Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

ഉറുമ്പിന്റെ കല്യാണം

അയ്യോ നിങ്ങളറിഞ്ഞില്ലേ?കൂനനുറുമ്പിനു കല്യാണം!ആരാണാവോ മണവാട്ടി?തേനിനുപോകുമുറുമ്പച്ചി! എന്തു വിളമ്പും സദ്യയ്ക്ക്?വാഴത്തേനും പൂമ്പൊടിയും. സദ്യവിളമ്പാനാരുവരും ചോണനുമ്പുകള്‍ നൂറുവരും Generated from archived content: nur1_may10_13.html Author: sippi_pallipuram

വിഷു ! -മലയാളിയുടെ വസന്തോത്സവം

മലനാട്ടിലെങ്ങും വസന്തത്തിന്റെ വളക്കിലുക്കം! ഏതോ തൊടിയിലിരുന്ന്‌ വിഷുപ്പക്ഷി ഈണത്തിൽ പാടുന്നു! മലയാളിയുടെ മനസ്സിൽ നിറയെ കൊന്നപ്പൂക്കളുടെ ചാഞ്ചാട്ടം! മാളോരെല്ലാം വിഷുക്കണി കാണാൻ ഒരുങ്ങി നില്‌ക്കുകയാണ്‌. എവിടെയും ആനന്ദത്തിന്റെ മയിലാട്ടം!... മേടപ്പുലർച്ചയ്‌ക്ക്‌ പടികടന്നെത്തുന്ന വിഷു മലയാളികളുടെ വസന്തോത്സവമാണ്‌. മലനാട്ടിലായാലും മറുനാട്ടിലായാലും കണികണ്ടുണരാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ? വിഷുസംക്രമവും, വിഷുക്കണിയും, വിഷുക്കൈനീട്ടവും, വിഷുപക്ഷിയുമൊക്കെ ഒരു കാലത്തും കേരളീയന്റെ മനസ...

ഉണ്ണിപ്പുലിയാരും മനുഷ്യനും

പുലിങ്ങോട്ടുകരയിൽ ഒരു ഉണ്ണിപ്പുലിയാരും അവന്റെ അമ്മപ്പുലിയാരുംകൂടി സുഖമായി പാർത്തിരുന്നു. അമ്മപ്പുലിയാർക്ക്‌ ഉണ്ണിപ്പുലിയാരോടു വലിയ പുന്നാരമായിരുന്നു. ഒരു ദിവസം ഉണ്ണിപ്പുലിയാർക്ക്‌ കാടു മുഴുവൻ ഒന്നു ചുറ്റിക്കാണണമെന്ന്‌ ആശ തോന്നി. അവൻ പുറപ്പെട്ടപ്പോൾ അമ്മപ്പലിയാരു പറഞ്ഞുഃ “മകനേ പുലിയുണ്ണീ, നമുക്ക്‌ ഈ പെരുങ്കാട്ടിൽ ആരെയും പേടിക്കാനില്ല. എങ്കിലും നാട്ടിൽനിന്ന്‌ ഇടയ്‌ക്കിടെ മനുഷ്യൻ എന്നു പേരുളള ഒരു ജന്തു വരും. അവൻ നമ്മുടെ ശത്രുവാണ്‌. അവനെ കണ്ടാൽ സൂക്ഷിക്കണം.” ഇതുകേട്ട്‌ ഉണ്ണിപ്പുലിയാർക്കു...

ചൂടുളള രണ്ടടി

എത്ര നേരമായി താൻ ശിഷ്യന്മാരെയും കാത്ത്‌ ഈ മുറിയിലിരിക്കുന്നു... പഠനം തുടങ്ങേണ്ട സമയം ഏറെ അതിക്രമിച്ചു. എന്നിട്ടും അവർ വരുന്നില്ലല്ലോ?... ഗുരുനാഥനു വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ഒരുപക്ഷെ രാജകുമാരന്മാരാണെന്ന ധിക്കാരം കൊണ്ടായിരിക്കാം അവർ തന്നോട്‌ ഇപ്രകാരം പെരുമാറുന്നത്‌. എല്ലാം സഹിക്കുകതന്നെ!... കൊത്തുപണികളാൽ നിറഞ്ഞ അതിമോഹം കൊട്ടാരത്തിലെ പഠനമുറിയിൽ ഗുരുനാഥൻ ശിഷ്യന്മാരുടെ വരവും പ്രതീക്ഷിച്ചുകൊണ്ട്‌ കാതോർത്തിരുന്നു. ബാഗ്‌ദാദിലെ ചക്രവർത്തിയായ ഹാരൂൺ റഷീദിന്റെ കൊട്ടാരമായിരുന്നു അത്‌. രാജകുമാര...

അപ്പം മോഷ്‌ടിച്ച രാജകുമാരൻ

“ഉണ്ണീ വിഷ്‌ണുദത്താ, നിനക്കു വിദ്യ അഭ്യസിക്കേണ്ട കാലമായി. അതുകൊണ്ട്‌ ഉടനെ പുറപ്പെടാനൊരുങ്ങുക.” ബ്രഹ്‌മദത്തരാജാവ്‌ തന്റെ മകന്റെ തോളിൽ കൈവച്ചുകൊണ്ട്‌ അറിയിച്ചു. “എവിടേക്കാണച്ഛാ ഞാൻ പോകേണ്ടത്‌?” വിഷ്‌ണുദത്തൻ അച്‌ഛന്റെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി. “നിന്നെ തക്ഷശിലയിലേക്ക്‌ അയക്കണമെന്നാണ്‌ നമ്മുടെ ആഗ്രഹം. അവിടത്തെ ഗുരുകുലങ്ങൾ പേരും പെരുമയും ആർജിച്ചവയാണ്‌!” അച്‌ഛൻ വിദശമാക്കിക്കൊടുത്തു. “ശരി അച്ഛാ, എല്ലാം അങ്ങയുടെ അഭീഷ്‌ടം പോലെ.” വിഷ്‌ണുദത്തൻ അച്‌ഛന്റെ വാക്കുകൾ അതേപടി അനുസരിച്ചു. കാ...

ആർത്തി പെരുത്താൽ ആപത്ത്‌

അരിശ്ശേരി മാടപ്രാവും അരിങ്ങോടൻ കാക്കയും അയൽക്കാരായിരുന്നു. ആശാരിമുറ്റത്തെ അമച്ചിപ്ലാവിന്റെ അങ്ങേപ്പൊത്തിലും ഇങ്ങേപ്പൊത്തിലുമാണ്‌ അവർ താമസിച്ചിരുന്നത്‌. മാടപ്രാവ്‌ മഹാസാധുവും അരിങ്ങോടൻ കാക്ക മഹാദുഷ്‌ടനും ആയിരുന്നു. ആവണിപ്പിറപ്പിൻനാൾ അതിരാവിലെ അവർ രണ്ടുപേരും കൂടി ആവിണിശ്ശേരി ഇല്ലത്ത്‌ ഇര തേടാൻ പോയി. ഇല്ലത്തിന്റെ മുറ്റത്ത്‌ ഒരു മുറം ചെറുപയറും ഒരു കൊട്ട കൊണ്ടാട്ടം മുളകും ഉണക്കാൻ വെച്ചിരിക്കുന്നത്‌ അവർ കണ്ടു. അരിങ്ങോടൻ കാക്ക തെല്ല്‌ അഹങ്കാരത്തോടെ പറഞ്ഞുഃ “മാടപ്രാവേ, മടിയത്തീ നീ ചെറുപയർ കൊത്...

കടുവയെ പിടിക്കുന്ന കിടുവ

കങ്കാണിക്കാട്ടിലെ കുങ്കൻകുറുക്കന്‌ കുസൃതികളായ മൂന്നു ചങ്ങാതിമാരുമുണ്ടായിരുന്നു. പങ്കനാമ, തങ്കൻ മുളളൻപന്നി, ചിങ്കൻ കഴുത എന്നിവരായിരുന്നു ആ കുസൃതികൾ. എവിടെപ്പോയാലും ഈ നാലു ചങ്ങാതിമാരും ഒരുമിച്ചേ പോകൂ. എന്തുകിട്ടിയാലും നാലുപേരും ഒരുമിച്ചേ പങ്കിടൂ. അത്രയ്‌ക്ക്‌ അടുപ്പമായിരുന്നു അവർ തമ്മിൽ. കുങ്കൻ കുറുക്കനായിരുന്നു അവരുടെ നേതാവ്‌. ഒരുദിവസം അവർ നാലുപേരും കൂടി ഒരു വിനോദയാത്രയ്‌ക്ക്‌ പുറപ്പെട്ടു. നടന്നു തളർന്ന്‌ രാത്രിയായപ്പോൾ അവർ ഒരു കൊടുംകാട്ടിലെത്തി. നല്ല ക്ഷീണം; നല്ല വിശപ്പ്‌; വല്ലാത്ത ദാഹം. ...

ദുരമുത്തുവിന്റെ ദുരാഗ്രഹം

പച്ചാളം ചന്തയിൽ ദുരമുത്തു എന്ന ഒരു വലിയ കച്ചവടക്കാരൻ ഉണ്ടായിരുന്നു. ദുരമുത്തുവിന്റെ കടയിലെ തൂപ്പുകാരനായിരുന്നു സുരമുത്തു. ദുരമുത്തു ഒരു ദുരാഗ്രഹിയായിരുന്നു. എത്ര ലാഭം കിട്ടിയാലും പിന്നേയും പിന്നേയും പണം വാരിക്കൂട്ടണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അതുകൊണ്ട്‌ സാധനങ്ങളിൽ മായം ചേർത്തുവിൽക്കുക അയാളുടെ പതിവായിരുന്നു. തൂപ്പുകാരനായ സുരമുത്തു ഇതെല്ലാം കാണാറുണ്ടായിരുന്നു. സഹിക്കവയ്യാതാവുമ്പോൾ അയാൾ ദുരമുത്തുവിനോടു പറയുംഃ “ആഹാരത്തിൽ മായം ചേർത്താൽ ആപത്താണേ ദുരമുത്തൂ വെളളിത്തുട്ടു കൊതിച്ചിട്ടിങ്ങന...

കിട്ടപ്പനുണ്ണിയുടെ സ്വർണ്ണപ്പട്ടം

പട്ടം പറത്താൻ മിടുക്കനായിരുന്നു കിട്ടപ്പനുണ്ണി. പട്ടംപറത്തലിൽ കിട്ടപ്പനുണ്ണിയെ ജയിക്കാൻ പറ്റിയ ആരുംതന്നെ പട്ടണക്കാട്ടങ്ങാടിയിലോ പഴവങ്ങാടിയിലോ ഉണ്ടായിരുന്നില്ല. കിട്ടപ്പനുണ്ണിയുടെ സ്വർണ്ണനിറമുളള പട്ടം ആകാശത്തു തത്തിതത്തിപ്പാറുമ്പോൾ നാട്ടാരും വീട്ടാരും ഇമപൂട്ടാതെ നോക്കിനിൽക്കും. “ഹാ! എന്തൊരു ചേല്‌!” എന്ന്‌ എല്ലാവരും ഉറക്കെ ആർത്തുവിളിക്കുകയും ചെയ്യും. കിട്ടപ്പനുണ്ണി തന്റെ സ്വർണ്ണപ്പട്ടത്തെ താഴത്തുപോലും വെക്കാറില്ല. പട്ടം പറത്തൽ കഴിഞ്ഞാൽ അവൻ സ്വർണ്ണപ്പട്ടത്തെ തോളിലിരുത്തി വീട്ടിലേക്കു കൊണ്ടുപ...

കാണാതായ ഹിപ്പൊപ്പൊട്ടാമസ്‌

പണ്ട്‌ ഒരിടത്ത്‌ ‘അന്വേഷണക്കാരൻ അപ്പുണ്ണിയമ്മാവൻ’ എന്നൊരു ആളുണ്ടായിരുന്നു. മഹാവിഡ്‌ഢിയാണ്‌ അപ്പുണ്ണിയമ്മാവൻ. എന്നാലെന്താ, കാണാതായ ആളുകളെയും മൃഗങ്ങളെയുമൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കാൻ വലിയ വിരുതനാണ്‌ എന്നാണ്‌ അമ്മാവന്റെ ഭാവം! ഒരിക്കൽ അനന്തപുരിയിലെ മഹാരാജാവിന്റെ മൃഗശാലയിൽ നിന്ന്‌ ഒരു മൃഗത്തെ കാണാതായി. ദൂരെ ഒരു നാട്ടിൽ നിന്നും പുതുതായി കൊണ്ടുവന്ന ഹിപ്പൊപ്പൊട്ടാമസ്‌ എന്ന മൃഗത്തെയാണു കാണാതായത്‌. മഹാരാജാവിനു സങ്കടം സഹിക്കാനായില്ല. രാജഭടന്മാർ ദിക്കായ ദിക്കിലെല്ലാം തപ്പിയിട്ടും ഹിപ്പൊപ്പൊട്ടാമസിനെ ക...

തീർച്ചയായും വായിക്കുക