സിപ്പി പളളിപ്പുറം
വിഷു ! -മലയാളിയുടെ വസന്തോത്സവം
മലനാട്ടിലെങ്ങും വസന്തത്തിന്റെ വളക്കിലുക്കം! ഏതോ തൊടിയിലിരുന്ന് വിഷുപ്പക്ഷി ഈണത്തിൽ പാടുന്നു! മലയാളിയുടെ മനസ്സിൽ നിറയെ കൊന്നപ്പൂക്കളുടെ ചാഞ്ചാട്ടം! മാളോരെല്ലാം വിഷുക്കണി കാണാൻ ഒരുങ്ങി നില്ക്കുകയാണ്. എവിടെയും ആനന്ദത്തിന്റെ മയിലാട്ടം!... മേടപ്പുലർച്ചയ്ക്ക് പടികടന്നെത്തുന്ന വിഷു മലയാളികളുടെ വസന്തോത്സവമാണ്. മലനാട്ടിലായാലും മറുനാട്ടിലായാലും കണികണ്ടുണരാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ? വിഷുസംക്രമവും, വിഷുക്കണിയും, വിഷുക്കൈനീട്ടവും, വിഷുപക്ഷിയുമൊക്കെ ഒരു കാലത്തും കേരളീയന്റെ മന...
വീരപ്പനാനായും ചെമ്പൻകരടിയും
ജന്തുസ്ഥാനിലെ മൃഗങ്ങളെല്ലാം ചെമ്പൻ കരടിയെ പരിഹസിച്ചു. കുരങ്ങന്മാർ അവന്റെ നേർക്ക് ചീഞ്ഞ പഴങ്ങളും, ഉണങ്ങിയ കായ്കനികളും വലിച്ചെറിഞ്ഞു. കുറുക്കന്മാർ വട്ടമിട്ട് കൂവി. ചെന്നായ്ക്കൾ ചുറ്റും നിന്ന് ഓരിയിട്ടു. പാവം ചെമ്പൻ നാണിച്ചു തലയും താഴ്ത്തി നടന്നു. കാരണമെന്തെന്നോ? ചെമ്പന്റെ ഒരു ചെവി നഷ്ടപ്പെട്ടിക്കുന്നു! അവനിപ്പോൾ ഒറ്റച്ചെവിയനാണ്. അതെങ്ങിനെ സംഭവിച്ചുവെന്നല്ലേ? അതൊരു രസകരമായ കഥയാണ്. തേനീച്ചക്കൂട്ടിൽ നിന്ന് തേനെടുത്ത് കുടിക്കുന്നത് കരടികൾക്കെല്ലാം വലിയ ഇഷ്ടമാണ്. തേനീച്ചകളുടെ കട...
വേലപ്പന്റെ കുസൃതി
വേലപ്പന്റെ കുസൃതി ------------------- വേലപ്പൻ കാലത്തു പാലപ്പം തിന്നു പാലപ്പം തിന്നിട്ട് പാലത്തേക്കേറി. പാലത്തേക്കേറീട്ടു പാലം കുലുക്കീ പാലമൊടിഞ്ഞവൻ ‘തക്കിണം തിത്തോം!’ പുളളിപ്പശു ----------- പുളളിപ്പശുവേ നിന്നെക്കാണാൻ എന്തൊരു ചേലാണ്! നെറ്റിയിലുളെളാരു വെളളച്ചുട്ടി- ക്കെന്തൊരു രസമാണ്! പുളളിപ്പശുവേ നിന്നുടെ മേനി- ക്കെന്തു മിനുപ്പാണ്! പളളയ്ക്കുളെളാരു പുളളികൾ കാണാ- നെന്തു കറുപ്പാണ്! കുട്ടനും പൂച്ചയും --------------- കുട്ടൻഃ മീശവിറപ്പിച്ചോടിപ്പോകും കണ്ടൻപൂച്ചേ ചങ്ങാതീ ആരാരെപ്പിടികൂടാന...
വീരപ്പനാനയും ചെമ്പൻകരടിയും
ജന്തുസ്ഥാനിലെ മൃഗങ്ങളെല്ലാം ചെമ്പൻ കരടിയെ പരിഹസിച്ചു. കുരങ്ങന്മാർ അവന്റെ നേർക്ക് ചീഞ്ഞ പഴങ്ങളും, ഉണങ്ങിയ കായ്കനികളും വലിച്ചെറിഞ്ഞു. കുറുക്കന്മാർ വട്ടമിട്ട് കൂവി. ചെന്നായ്ക്കൾ ചുറ്റും നിന്ന് ഓരിയിട്ടു. പാവം ചെമ്പൻ നാണിച്ചു തലയും താഴ്ത്തി നടന്നു. കാരണമെന്തെന്നോ? ചെമ്പന്റെ ഒരു ചെവി നഷ്ടപ്പെട്ടിക്കുന്നു! അവനിപ്പോൾ ഒറ്റച്ചെവിയനാണ്. അതെങ്ങിനെ സംഭവിച്ചുവെന്നല്ലേ? അതൊരു രസകരമായ കഥയാണ്. തേനീച്ചക്കൂട്ടിൽ നിന്ന് തേനെടുത്ത് കുടിക്കുന്നത് കരടികൾക്കെല്ലാം വലിയ ഇഷ്ടമാണ്. തേനീച്ചകളുടെ കട...
വാലുപോയ മണവാളൻ
‘ജന്തുസ്ഥാൻ സർക്കസി’ന്റെ മാനേജരായ ചെല്ലൻ കുരങ്ങന്റേ മൂത്ത മകൻ മുത്തുക്കുരങ്ങൻ ‘ഫോറിനി’ൽ നിന്നും ലീവിൽ വന്നു. മുത്തുക്കുരങ്ങന് മൂന്നു മാസത്തെ ലീവ് മാത്രമേ ഉണ്ടായിരുന്നുളളൂ. ഇതിനിടയിൽ ഒരു കല്യാണം കഴിച്ചാൽ കൊളളാമെന്ന് മുത്തുക്കുരങ്ങന് ആഗ്രഹമുണ്ടായി. മുത്തുക്കുരങ്ങൻ തന്റെ ഒരു പഴയ സുഹൃത്തായ കുറുക്കൻ കുഞ്ചുവിനെയും കൂട്ടി ‘മങ്കീസ് കോളനിയിൽ’ പെണ്ണുകാണാൻ പോയി. മങ്കീസ് കോളനിയിലെ പേരുകേട്ട വൈദ്യനായ വൈദ്യരത്നം കുരങ്ങുണ്ണിയാശാന്റെ മകളായിരുന്നു പെണ്ണ്!.... മാത്രമോ അവൾക്ക് പല പല വിദ്യകളും അറി...
സോമദത്തന്റെ വീരപരീക്ഷ
പണ്ട് പണ്ട് പാടലീപുത്രത്തിൽ വളരെ പ്രസിദ്ധമായ ഒരു ഗുരുകുലം ഉണ്ടായിരുന്നു. സോമദത്തൻ എന്നുപേരുളള ഒരു മുനിയായിരുന്നു അവിടത്തെ പ്രധാന ആചാര്യൻ. നാടിന്റെ നാനാഭാഗത്തുനിന്നും മിടുമിടുക്കന്മാരായ നിരവധി ശിഷ്യന്മാർ അവിടെ പഠിക്കാനെത്തിയിരുന്നു. അക്കൂട്ടത്തിൽ രാജകുമാരന്മാരും മന്ത്രികുമാരന്മാരുമെല്ലാം ഉൾപ്പെട്ടിരുന്നു. സോമദത്തൻ വളരെ ശ്രദ്ധാപൂർവ്വമാണ് അവരെയെല്ലാം വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ശിഷ്യന്മാർ നാടിനും വീടിനും കൊളളാവുന്നവരായി വളരണമെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമുളള കാര്യമായിരുന്നു. ഗുരുകുല...
മാവേലിത്തമ്പുരാനും വാമനനും
പണ്ടു പണ്ടു മലനാട് വാണിരുന്നത് മഹാബലി എന്നൊരു രാജാവായിരുന്നു. എല്ലാവരും രാജാവിനെ മാവേലിത്തമ്പുരാൻ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹം സത്യസന്ധനും നീതിമാനും ദയാലുവുമായിരുന്നു. മാവേലിത്തമ്പുരാൻ വാണിരുന്ന കാലത്തു നാട്ടിലെങ്ങും ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. എല്ലാവർക്കും തിന്നാനും കുടിക്കാനും ഉടുക്കാനുമൊക്കെ വേണ്ടുവോളം. നാട്ടിൽ തട്ടിപ്പുകാരോ വെട്ടിപ്പുകാരോ ഇല്ലായിരുന്നു. എല്ലാവരും മാവേലിത്തമ്പുരാനെ ദൈവത്തെപ്പോലെ ആരാധിക്കാൻ തുടങ്ങി. ഇതു കണ്ടപ്പോൾ സ്വർഗത്തിലെ ദേവന്മാർക്ക് അസൂയ മൂത്തു. അവർ ...
ശ്യാമശാസ്ത്രികളും അനാഥബാലനും
ഒരിടത്ത് ദയാലുവായ ഒരു സംഗീതജ്ഞനുണ്ടായിരുന്നു. ശ്യാമശാസ്ത്രികൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ശ്യാമശാസ്ത്രികൾ എവിടെയോ പാട്ടുകച്ചേരിക്കു പോയി മടങ്ങുകയായിരുന്നു. ഒരു റിക്ഷാവണ്ടിയിലായിരുന്നു യാത്ര. വണ്ടി പൂക്കാരത്തെരുവിലെത്തിയപ്പോൾ അതാ, അതിമനോഹരമായ ഒരു ഗാനം ഒഴുകി വരുന്നു! ശ്യാമശാസ്ത്രികൾ വണ്ടി നിറുത്താനാവശ്യപ്പെട്ടു. അവിടെ ഒരു കടത്തിണ്ണയിലിരുന്ന് ഏതോ തെരുവുബാലൻ പാടുകയാണ്! ആളുകൾ നാണയത്തുട്ടുകളെറിഞ്ഞ് അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വണ്ടിക്കുളളിലിരുന്ന് ആ ബാലന്റെ ഗാനം മു...
മടിയൻമയിൽ
പീലിക്കണ്ണൻ പൂമയിലും നീലച്ചുണ്ടൻ പൂങ്കോഴിയും ചങ്ങാതിമാരായിരുന്നു. പീലിക്കണ്ണൻ പൂമയിലും നീലച്ചുണ്ടൻ പൂങ്കോഴിയുംകൂടി ഒരു ദിവസം ചേലക്കരയിൽ പോയി നാലഞ്ചേക്കർ പുഞ്ചപ്പാടം വിലയ്ക്കു വാങ്ങി. രണ്ടുപേരും കൂടി പുഞ്ചപ്പാടത്ത് നെൽകൃഷിയിറക്കി വിളവെടുക്കാൻ തീരുമാനിച്ചു. പിറ്റേന്ന് ഏഴരവെളിപ്പിനുതന്നെ നീലച്ചുണ്ടൻ പൂങ്കോഴി ഉറക്കമുണർന്ന് പീലിക്കണ്ണൻ പൂമയിലിനെ വിളിച്ചുഃ “പീലിക്കണ്ണൻ പൂമയിലേ ചേലേറുന്നൊരു പൊൻമയിലേ വയലു കിളച്ചു മറിച്ചീടാൻ പോരിക നിയെൻ ചങ്ങാതീ.” ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞ...
ഉത്തമനായ ശിഷ്യൻ
പണ്ട് പണ്ട് പ്രയാഗയിൽ പേരുകേട്ട ഒരു ഗുരുകുലമുണ്ടായിരുന്നു. ജീവാനന്ദനായിരുന്നു അവിടത്തെ ആചാര്യൻ. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും മിടുമിടുക്കന്മാരായ നിരവധി കുട്ടികൾ അവിടെ പഠിച്ചിരുന്നു. ജീവാനന്ദന് അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ചാരുലത എന്നായിരുന്നു അവളുടെ പേര്. സർവ്വഗുണങ്ങളുടെയും വിളനിലമായിരുന്നു അവൾ. തന്റെ ഗുരുകുലത്തിലെ ഏറ്റവും ബുദ്ധിമാനും വിനയശീലനുമായ ഒരു ശിഷ്യന് മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു ജീവാനന്ദന്റെ ആഗ്രഹം. പക്ഷെ, എങ്ങനെയാണ് ഏറ്റവും വലിയ ബുദ്ധിമാനെ കണ്ടുപി...