൈവിട്‌”. മക്കളുടെ ബഹളം കേട്ട്‌ അമ്മ ഊണുമുറിയിൽ കടന്നു. “അച്ഛനിവിടെയില്ലെങ്കിൽ കൊച്ചിന്റെയൊ...

നിത്യചൈതന്യമേ കൈതൊഴുന്നേൻ

ആഴിയുമൂഴിയും തീർത്തവനേ ആകാശപ്പന്തൽ പണിഞ്ഞവനേ അമ്പിളിക്കിണ്ണം മെനഞ്ഞവനേ വാഴ്‌ത്തുന്നു വാഴത്തുന്നു നിന്നെ ഞങ്ങൾ! മാനത്തു താരുവിരിച്ചവനേ വാർമഴവില്ലു വരച്ചവനേ വിശ്വമെമ്പാടും നിറഞ്ഞവനേ വിശ്വൈകശില്‌പീ വണങ്ങിടുന്നേൻ! പാവനസ്‌നേഹത്തിൻ പാൽക്കടലായ്‌ കാരുണ്യത്തിന്റെ കെടാവിളക്കായ്‌ മണ്ണിനും വിണ്ണിനും നന്മയേകും നിത്യചൈതന്യമേ കൈതൊഴുന്നേൻ! Generated from archived content: poem2_feb17_09.html Author: sippi_pallipuram

കുറിഞ്ഞിയമ്മ

അടുപ്പിനരികിൽ ചൂടും പറ്റി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ ‘ങ്യാവൂ ങ്യാവൂ’ പാട്ടും മൂളി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ വീട്ടമ്മയ്‌ക്കൊരു കൂട്ടായങ്ങനെ കുറിഞ്ഞിയമ്മ കിടപ്പുണ്ടേ ഉണ്ടക്കണ്ണുകൾ മിന്നിച്ചിങ്ങനെ കുറിഞ്ഞിയമ്മ കിടപ്പുണ്ടേ എലിയെ തിന്നാൻ തക്കം നോക്കി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ എലിയെക്കണ്ടാൽ പുലിയായ്‌ മാറും കുറിഞ്ഞിയമ്മ കിടപ്പുണ്ടേ! Generated from archived content: poem1_feb17_09.html Author: sippi_pallipuram

നിത്യചൈതന്യമേ കൈതൊഴുന്നേൻ

ആഴിയുമൂഴിയും തീർത്തവനേ ആകാശപ്പന്തൽ പണിഞ്ഞവനേ അമ്പിളിക്കിണ്ണം മെനഞ്ഞവനേ വാഴ്‌ത്തുന്നു വാഴത്തുന്നു നിന്നെ ഞങ്ങൾ! മാനത്തു താരുവിരിച്ചവനേ വാർമഴവില്ലു വരച്ചവനേ വിശ്വമെമ്പാടും നിറഞ്ഞവനേ വിശ്വൈകശില്‌പീ വണങ്ങിടുന്നേൻ! പാവനസ്‌നേഹത്തിൻ പാൽക്കടലായ്‌ കാരുണ്യത്തിന്റെ കെടാവിളക്കായ്‌ മണ്ണിനും വിണ്ണിനും നന്മയേകും നിത്യചൈതന്യമേ കൈതൊഴുന്നേൻ! Generated from archived content: nurse2_feb17_09.html Author: sippi_pallipuram

കുറിഞ്ഞിയമ്മ

അടുപ്പിനരികിൽ ചൂടും പറ്റി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ ‘ങ്യാവൂ ങ്യാവൂ’ പാട്ടും മൂളി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ വീട്ടമ്മയ്‌ക്കൊരു കൂട്ടായങ്ങനെ കുറിഞ്ഞിയമ്മ കിടപ്പുണ്ടേ ഉണ്ടക്കണ്ണുകൾ മിന്നിച്ചിങ്ങനെ കുറിഞ്ഞിയമ്മ കിടപ്പുണ്ടേ എലിയെ തിന്നാൻ തക്കം നോക്കി കുറിഞ്ഞിയമ്മ കിടപ്പുണ്ടേ എലിയെക്കണ്ടാൽ പുലിയായ്‌ മാറും കുറിഞ്ഞിയമ്മ കിടപ്പുണ്ടേ! Generated from archived content: nurse1_feb17_09.html Author: sippi_pallipuram

തളത്തിൽ ഒരു നാടകം

നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും നടമായിയിരുന്ന കാലമായിരുന്നു കുഞ്ഞുണ്ണിയുടെ കുട്ടിക്കാലം. “ഒരു കായിനുപ്പ്‌, ഒരു കായിന്‌ മൊളക്‌, ഒരു കായിന്‌ മല്ലീം മഞ്ഞളും” എന്നു പറഞ്ഞാണ്‌ കൂലിവേലക്കാർ കടകളിൽ നിന്ന്‌ അക്കാലത്ത്‌ സാധനങ്ങൾ വാങ്ങിയിരുന്നത്‌. “ദിവസത്തിലൊരു നേരമേ അരി വെപ്പുളളൂ. അതും നാഴിയരി. ഏറിയാൽ നാഴൂരിയരി.‘ അയില, ചാള, ചെമ്മീൻ തുടങ്ങിയ മേത്തരം മത്സ്യങ്ങളൊന്നും കൂലിവേലക്കാരൻ സാധാരണ ദിവസങ്ങളിൽ വാങ്ങാറില്ലത്രെ. അല്ലറ ചില്ലറ പൊടിമീനായിരിക്കും വാങ്ങുക.”“വെറ്റിലടയ്‌ക്ക മുറുക്കുന്നവർ വെറ്റിലയും അടക്കയ...

മനസ്സിൽ വിരിഞ്ഞ ആദ്യകവിത

സീതച്ചേച്ചി തന്നെയാണ്‌ കവിതയെഴുത്തിലും കുഞ്ഞുണ്ണിക്ക്‌ അറിഞ്ഞോ അറിയാതെയോ തുണയായി മാറിയത്‌. ഒരിക്കൽ ചേച്ചി ഒരു ‘കോളേജ്‌ മാഗസിൻ’ വീട്ടിൽ കൊണ്ട്‌ വന്നു. ചേച്ചി പഠിച്ചിരുന്ന സാമൂതിരികോളേജിലെ കുമാരികുമാരന്മാർ ചേർന്ന്‌ രൂപം നൽകിയതായിരുന്നു ആ മാഗസിൻ. അതിൽ ധാരാളം കൊച്ചുകൊച്ചു കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ സ്ഥാനം പിടിച്ചിരുന്നു. അതിൽ ഒരു കവിത കുഞ്ഞുണ്ണിയെ വല്ലാതെ ആകർഷിച്ചു. അതേ രീതിയിൽ മറ്റൊരു കവിത കുത്തിക്കുറിക്കണമെന്ന്‌ കുഞ്ഞുണ്ണിക്ക്‌ തോന്നി. അങ്ങനെ എഴുതിയതാണ്‌ ‘പാളയും ഇല്ലിക്കോലും’. ഈ പേരിൽ കവി...

കുഞ്ഞുണ്ണി അത്ഭുതലോകത്തിൽ

കുഞ്ഞുണ്ണി ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. നാടു ചുറ്റുന്ന കാക്കാലത്തി ഒരു ദിവസം വീട്ടിൽ വന്നു. ഒരു ചെറിയ കല്ലെടുത്ത്‌ അവർ കുഞ്ഞുണ്ണി കാൺകെ ഇടത്തേ കൈവെള്ളയിൽ വച്ചു. എന്നിട്ടത്‌ സാവകാശം മടക്കിപ്പിടിച്ചു. മടക്കിയ കൈ വലതുകൈകൊണ്ട്‌ ഒന്നു തലോടി. പിന്നെ “ഓംക്രീം...! കിക്ക്രീം...!” എന്നൊക്കെ മന്ത്രവാക്കുകൾ ചൊല്ലി. പിന്നെ തള്ളവിരലും ചൂണ്ടുവിരലും അല്പമൊന്നു വിടർത്തി കുഴൽപോലെയാക്കി. “ജൂമ്പകജം...! ജൂമ്പകജം...! എന്ന്‌ പ്രത്യേക താളത്തിൽ ഒരു ശബ്ദമുണ്ടാക്കി. അപ്പോൾ കൈവിരൽപ്പഴുതിലൂടെ തലയും നീട്ടി അതാ വരുന്നു ഒ...

തീർച്ചയായും വായിക്കുക