Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

ലാസറും യേശുദേവനും

ബഥാനിയ എന്ന ഗ്രാമത്തിൽ ലാസർ എന്ന പേരോടു കൂടി ഒരാൾ ജീവിച്ചിരുന്നു. മാർത്തായുടെയും മറിയയുടെയും സഹോദരനായ അയാൾ യേശുവിന്റെ ഒരു വിനീതദാസനായിരുന്നു. രോഗം കൂടുതലായപ്പോൾ മാർത്തയും മറിയവും ചേർന്ന്‌ ഈ വിവരമറിയിക്കാനായി ഒരാളെ യേശുവിന്റെ പക്കലേക്ക്‌ പറഞ്ഞയച്ചു. എന്നാൽ ലാസറിനു സുഖമില്ലെന്നു കേട്ടിട്ടും യേശു അവിടെനിന്നും അനങ്ങിയില്ല. അവനെ കാണാൻ അപ്പോൾ പുറപ്പെടണമെന്ന്‌ അദ്ദേഹത്തിനു തോന്നിയതുമില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ചിട്ടു പറഞ്ഞുഃ “നമുക്ക്‌ ഒട്ടും വൈകാതെ ബഥാനിയായിലേക്...

വയലിനു വരമ്പായിക്കിടന്ന ആരുണി

അയോധധൗമ്യൻ പേരുകെട്ട ഒരു മഹർഷിയായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമപാഠശാലയിൽ മിടുമിടുക്കന്മാരായ പല കുട്ടികളും പഠിച്ചിരുന്നു. അവരിൽ പ്രധാനികളായിരുന്നു ആരുണിയും ഉപമന്യൂവും വേദനും. ഗുരുവിനൊടൊപ്പം ആശ്രമപാഠശാലയിൽത്തന്നെ താമസിച്ചാണ്‌ അവർ പഠനം നടത്തിവന്നത്‌. ആശ്രമത്തിന്റെ കീഴിൽ ഗോശാലകളും, വയലേലകളും, പച്ചക്കറിത്തോട്ടങ്ങളും മറ്റുമുണ്ടായിരുന്നു. ഗുരുവും ശിഷ്യന്മാരും ചേർന്നാണ്‌ അവിടത്തെ ജോലികളെല്ലാം ചെയ്‌തുവന്നത്‌. ഇതിനിടയിൽ ഹേമന്തകാലം വന്നു. എങ്ങും മരംകോച്ചുന്ന തണുപ്പ്‌! മുളന്തത്തകളുടെയും കാട്ടുമൈനകളുടെ...

അഹങ്കാരം നന്നല്ല!

പണ്ടു പണ്ടു നീലക്കടലിൽ ഒരു മാലാഖമത്സ്യം താമസിച്ചിരുന്നു. സ്വർണച്ചിറകുകളും വർണ്ണച്ചെതുമ്പലുമുളള മാലാഖമത്സ്യം കടലിലൂടെ നൃത്തംവെച്ചു നടക്കുക പതിവായിരുന്നു. കുസൃതിക്കുരുന്നായ മാലാഖമത്സ്യത്തെ എല്ലാ മീനുകൾക്കും വലിയ ഇഷ്‌ടവുമായിരുന്നു. ഒരു ദിവസം, കൂർത്ത മുളളുകളും കൂർത്ത ചുണ്ടുകളുമുളള ഒരു കൂരിച്ചേട്ടൻ അതുവഴി വന്നു. സ്വർണ്ണച്ചിറകുകൾ വീശി മന്ദം മന്ദം വരുന്ന മാലാഖമത്സ്യത്തെക്കണ്ട്‌ കൂരിച്ചേട്ടന്റെ വായിൽ വെളളം നിറഞ്ഞു. കൂരിച്ചേട്ടൻ മീശ വിറപ്പിച്ചുകൊണ്ടു പറഞ്ഞുഃ “ചേലേറുന്നൊരു ചെറുമീനേ പൊൻ നിറമുളെള...

ശിഷ്യന്റെ പരദൂഷണം

നല്ല പാതിരാനേരം! ലോകം മുഴുവൻ ഉറങ്ങുന്ന സമയം! അങ്ങകലെ നീലാകാശത്തിൽ വെണ്ണിലാവു മാത്രം പുഞ്ചിരിയോടെ ഉണർന്നിരിക്കുന്നുണ്ട്‌. ഈ സമയത്ത്‌ മുഹമ്മദുനബിയുടെ ഒരു ശിഷ്യൻ ഓടിപ്പിടഞ്ഞ്‌ അദ്ദേഹത്തിന്റെ സമീപത്തെത്തി. “എന്താ? എന്തു പറ്റി? എന്താണീ പാതിരാത്രിക്ക്‌ ഓടിക്കിതച്ചു വരുന്നത്‌?” നബി തിരുമേനി അന്വേഷിച്ചു. “ഗുരോ, ഈ നട്ടപ്പാതിരായ്‌ക്ക്‌ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ഞാൻ മാത്രമാണ്‌ ഉണർന്നിരിക്കുന്നത്‌. അങ്ങയുടെ മറ്റെല്ലാ ശിഷ്യന്മാരും കൂർക്കം വലിച്ചുറങ്ങുകയാണ്‌.” അയാൾ മറുപടി പറഞ്ഞു. “അതിനെ...

ഏകലവ്യന്റെ പെരുവിരൽ

ഒരിക്കൽ പാണ്‌ഡവർ നായാട്ടിനായി ഇറങ്ങിത്തിരിച്ചു. ഒരു കൊടുംകാട്ടിലൂടെയായിരുന്നു അവരുടെ സഞ്ചാരം. കാടിളക്കി മറിച്ചുകൊണ്ട്‌ അവർ മുന്നോട്ടുനീങ്ങി. മാനും മയിലും മരഞ്ചാടികളുമെല്ലാം പലവഴിയേ പേടിച്ചോടി. പെട്ടെന്നാണ്‌ മുന്നിൽ നിന്നിരുന്ന അവരുടെ വേട്ടപ്പട്ടി അതിദയനീയമായി മോങ്ങിക്കൊണ്ട്‌ തിരിച്ചുവന്നത്‌. “എന്താകാര്യം? എന്തുപറ്റി?” എല്ലാവരും വേട്ടപ്പട്ടിയെ ശ്രദ്ധിച്ചു. അപ്പോഴതാ, അതിന്റെ വായിൽ ഏഴു ശരങ്ങൾ ഒന്നിച്ചുതറച്ചിരിക്കുന്നു! കടവായിലൂടെ ചോര ചീറിയൊഴുകുന്നു! നൊമ്പരം കൊണ്ട്‌ ആ മിണ്ടാപ്രാണി വല്ലാതെ പിട...

അണ്ണാക്കുട്ടനും തേൻകിളിയും

പണ്ടുപണ്ട്‌ ഒരു അമ്മച്ചിപ്ലാവിന്റെ കൊമ്പിൽ ഒരു അണ്ണാക്കുട്ടനും അണ്ണാനമ്മയും പാർത്തിരുന്നു. അണ്ണാക്കുട്ടൻ തീരെ കുഞ്ഞായിരുന്നു. അവനു മരം കേറാനോ ഇരതേടാനോ അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട്‌ അവനെ വീട്ടിലിരുത്തിയിട്ട്‌ അണ്ണാനമ്മയാണു നിത്യവും ഇരതേടാൻ പോയിരുന്നത്‌. ഒരുദിവസം അണ്ണാനമ്മ പതിവുപോലെ ആരിയങ്കാവിൽ തീറ്റതേടാൻ പോയി. പക്ഷേ കുറച്ചുനേരം കഴിഞ്ഞപ്പോൾ അണ്ണാനമ്മയതാ ചോരയിൽകുളിച്ചു വീട്ടിലേക്ക്‌ ഓടിവരുന്നു! അണ്ണാക്കുട്ടൻ ഒന്നും മനസ്സിലാകാതെ അമ്മയോടു ചോദിച്ചുഃ “അമ്മേ അമ്മേ അമ്മയ്‌ക്കെന്താ പറ്റിയത്‌?”...

നിസ്സാരമായി ഒന്നുമില്ല

എത്രയോ കാലമായി ഈ ഗുരുകുലത്തിൽ വന്നിട്ട്‌! പഠിക്കേണ്ട വിദ്യകളെല്ലാം പൂർത്തിയായിരിക്കുന്നു. ഇനി ഗുരുദക്ഷിണ നൽകി യാത്രപറയുക തന്നെ... പക്ഷെ ഗുരുവിനോട്‌ എങ്ങനെയാണ്‌ വിട പറയുക? അകക്കണ്ണു തുറപ്പിച്ച്‌ വിജ്‌ഞ്ഞാനവും വിവേകവും പകർന്നു നൽകിയ ഗുരുനാഥൻ! സ്‌നേഹവും കാരുണ്യവും എന്തെന്ന്‌ ഞങ്ങളെ പഠിപ്പിച്ചു തന്ന ഗുരുനാഥൻ! സത്യത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നയിച്ച ഗുരുനാഥൻ! ആ ഗുരുനാഥനെ വിട്ടു പോകേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ അവരുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു. ഉത്തമനെന്നും ശാന്തനെന്നുമായിരുന്നു വിനീതരായ ആ...

ബുദ്ധദേവനും പിച്ചക്കാരനും

ശ്രീബുദ്ധൻ ഒരിക്കൽ തന്റെ ശിഷ്യന്മാരോടൊപ്പം ബീഹാറിലെ ഒരു ഗ്രാമത്തിൽ സഞ്ചരിക്കുകയായിരുന്നു. സ്നേഹമന്ത്രങ്ങൾ ഉരുവിട്ടും സൽപ്രവർത്തികൾ ചെയ്തും വളരെ ദിവസങ്ങളോളം അവർ അവിടെ കഴിഞ്ഞു. ഇതിനിടയിൽ ഒരു പ്രഭാതം. ശിഷ്യന്മാരിൽ ഒരാൾ ഓടിക്കിതച്ച്‌ ഭഗവാന്റെ സമീപമെത്തി. അയാളുടെ മുഖം വിഷാദപൂർണ്ണമായിരുന്നു. “എന്താ, എന്തുപറ്റി? നിന്റെ മുഖം വല്ലാതെ വാടിയിരിക്കുന്നല്ലോ?” ശ്രീബുദ്ധൻ അന്വേഷിച്ചു. “ഗുരോ, അതാ അക്കാണുന്ന മരത്തിന്റെ ചുവട്ടിൽ ഒരു പിച്ചക്കാരനിരിപ്പുണ്ട്‌.” ശിഷ്യൻ അങ്ങോട്ടു വിരൽ ചൂണ്ടിക്കാണിച്ചു. “എന്...

കണ്ടൻപൂച്ചയോട്‌

തെണ്ടിനടക്കും കണ്ടൻപൂച്ചേ നിന്നുടെ മണ്ടയുടയ്‌ക്കും ഞാൻ. ഉറിയിൽ വെച്ചൊരു തേങ്ങാമുറിയും കറിയും കട്ടു മുടിച്ചില്ലേ? കാച്ചിയ പാലും കട്ടിതൈരും നക്കിത്തോർത്തി മുടിച്ചില്ലേ? അച്ഛനുവെച്ചൊരു പായസവും നീ അപ്പടി തിന്നു രസിച്ചില്ലേ? Generated from archived content: pucha_kandan.html Author: sippi-pallippuram

ജന്തുസ്ഥാനിൽ ഒരു പോരാട്ടം

ജന്തുസ്ഥാനിലെ വളരെ പേരുകേട്ട ഒരു സ്ഥലമാണ്‌ മുയലങ്ങാടി. മുയലങ്ങാടിയിലുളള ഒരു വലിയ അരയാലിന്റെ പൊത്തിലാണ്‌ ശിങ്കാരിമുയൽ താമസിക്കുന്നത്‌. അവിടെ അവൾ ഒറ്റയ്‌ക്കേയുളളൂ. മുമ്പ്‌ കൂട്ടുകാരനായി ഒരുത്തനുണ്ടായിരുന്നു. പങ്ങുണ്ണിമുയൽ. പങ്ങുണ്ണി മുയലിനെ ഒരു ദിവസം തോട്ടക്കാരൻ കൊച്ചുമത്തായി വെടിവെച്ചു കൊന്നു. അതോടെ ശിങ്കാരിമുയൽ തനിച്ചായി. കാട്ടിലെ ഇളംപുല്ലുകളും തളിരിലകളും കാർന്ന്‌ തിന്ന്‌ ശിങ്കാരി മുയൽ സുഖമായി ജീവിച്ചുപോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ശിങ്കാരിമുയൽ പ്രസവിച്ചു. ചന്തമുളള മൂന്നു കുഞ്ഞുങ്ങൾ.......

തീർച്ചയായും വായിക്കുക