Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

കൈ നിറയെ സമ്മാനങ്ങൾ

അമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ നന്നായി അനുഭവിക്കാൻ കഴിയാത്ത കുട്ടിയായിരുന്നു കുഞ്ഞുണ്ണി. കുഞ്ഞുണ്ണിക്ക്‌ പന്ത്രണ്ട്‌ വയസ്സുളളപ്പോഴാണ്‌ അമ്മ കൈവിട്ടുപോയത്‌. കുട്ടിക്കാലത്ത്‌ അമ്മയുണ്ടാക്കികൊടുത്തിരുന്ന ഇഞ്ചിച്ചമ്മന്തി, ഉളളിച്ചമ്മന്തി, മുതിരവറുത്തതും നാളികേരവും കൂട്ടിയരച്ചുണ്ടാക്കുന്ന ഉരുട്ടു ചമ്മന്തി, എന്നിവയൊക്കെ കുഞ്ഞുണ്ണിക്ക്‌ വളരെ ഇഷ്‌ടമായിരുന്നു. നാടൻ പിണ്ണാക്കിൽ ഉപ്പും മുളകും കറിവേപ്പിലയും ചേർത്ത്‌ അമ്മ തയ്യാർ ചെയ്‌തിരുന്ന പിണ്ണാക്കു ചമ്മന്തി കുഞ്ഞുണ്ണി രസമോടെ കൂട്ടുമായിരുന്നു. പഠിക്കുന്ന ...

ആരാണീ വിരുതൻ?

വലിയൊരു മൊട്ടത്തലയുണ്ട്‌ മെലിഞ്ഞുണങ്ങിയ മെയ്യുണ്ട്‌ മെയ്യിൽ ചിത്രപ്പണിയുണ്ട്‌ കയ്യിലെടുത്താൽ ‘ഗമ’യുണ്ട്‌ തനിച്ചിരുന്നാൽ മിണ്ടില്ല; മിണ്ടാൻ വായിൽ നാവില്ല മെയ്യിൽ തൊട്ടുതലോടുമ്പോൾ അയ്യാ! നല്ലൊരു പാട്ടുണ്ട്‌! വലിയൊരു മൊട്ടത്തലയുണ്ട്‌ മെലിഞ്ഞുണങ്ങിയ മെയ്യുണ്ട്‌ ആരാണാരാണീ വിരുതൻ ഇവനുടെ നാമം പറയാമോ? ഉത്തരം ഃ മണിവീണ Generated from archived content: kadam1_may8_08.html Author: sippi-pallippuram

പാടിപ്പതിഞ്ഞ പാട്ടുകളുടെ രാജശില്പി

കൈരളിയുടെ തിരുമുറ്റത്ത്‌ മഹാഗന്ധർവ്വനായ ചങ്ങമ്പുഴ സമർപ്പിച്ചുപോയ രത്നത്തിളക്കമുള്ള തംബുരു സ്വന്തം കൈപ്പിടിയിലൊതുക്കിയത്‌ പിന്നാലെ കടന്നുവന്ന മൂന്ന്‌ യുവകവികളായിരുന്നു; പി. ഭാസ്‌കരനും, വയലാറും, ഒ.എൻ.വി.യും. മലയാളകവിതാരംഗത്തും ചലചിത്രഗാനരംഗത്തും നിത്യവസന്തം വിടർത്തിയ മൂന്നു അതുല്യപ്രതിഭകളായിരുന്നു ഈ മഹാകവികൾ. ജനപക്ഷ വാദികളായ ഈ കവികൾ ഇവിടത്തെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിനു വേണ്ടി പോരാടാൻ രംഗത്തുവന്നു. തൊഴിലാളികളുടെ കണ്ണീരും ചോരയും വിയർപ്പും അലിഞ്ഞുചേർന്ന കവിതകളെഴുതി ഇവർ ശ്രദ്ധേയരായി. ‘മണപ്പുറത്തിന്...

ഓണ ചരിതങ്ങൾ

ഓണം കേരളീയ സംസ്‌കൃതിയുടെ ഒരു പരിച്ഛേദമാണ്‌. ഓണവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നാടൻപാട്ടുകളും ചൊല്ലുകളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്‌. ഓണക്കോടിയും ഓണനിലാവും ഓണചന്തയും ഓണസദ്യയുമൊക്കെ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓണക്കാല സങ്കല്പങ്ങളാണ്‌. ‘എവിടെ മലയാളിയുണ്ടോ അവിടെ ഓണവുമുണ്ട്‌ എന്ന്‌ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്‌.കെ.പൊറ്റക്കാട്‌ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ പലയിടത്തും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്‌ പൊന്നിൻചിങ്ങം പൊട്ടി വിടർന്നാ...

ചവിട്ടുനാടകം ചരിത്രത്തിന്റെ ഒരടയാളം

“കേരളത്തിലെ ആദ്യത്തെ യഥാർത്ഥ ദൃശ്യനാടക രൂപമെ‘ന്ന്‌ നാടകാചാര്യനായ സി.ജെ.തോമസ്‌ വിശേഷിപ്പിച്ച ചവിട്ടുനാടകം ഇന്ന്‌ ഏകദേശം മൃതാവസ്ഥയിലാണ്‌. ’മൃതസ ഞ്ജീവനി‘യുമായി ആരെങ്കിലും മുന്നോട്ടു വന്നില്ലെങ്കിൽ ഈ കലാരൂപം കാലയവനികയ്‌ക്കുളളിൽ മറയുമെന്ന കാര്യം നിസ്‌ തർക്കമാണ്‌. കേരളത്തിലെ ക്രൈസ്തവർ നമ്മുടെ കലാവേദിക്കു സംഭാവന നൽകിയ അനന്യ സാധാരണമായ ഒരു ദൃശ്യകലാരൂപമാണ്‌ ചവിട്ടുനാടകം. ”വാസ്‌കോഡഗാമയുടെ കൂടെ വന്ന പറങ്കികൾ ഇവിടെ വച്ച്‌ മിശ്രവിവാഹം ചെയ്‌തുണ്ടായ ജനതയിൽ നിന്നാണ്‌ ’ച വിട്ടുനാടകം‘ എന്ന കേരളത്തിലെ ആദ്യത്തെ...

വിഷു ! -മലയാളിയുടെ വസന്തോത്സവം

മലനാട്ടിലെങ്ങും വസന്തത്തിന്റെ വളക്കിലുക്കം! ഏതോ തൊടിയിലിരുന്ന്‌ വിഷുപ്പക്ഷി ഈണത്തിൽ പാടുന്നു! മലയാളിയുടെ മനസ്സിൽ നിറയെ കൊന്നപ്പൂക്കളുടെ ചാഞ്ചാട്ടം! മാളോരെല്ലാം വിഷുക്കണി കാണാൻ ഒരുങ്ങി നില്‌ക്കുകയാണ്‌. എവിടെയും ആനന്ദത്തിന്റെ മയിലാട്ടം!... മേടപ്പുലർച്ചയ്‌ക്ക്‌ പടികടന്നെത്തുന്ന വിഷു മലയാളികളുടെ വസന്തോത്സവമാണ്‌. മലനാട്ടിലായാലും മറുനാട്ടിലായാലും കണികണ്ടുണരാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ? വിഷുസംക്രമവും, വിഷുക്കണിയും, വിഷുക്കൈനീട്ടവും, വിഷുപക്ഷിയുമൊക്കെ ഒരു കാലത്തും കേരളീയന്റെ മനസ്സിൽ ...

കുട്ടികളുടെ പുഴ

അക്ഷരത്തനിമയിൽനിന്നും അകന്നുപോകുന്ന ബാല്യകാലമാണിന്ന്‌. ഭാഷയും സംസ്‌ക്കാരവും തെളിമയോടെ മനസ്സിലേക്ക്‌ ആഴ്‌ന്നിറങ്ങേണ്ട സമയമാണ്‌ ബാല്യകാലം. മലയാളഭാഷയെ വിസ്മരിക്കുന്നവർ മലയാളസംസ്‌ക്കാരത്തേയും വിസ്മരിക്കുന്നു എന്നതാണ്‌ സത്യം. ആധുനികകാലത്തിന്റെ സാംസ്‌ക്കാരിക വരൾച്ചയിൽ ഒരു വേനൽമഴപോലെ പുഴ.കോം ‘കുട്ടികളുടെ പുഴ’ അവതരിപ്പിക്കുകയാണ്‌.കുട്ടിക്കവിതകളും, ഉണ്ണിക്കഥകളും, കടങ്കഥകളുമൊക്കെയായി വർണ്ണങ്ങളുടേയും, അക്ഷരങ്ങളുടേയും ഒരു അത്ഭുതലോകം ‘കുട്ടികളുടെ പുഴ’യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികളുടെ സമഗ്രമായ മാനസിക വ...

ഓണം; മലയാളത്തിന്റെ മഹോത്സവം

പൊന്നിൻചിങ്ങം പിറന്നു; പൊന്നരളികൾ പൂത്തു; പൊന്നോണം മെല്ലെമെല്ലെ മലയാളക്കരയിലേക്ക്‌ കടന്നുവരികയാണ്‌! പാവങ്ങളുടെ കൂരകളിലും പണക്കാരുടെ മേടകളിലും ഒരുപോലെ കൊണ്ടാടുന്ന ഒരു മഹോത്സവമാണ്‌ ഓണം. നാടൻകലകളുടേയും നാടൻകളികളുടേയും നാടൻപാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദർഭമാണ്‌ നമ്മുടെ പൊന്നോണക്കാലം! കുമ്മാട്ടിക്കളി, കുമ്മികളി, കോൽക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളൽ, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്‌, ഓണത്താർ, ഓണതുളളൽ തുടങ്ങിയ നാടൻകലകൾ ഓണക്കാലത്ത്‌ നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊള...

നാട്ടുപാട്ടുകൾ

ഉരുളിയുരുളണ്‌ ഉരുളിയുരുളണ്‌-തെയ്യന്താരാ മലരു പൊരിയണ്‌-തെയ്യന്താരാ തളിരു തളരണ്‌-തെയ്യന്താരാ മലരു വിരിയണ്‌-തെയ്യന്താരാ കിണ്ണമോടണ്‌-തെയ്യന്താരാ കിണ്ടി മണ്ടണ്‌-തെയ്യന്താരാ കണ്ടു നില്‌ക്കണ-ഞ്ഞാനുമോടണ്‌ തെയ്യന്താരക-തെയ്യന്താരാ അണ്ണേ അണ്ണേ എവടപ്പോയീ? അണ്ണേ - അണ്ണേ-എവടപ്പോയി? അയക്കുളങ്ങരെ നെല്ലിനു പോയി നെല്ലിൻ തമ്പ്രനെന്തു പറഞ്ഞൂ? തല്ലാൻ വന്നൂ; തിന്നാൻ വന്നൂ കൈതപ്പൊന്തേലോടിയൊളിച്ചൂ കൈതയെനിക്കൊരു പൂങ്കുലതന്നു പൂങ്കുല കൊണ്ടോയ്‌ - പാടത്തിട്ടൂ പാടം നിറയെ നെല്ലുണ്ടായി നെല്ലരികുത്തി ചോറും വെച്ചൂ ചോറിൽപ...

എന്തു നല്ല വീട്‌

എന്തു നല്ല വീട്‌ ഞാൻ പിറന്ന വീട്‌ അച്ഛനുണ്ടു വീട്ടിൽ സ്വർഗ്ഗമാണു വീട്‌! എന്തു നല്ല വീട്‌ ഞാൻ പിറന്ന വീട്‌ അമ്മയുണ്ട്‌ വീട്ടിൽ സ്വർഗ്ഗമാണു വീട്‌! ചേച്ചിയുണ്ടു വീട്ടിൽ ചേട്ടനുണ്ട്‌ വീട്ടിൽ ഞങ്ങളൊത്തു വാഴും സ്വർഗ്ഗമാണ്‌ വീട്‌! Generated from archived content: nallaveedu.html Author: sippi-pallippuram

തീർച്ചയായും വായിക്കുക