Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

പാവത്താൻ

കാട്ടിനകത്തെ കൊമ്പത്താൻ കാടുകുലുക്കും വമ്പത്താൻ നാട്ടിൽ വന്നു കഴിഞ്ഞപ്പോൾ കഷ്‌ടം! വെറുമൊരു പാവത്താൻ! Generated from archived content: nurse1_may6_11.html Author: sippi-pallippuram

കണ്ടവരുണ്ടോ?

വിത്തിനിട്ടു വച്ചിരുന്ന വെട്ടുചേമ്പു കട്ടെടുത്ത്‌ ചുട്ടുതിന്ന കെട്ടിയോളെ കുട്ടകത്തിൽ തള്ളിയിട്ട ചട്ടുകാലൻ കിട്ടുവിനെ കൊട്ടിയത്തോ കോട്ടയത്തോ കണ്ടുമുട്ടിയാലുടനെ തൊട്ടടുത്ത സ്‌റ്റേഷനിലോ പട്ടരുടെ ഹോട്ടലിലോ ഫോൺ വിളിച്ചു ചൊല്ലിയെന്നാ- ലെട്ടുകുട്ടപ്പുട്ടു തരാ- മെട്ടുമുഴം പട്ടു തരാം! Generated from archived content: nurse1_may14_09.html Author: sippi-pallippuram

ബാപ്പുജി

നമ്മൾക്കുണ്ടൊരു മുത്തച്ഛൻ നന്മയെഴുന്നൊരു മുത്തച്ഛൻ നമ്മുടെ നാടിനു സ്വാതന്ത്ര്യം നേടിത്തന്നൊരു മുത്തച്ഛൻ! അടിയും വെടിയും കൂസാതെ, അടിപിടികൂടാൻ പോവാതെ, അടിമച്ചങ്ങല പൊട്ടിക്കാൻ പാടുകൾ പെട്ടു മുത്തച്ഛൻ! നല്ലതുമാത്രം ചെയ്യാനും നല്ലവരായിത്തീരാനും വഴികാണിച്ചു മുത്തച്ഛൻ ‘ബാബ ​‍ുജി’ യെന്നൊരു മുത്തച്ഛൻ! Generated from archived content: nurse1_mar26_11.html Author: sippi-pallippuram

ങ്യാവ്‌ ങ്യാവ്‌!

ഒന്ന്‌-രണ്ട്‌-മൂന്ന്‌ കണ്ടൻപൂച്ച ചാടി നാല്‌-അഞ്ച്‌-ആറ്‌ കഞ്ഞിപ്പാത്രം പൊട്ടി ഏഴ്‌-എട്ട്‌-ഒമ്പത്‌ അമ്മ ഓടി വന്നു പത്ത്‌ വീക്കു വീക്കി പൂച്ച മോങ്ങിഃ ങ്യാവ്‌ ങ്യാവ്‌! Generated from archived content: nurse1_mar11_11.html Author: sippi-pallippuram

പാൽക്കിണ്ണം

ആകാശത്തൊരു പാൽക്കിണ്ണം അന്തിക്കെത്തിയ പാൽക്കിണ്ണം അമ്പട കണ്ടോ പാൽക്കിണ്ണം അമ്പിളിവട്ടപ്പാൽക്കിണ്ണം! Generated from archived content: nurse1_juy9_10.html Author: sippi-pallippuram

കണ്ടോ? കണ്ടോ?

പയ്യിന്റെ നെറ്റിയിൽ ചുട്ടികണ്ടോ? പയ്യന്റെ നെറ്റിയിൽ പൊട്ടുകണ്ടോ? തയ്യിന്റെ ചില്ലയിൽ മൊട്ടുകണ്ടോ? കൊട്ടിന്റെ കീഴിലെ ഞെട്ടുകണ്ടോ? Generated from archived content: nurse1_jun20_11.html Author: sippi-pallippuram

അരുതേ അരുതേ

അരുതേ അരുതേ ചങ്ങാതികളേ അരുമ മരങ്ങൾ മറുക്കരുതേക്ക കായും കനിയും നമ്മൾക്കേകും കനകമരങ്ങൾ മുറിക്കരുതേ! പച്ചപ്പൂങ്കുട വിടർത്തി നിൽക്കും കൊച്ചുമരങ്ങൾ മുറിക്കരുതേ കുളിരും തണലും നമ്മൾക്കേകും കുളിർമരമയ്യോ! വെട്ടരുതേ. കിളികൾക്കെല്ലാം വീടായ്‌ മാറും തളിർമരമിനിയും വെട്ടരുതേ നമ്മുടെ ജീവനു താങ്ങായ്‌ നില്‌ക്കും അരുമ മരങ്ങൾ മുറിക്കരുതേ! Generated from archived content: nurse1_jun10_11.html Author: sippi-pallippuram

ആറാട്ട്‌

തപ്പടി തകിലടി താളം മേളം പെപ്പര-പെപ്പര-കൊമ്പുവിളി! ആനകളാറുണ്ടായിരമാളു- ണ്ടാര്യങ്കാവിലെയാറാട്ട്‌! തെയ്യം തെയ്യം തെയ്യക തെയ്യം കാവടി പൂവെടി തിറയാട്ടം! എന്തൊരു രസമാണെന്തൊരുരസമാ- ണ്യാര്യങ്കാവിലെയാറാട്ട്‌! Generated from archived content: nurse1_july22_10.html Author: sippi-pallippuram

കല്ലുവെച്ച നുണ

ചക്കരമാവിൻ കൊമ്പത്തിന്നൊരു ചക്ക വിളഞ്ഞതറിഞ്ഞില്ലേ? ചക്ക പറിച്ചു മുറിച്ചപ്പോഴൊരു കാക്ക പറന്നതറിഞ്ഞില്ലേ? കാക്കച്ചിറകടിമൂലം വലിയൊരു കാറ്റുണ്ടായതറിഞ്ഞില്ലേ? കാറ്റിൽപ്പെട്ടിട്ടാലും മാവും കടയൊടു വീണതറിഞ്ഞില്ലേ? ആലും മാവും ചേർന്നിട്ടൊടുവിലൊ- രാത്‌മാവായതറിഞ്ഞില്ലേ? Generated from archived content: nurse1_jan21_11.html Author: sippi-pallippuram

കുട്ടനും പൂച്ചയും

കുട്ടൻഃ മീശവിറപ്പിച്ചോടിപ്പോകും കണ്ടൻപൂച്ചേ ചങ്ങാതീ ആരാരെപ്പിടികൂടാനായി- പ്പായുന്നൂ നീ ദൂരേക്ക്‌? പൂച്ചഃ ചട്ടിക്കുള്ളിലെ മത്തിപൊരിച്ചത്‌ തട്ടിയെടുത്തൊരു മൂഷികനെ തൊണ്ടിയൊടൊപ്പം പിടികൂടാനായ്‌ പായുകയാണേ ചങ്ങാതീ ! Generated from archived content: nurse1_feb24_11.html Author: sippi-pallippuram

തീർച്ചയായും വായിക്കുക