Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

പാവയ്‌ക്കാക്കുട്ടൻ

ഒരിടത്ത്‌ ഒരു മുത്ത്യപ്പനും മുത്ത്യമ്മയും ഉണ്ടായിരുന്നു. മുത്ത്യപ്പനും മുത്ത്യമ്മയ്‌ക്കും മക്കളൊന്നും ഉണ്ടായിരുന്നില്ല. മുത്തുക്കുടം പോലുളള ഒരു പൊന്നുണ്ണിയെ തങ്ങൾക്ക്‌ കിട്ടണേയെന്ന്‌ മുത്ത്യപ്പനും മുത്ത്യമ്മയും എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു. മുത്ത്യപ്പന്നും മുത്ത്യമ്മയ്‌ക്കും ഏറ്റവും ഇഷ്‌ടപ്പെട്ട കറി പാവയ്‌ക്കാക്കറിയായിരുന്നു. മുത്ത്യപ്പൻ നിത്യവും രാവിലെ ചന്തയിൽ പോയി ഒന്നാംതരം പാവയ്‌ക്ക വാങ്ങിക്കൊണ്ടുവരും. മുത്ത്യമ്മ തേങ്ങയും കാന്താരിമുളകും ചേർത്ത്‌ പാവയ്‌ക്കാക്കറിയുണ്ടാക്കും. മുത്ത്യപ്പനും ...

പത്തിരി

പത്തിരി ------- ആകാശത്തിലെ മച്ചിലിരിക്കും വെളളപ്പത്തിരി കണ്ടില്ലേ? വട്ടപ്പത്തിരി; ഒറ്റപ്പത്തിരി കണ്ടാലാർക്കും കൊതി തോന്നും! കൊതിയുണ്ടെങ്കിലുമെങ്ങനെ കിട്ടും കോവണി നീളം പോരല്ലോ. ആകാശത്തിലെ മച്ചിലിരിക്കും വെളളപ്പത്തിരി കണ്ടില്ലേ? ദീർഘസ്വരങ്ങൾ ------------- ആ-ആ- ആന ആന - കൊമ്പനാന! ഈ-ഈ-ഈച്ച ഈച്ചയ്‌ക്കാറു കാല്‌! ഊ-ഊ- ഊത്ത്‌ ഊതുമല്ലോ - ഊത്ത്‌ ഏ-ഏ-ഏണി ഏണിവെച്ചു കേറാം ഓ-ഓ-ഓന്ത്‌ ഓടിക്കേറിയോന്ത്‌! ആറാട്ട്‌ ------- തപ്പടി തകിലടി താളം മേളം പെപ്പര-പെപ്പര-കൊമ്പുവിളി! ആനകളാറുണ്ടായിര...

ഓണം; മലയാളത്തിന്റെ മഹോത്സവം

പൊന്നിൻചിങ്ങം പിറന്നു; പൊന്നരളികൾ പൂത്തു; പൊന്നോണം മെല്ലെമെല്ലെ മലയാളക്കരയിലേക്ക്‌ കടന്നുവരികയാണ്‌! പാവങ്ങളുടെ കൂരകളിലും പണക്കാരുടെ മേടകളിലും ഒരുപോലെ കൊണ്ടാടുന്ന ഒരു മഹോത്സവമാണ്‌ ഓണം. നാടൻകലകളുടേയും നാടൻകളികളുടേയും നാടൻപാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദർഭമാണ്‌ നമ്മുടെ പൊന്നോണക്കാലം! കുമ്മാട്ടിക്കളി, കുമ്മികളി, കോൽക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളൽ, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്‌, ഓണത്താർ, ഓണതുളളൽ തുടങ്ങിയ നാടൻകലകൾ ഓണക്കാലത്ത്‌ നമ്മുടെ ഗ്രാമാന്തരീക്ഷത്തെ ...

പൂക്കാലം

പാടുക പാടുക പൂങ്കുയിലേ കളി- യാടുക വീണ്ടും പൊന്മയിലേ താരുകളേന്തി, ത്തളിരുകളേന്തി- ത്തരളവസന്തം വന്നല്ലോ! പാറുക പാറുക പൂമ്പാറ്റേ, പുതു- കാഹളമൂതുക പൂങ്കാറ്റേ പൂമണമേന്തി, പ്പൂമ്പൊടിയേന്തി- പൂവണിമാസം വന്നല്ലോ! വിടരുക വിലസുക പൂവുകളേ-നറു തേന്മഴ ചൊരിയൂ, കാവുകളേ കതിരൊളി തൂകി, ക്കുളിരലപാകി- ക്കനകവസന്തം വന്നല്ലോ! Generated from archived content: nurseypattu_may16_06.html Author: sippi-pallippuram

പൂവിനെ വീഴ്‌ത്തല്ലേ

പാറ്റേ പാറ്റേ പൂമ്പാറ്റേ പൂന്തേൻ കട്ടുകുടിക്കല്ലേ! കാറ്റേ കാറ്റേ പൂങ്കാറ്റേ പൂവിനെ വെറുതേ വീഴ്‌ത്തല്ലേ! Generated from archived content: nurseypattu_dec02_05.html Author: sippi-pallippuram

താളമേളങ്ങൾ

“ചെണ്ടക്കാരൻ ചിണ്ടൻമാമാ ചെണ്ടയടിക്കണതെങ്ങനെയാ?” “ഡമ്പട പടപട! ഡമ്പട പടപട ഡിണ്ടക-ഡിണ്ടക-ഡിണ്ടണ്ടം!” “താളക്കാരൻ കേളൂച്ചാരേ താളമടിക്കണതെങ്ങനെയാ?” “ജിഞ്ചിം ചകചക-ജിഞ്ചിം ചകചക ജീയ്യക-ജീയ്യക-ജീയ്യഞ്ചം!” “കൊമ്പുവിളിക്കും ചെമ്പൻചേട്ടാ കൊമ്പുവിളിക്കണതെങ്ങനെയാ?” “പെപ്പര പരപര-പെപ്പര പരപര പെപ്പര-പെപ്പര-പെപ്പെപ്പേ!” “ചെണ്ടേം താളോം കൊമ്പും കുഴലും കൂടിച്ചേർന്നാലെങ്ങനെയാ?” “ഡമ്പട പടപട-ജിഞ്ചിം ചകചക പെപ്പര പരപര-പെപ്പെപ്പേ!” Generated from archived content: nurserypattu_sept23_06...

ഓണപ്പൂവിളി

ചിങ്ങപ്പൂവിളി പൊങ്ങുന്നു മങ്ങിയ മാനം തെളിയുന്നു പൊന്നോണക്കിളി പാടുന്നു പൊന്നോണം വന്നണയുന്നു! അല്ലിപ്പൂവിനു ചാഞ്ചാട്ടം മുല്ലക്കുടിലിനു കളിയാട്ടം മാമലമേടിനു തുളളാട്ടം മലയാളത്തിനു മയിലാട്ടം! Generated from archived content: nurserypattu_sept1_06.html Author: sippi-pallippuram

പൂങ്കോഴി

ചെമ്പൻകഴുത്തുളള പൂങ്കോഴി ചെഞ്ചോരപ്പൂവുളള പൂങ്കോഴി തങ്കച്ചിറകുളള പൂങ്കോഴി അങ്കവാലാട്ടുന്ന പൂങ്കോഴി ചിക്കിച്ചികയുന്ന പൂങ്കോഴി കൊക്കു മിനുക്കുന്ന പൂങ്കോഴി തെക്കേത്തലയ്‌ക്കലെ പൂങ്കോഴി കൊക്കരക്കൊക്കോ പൂങ്കോഴി! Generated from archived content: nurserypattu_oct21_05.html Author: sippi-pallippuram

എന്നുടെ രാജ്യം മലയാളം

എന്നുടെ രാജ്യം മലയാളം കുന്നുകൾ നിറയും മലയാളം പുഞ്ചക്കതിരണി മലയാളം തുഞ്ചൻ പാടിയ മലയാളം! ‘കൂ കൂ’ കൂകും കുയിലുണ്ട്‌ ‘കുറു കുറു’ കുറുകും പ്രാവുണ്ട്‌ ഓലേഞ്ഞാലിക്കിളിയുണ്ട്‌ പീലി വിടർത്തും മയിലുണ്ട്‌! എന്നുടെ രാജ്യം മലയാളം കന്നിക്കൊയ്‌ത്തിൻ മലയാളം സഹ്യൻ കാക്കും മലയാളം സസ്യസമൃദ്ധം മലയാളം! കളകളമൊഴുകും പുഴയുണ്ട്‌ പുഴയിൽ വളളം കളിയുണ്ട്‌ കൊമ്പനിറങ്ങും കാടുണ്ട്‌ കാട്ടാറുകളുടെ പാട്ടുണ്ട്‌! എന്നുടെ രാജ്യം മലയാളം നന്മകൾ നിറയും മലയാളം ചെമ്മേറുന്നൊരു മലയാളം അമ്മ നമുക്കീ മലയാളം! ...

കുട്ടനുണ്ണിയുടെ കൂർക്കം!

അക്കരത്തെ - കോഴി കൊക്കരക്കോ - കൂവി ഇക്കരത്തെ - കോഴീം കൊക്കരക്കോ - കൂവി നാടുണർന്നു - വേഗം വീടുണർന്നു - വേഗം കുട്ടനുണ്ണി - മാത്രം കട്ടിലിന്മേൽ - കൂർക്കം! Generated from archived content: nurserypattu_june26_06.html Author: sippi-pallippuram

തീർച്ചയായും വായിക്കുക