Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

കള്ളിപ്പൂച്ച

മത്തായി മത്തി പൊരിച്ചെടുത്ത്‌ പത്തിരിച്ചട്ടിയിൽ മൂടിവെച്ചു പാത്തും പതുങ്ങിയും പൂച്ച വന്ന്‌ മത്തി പൊരിച്ചത്‌ കട്ടുതിന്നു! Generated from archived content: nurse1_feb10_11.html Author: sippi-pallippuram

പത്തു ദേശങ്ങൾ

ഒന്നേ ഒന്നേ മല്ലൂര്‌ രണ്ടേരണ്ടേ കുണ്ടൂര്‌ മൂന്നേ മൂന്നേ മൂലൂര്‌ നാലേ നാലേ മേലൂര്‌ അഞ്ചേ അഞ്ചേ ഉള്ളൂര്‌ ആറേ ആറേ ആളൂര്‌ ഏഴേ ഏഴേ കൂഴൂര്‌ എട്ടേ എട്ടേ കാട്ടൂര്‌ ഒമ്പതേ ഒമ്പതേ തുമ്പൂര്‌ പത്തേ പത്തേ പുത്തൂര്‌! Generated from archived content: nurse1_dec9_10.html Author: sippi-pallippuram

ഓട്ടോറിക്ഷ

മുച്ചക്രത്തിൽ പായുന്നോൻ മുക്കറയിട്ടു കുതിക്കുന്നോൻ മുന്നിലൊരാളെ കണ്ടെന്നാൽ മുറവിളികൂട്ടിയകറ്റുന്നോൻ. മൂളിമുരണ്ടുനടക്കുന്നോൻ ആളെക്കേറ്റിയിറക്കുന്നോൻ നെറ്റിയിലൊറ്റക്കണ്ണുള്ളോൻ ചുറ്റിയടിച്ചുകറങ്ങുന്നോൻ! Generated from archived content: nurse1_aug30_10.html Author: sippi-pallippuram

നേഴ്‌സമ്മ

തലയിൽ വെള്ള ക്യാപ്പുണ്ട്‌ വെളുത്ത പുത്തനുടുപ്പുണ്ട്‌ ചുണ്ടിൽ നല്ലൊരു ചിരിയുണ്ട്‌ വെള്ളപ്രാവിൻ ഗമയുണ്ട്‌. ഇതാണു നമ്മുടെ നേഴ്‌സമ്മ സ്‌നേഹം പകരും നേഴ്‌സമ്മ വേദന തിന്നും രോഗികളെ ശുശ്രൂഷിക്കും നേഴ്‌സമ്മ! കൃത്യതയോടെ മരുന്നെല്ലാം നിത്യം നൽകും നേഴ്‌സമ്മ രാവും പകലും നമ്മൾക്കായ്‌ സേവനമരുളും നേഴ്‌സമ്മ! Generated from archived content: nurse1_dec17_09.html Author: sippi-pallippuram

മാണിക്യൻ

ഞങ്ങൾക്കുണ്ടൊരു മാണിക്യൻ കിങ്ങിണി കെട്ടിയ മാണിക്യൻ! തള്ളപ്പയ്യിൻ വിളി കേട്ടാൽ തുള്ളിച്ചാടും മാണിക്യൻ! വാരുകുലുക്കും മാണിക്യൻ പാലുകുടിക്കും മാണിക്യൻ! ‘ഹുംബേ’ യെന്നു കരഞ്ഞിട്ട്‌ ‘ചടുപടെ’ യോടും മാണിക്യൻ! ഞങ്ങൾക്കുണ്ടൊരു മാണിക്യൻ കിങ്ങിണി കെട്ടിയ മാണിക്യൻ! പുള്ളിയുടുപ്പും പൂവാലും ഉള്ളവനാണീ മാണിക്യൻ! Generated from archived content: nurse1_dec24_08.html Author: sippi-pallippuram

കമ്പം

കമ്പക്കാരുടെ കമ്പം കാണാ നമ്പതുകുട്ടിക- ളമ്പലമുറ്റ- ത്തിമ്പത്തോടെയിരിപ്പതു കണ്ടോ! Generated from archived content: nurse1_april23_11.html Author: sippi-pallippuram

കുട്ടാ, കഥ ഒട്ടും നന്നായിട്ടില്ല്യ

കുട്ടിക്കാലത്ത്‌ കുഞ്ഞുണ്ണി കവിത മാത്രമല്ല; ചെറുലേഖനങ്ങളും എഴുതിയിരുന്നു. ലേഖനങ്ങൾ ഓരോന്നായി ഒരു നോട്ട്‌ ബുക്കിൽ വെട്ടും തിരുത്തുമില്ലാതെ പകർത്തിവെച്ചു. താൻ ഒരു ഗ്രന്ഥകർത്താവോ സാഹിത്യകാരനോ ആയെന്ന ഒരു ‘ഗമ’ കുഞ്ഞുണ്ണിക്കുണ്ടായിരുന്നു. എഴുതിത്തീർന്ന പുസ്‌തകത്തിന്‌ കുഞ്ഞുണ്ണി ‘അകുനാവപുരാണം’ എന്നു പേരിട്ടു. “അകുനാവപുരാണമോ? ഇതെന്തു കുന്തം” - എന്ന്‌ പലർക്കും സംശയം തോന്നി. ഒട്ടും സംശയിക്കേണ്ട. ‘അകുനാവ’ എന്നാൽ അതിയാരത്ത്‌ കുഞ്ഞുണ്ണിനായർ വലപ്പാട്‌ എന്ന സ്വന്തം പേരിന്റെ ചുരുക്കപ്പേരാണ്‌. അതിയാരത്ത്‌ കുഞ...

കുഞ്ഞുണ്ണി പൂരപ്പറമ്പിൽ

കുഞ്ഞുണ്ണിയെ ആദ്യമായി തൃശൂർ പൂരം കാണിക്കാൻ കൊണ്ടുപോയത്‌ ഇളയമ്മാവനായിരുന്നു. അന്ന്‌ ഹൈസ്‌കൂളിൽ പഠിക്കുകയാണ്‌. ആനയും ആലവട്ടവും പൂരവും പൂരപ്പൊലിമയുമൊക്കെ അതിനുമുമ്പ്‌ തന്നെ ഈ കുട്ടിയുടെ ഇളം മനസ്സിൽ കയറിപ്പറ്റിയിരുന്നു. ഇളയമ്മാമൻ ജോലി ചെയ്‌തിരുന്നത്‌ തൃശൂരിലാണ്‌. ജോലി അവിടെയായതുകൊണ്ട്‌ തല്‌ക്കാലം താമസവും അങ്ങോട്ട്‌ മാറ്റി. പൂരം കാണിക്കാനായി അദ്ദേഹം വലപ്പാട്ടു വന്ന്‌ കുഞ്ഞുണ്ണിയെ തൃശൂരിലുളള വീട്ടിലേക്ക്‌ കൊണ്ടുപോയി. അമ്മാവൻ ജോലിചെയ്യുന്ന ഇമ്മട്ടി പാവു ജോസഫിന്റെ ഔഷധശാലയിലേക്കാണ്‌ കൊണ്ടുപോയത്‌. മു...

കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ

കുട്ടിക്കാലത്ത്‌ കോണകമോ ഒറ്റ മുണ്ടോ ഉടുത്ത്‌ പള്ളിക്കൂടത്തിൽ പോയിരുന്ന കുഞ്ഞുണ്ണിക്ക്‌ അവശ്യം പഠിക്കേണ്ട ചില കാര്യങ്ങളോട്‌ വെറുപ്പും ഉണ്ടായിരുന്നു. ചരിത്ര പുസ്‌തകത്തിലെ വർഷങ്ങൾ പഠിക്കാനും മലയാളപുസ്‌തകത്തിലെ വ്യാകരണങ്ങൾ പഠിക്കാനും കുഞ്ഞുണ്ണിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല. പ്രശസ്‌ത കവി. എൻ.എൻ. കക്കാടിന്റെ ശിഷ്യനായിട്ടാണ്‌ കുഞ്ഞുണ്ണി കോഴിക്കോട്‌ വച്ച്‌ മലയാളം വിദ്വാൻ പരിക്ഷയ്‌ക്ക്‌​‍്‌ പഠിച്ചത്‌. അന്നും വ്യാകരണത്തോടുള്ള ഈ വെറുപ്പ്‌ നന്നായി മനസ്സിലുണ്ടായിരുന്നു. അക്കാരണത്താൽ പരീക്ഷയ്‌ക...

കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷായ കഥ

കുട്ടിക്കാലത്ത്‌ കോണകമോ ഒറ്റമുണ്ടോ ഉടുത്ത്‌ പളളിക്കൂടത്തിൽ പോയിരുന്ന കുഞ്ഞുണ്ണിക്ക്‌ ആവശ്യം പഠിക്കേണ്ട ചില കാര്യങ്ങളോട്‌ വെറുപ്പും ഉണ്ടായിരുന്നു. ചരിത്ര പുസ്‌തകത്തിലെ വർഷങ്ങൾ പഠിക്കാനും മലയാളപുസ്‌തകത്തിലെ വ്യാകരണങ്ങൾ പഠിക്കാനും കുഞ്ഞുണ്ണിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല. പ്രശസ്‌ത കവി. എൻ.എൻ. കക്കാടിന്റെ ശിഷ്യനായിട്ടാണ്‌ കുഞ്ഞുണ്ണി കോഴിക്കോട്‌ വച്ച്‌ മലയാളം വിദ്വാൻ പരീക്ഷയ്‌ക്ക്‌ പഠിച്ചത്‌. അന്നും വ്യാകരണത്തോടുളള ഈ വെറുപ്പ്‌ നന്നായി മനസ്സിലുണ്ടായിരുന്നു. അക്കാരണത്താൽ പരീക്ഷയ്‌ക്ക്‌ തോ...

തീർച്ചയായും വായിക്കുക