സിപ്പി പളളിപ്പുറം
കാളയണ്ണന്റെ വീട്
ജന്തുസ്ഥാനിൽ മഞ്ഞുകാലം ആരംഭിക്കാറായി. മരം കോച്ചുന്ന തണുപ്പിൽനിന്നു രക്ഷ നേടാൻ സ്വന്തമായി ഒരു കൊച്ചു വീടു വെയ്ക്കണമെന്നു മലയോരത്തു പാർക്കുന്ന മണികണ്ഠൻ കാളയണ്ണൻ തീരുമാനിച്ചു. വീടുവെയ്ക്കാൻ കൂട്ടുകാരേ അന്വേഷിച്ചു മണികണ്ഠൻ കാളയണ്ണൻ ഒരു ദിവസം മലയോരത്തുകൂടി മലങ്കാട്ടിലേയ്ക്കു യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ ഒരിടത്ത് ഒരു കരിവാലൻ കാട്ടിപ്പോത്ത് പുല്ലുമേഞ്ഞുകൊണ്ടു നിൽക്കുന്നതു മണികണ്ഠൻ കാളയണ്ണൻ കണ്ടു. മണികണ്ഠൻ കാളയണ്ണൻ സ്നേഹപൂർവ്വം കരിവാലൻ കാട്ടിപ്പോത്തിനോടു പറഞ്ഞു; “കാട്ടിപ്പ...
ആലിൻകൊമ്പത്തെ യക്ഷി
ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും ചങ്ങാതിമാരായിരുന്നു. ജന്തുസ്ഥാൻ കാട്ടിലെ ഒരു വലിയ അരയാലിന്റെ മുകളിലും താഴേയുമായിട്ടാണ് അവർ പാർത്തിരുന്നത്. ആട്ടക്കാരൻ മണിമയിൽ ഏഴരവെളിപ്പിനുണർന്ന് ഏഴുവട്ടം കൂവും. അതുകേട്ടാണ് ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും ഉറക്കമുണരുന്നത്. ഉറക്കമുണർന്നാൽ മൂന്നു ചങ്ങാതിമാരും കൂടി കാട്ടിലെ വെളളാരം പൊയ്കയിൽ വെളളം കുടിക്കാൻ പോകും. അതു കഴിഞ്ഞാൽ അവർ പാട്ടുപാടിയും ആട്ടമാടിയും ഊഞ്ഞാലാടിയും രസിക്കും. അതായിരുന്നു പതിവ്....
സുന്ദരിക്കുട്ടിയുടെ പൊങ്ങച്ചം
ജന്തുസ്ഥാനിൽ ഒരു സൗന്ദര്യമത്സരം നടന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ സുന്ദരികളായ പല മൃഗങ്ങളും എത്തിച്ചേർന്നിരുന്നു. മണിയമ്മക്കുതിരയും സിങ്കാരിക്കഴുതയും ആനച്ചപ്പൊന്നമ്മയും നങ്ങേലിയെരുമയും മറ്റും മത്സരത്തിന്റെ അവസാനഘട്ടം എത്തിയതാണ്. എങ്കിലും സുന്ദരിക്കുട്ടി എന്നുപേരുളള ഒരു സീബ്രാപെണ്ണിനെയാണ് ‘മിസ് ജന്തുസ്ഥാനായി’ തെരഞ്ഞെടുത്തത്. സുന്ദരിക്കുട്ടിയുടെ സൗന്ദര്യം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. തടിച്ചു കൊഴുത്ത ശരീരം. ശരീരത്തിൽ കറുപ്പും വെളുപ്പുമായ വരകൾ പൂങ്കുലപോലെ ഭംഗിയുളള വാൽ ...
വെളളിയില
വട്ടംവട്ടം വെളളിയില ഞെട്ടില്ലാത്തൊരു വെളളിയില എണ്ണയിൽ മുങ്ങിപ്പൊങ്ങുമ്പോൾ കാക്കിരി പീക്കിരി പൊളളയില! ഉത്തരംഃ പപ്പടം Generated from archived content: kadamkatha_oct22.html Author: sippi_pallipuram
നാൽക്കാലി
വായില്ലാത്തൊരു നാൽക്കാലി വയറില്ലാത്തൊരു നാൽക്കാലി പുല്ലുണ്ണാത്തൊരു നാൽക്കാലി ഇല്ലത്തുളെളാരു നാൽക്കാലി. മുതുകത്താളെയിരുത്തീടും മുതുകത്താളെയുറക്കീടും മുതുമുത്തപ്പൻ ചത്താലും മുതുകിൽത്തന്നെ കിടത്തീടും. കൊമ്പില്ലാത്തൊരു നാലക്കാലി വമ്പില്ലാത്തൊരു നാൽക്കാലി ഇല്ലത്തുളെളാരു നാൽക്കാലി ചൊല്ലുവിനേതീ നാൽക്കാലി? ഉത്തരം ഃ കട്ടിൽ Generated from archived content: kadamkatha_mar19.html Author: sippi_pallipuram
ഏതു പപ്പടം
ആരും വറുക്കാത്ത പപ്പടം കണ്ടോ? ചട്ടീലൊതുങ്ങാത്ത പപ്പടം കണ്ടോ? മച്ചിലിരിക്കുന്ന പപ്പടം കണ്ടോ? പപ്പടമേതെന്ന് ചൊല്ലുവിൻ വേഗം? ഉത്തരംഃ ചന്ദ്രൻ Generated from archived content: kadam_may28.html Author: sippi_pallipuram
മുണ്ടനമ്മാവൻ
മണ്ടരണ്ടുളളവൻ മുണ്ടനായുളളവൻ മണ്ടയ്ക്കുനിത്യവും കൊട്ടുകൊളളുന്നവൻ. മണ്ടയ്ക്കുകൊട്ടിയാൽ തൊണ്ടതുറക്കുന്ന മുണ്ടനമ്മാവന്റെ പേരെന്തു കൂട്ടരേ? ഉത്തരംഃ ചെണ്ട Generated from archived content: kadam_may1.html Author: sippi_pallipuram
കൊച്ചുകളളൻ
താഴെയും തട്ടുണ്ട് മേലെയും തട്ടുണ്ട് തട്ടിനകത്തൊരു കൊച്ചുകളളൻ! തട്ടും ചുമന്നിട്ട് താളത്തിലങ്ങനെ മെല്ലെ വരുന്നല്ലോ കൊച്ചുകളളൻ! നീന്തീം നിരങ്ങിയും പാത്തും പതുങ്ങിയും എത്തുമീക്കളളന്റെ പേരുചൊല്ലൂ? ഉത്തരം ഃ ആമ Generated from archived content: kadam_july10.html Author: sippi_pallipuram
പൂപ്പന്തൽ
തൂണില്ലാത്തൊരു പൂപ്പന്തൽ തൂമയെഴുന്നൊരു പൂപ്പന്തൽ മാളോർക്കെല്ലാം തണലേകാൻ ആരോ തീർത്തൊരു പൂപ്പന്തൽ നിറയെ പൂക്കും പൂപ്പന്തൽ നീലവിതാനപ്പൂപ്പന്തൽ തൂണില്ലാത്തൊരു പൂപ്പന്തൽ ഏതാണേതാണീപ്പന്തൽ? ഉത്തരംഃ ആകാശം Generated from archived content: kadam_april16.html Author: sippi_pallipuram
വികൃതിച്ചട്ടമ്പി
മുഖത്തു നോക്കിപ്പതുക്കെ വല്ലതു- മൊന്നു പറഞ്ഞെന്നാൽ, ഉറക്കെ വേഗം വിളിച്ചുകൂവും വികൃതിച്ചട്ടമ്പീ, എന്തൊരു സ്വരമാണമ്പോ! നിന്നുടെ തൊള്ള തുറന്നെന്നാൽ! എന്തൊരു വിദ്യയിതെന്തൊരു ജാലം കുസൃതിച്ചങ്ങാതീ? നിന്റെ സഹായം കൂടാതാരും നേതാവാകില്ല നിന്റെ സഹായം തേടാതാരും യോഗം ചേരില്ല. എപ്പൊഴുമിങ്ങനെ തൊള്ള തുറന്നാൽ അച്ഛൻ തല്ലില്ലേ? എന്താണാവോ ചങ്ങാതീ നിൻ പേരു മറന്നല്ലോ? ഉത്തരം ഃ മൈക്ക് Generated from archived content: kadam1_mar15_07.html Author: sippi_pallipuram