Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

മലയാളിയുടെ സ്വന്തം ഓണം

നാടന്‍കലകളുടേയും നാടന്‍കളികളുടേയും നാടന്‍പാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദര്‍ഭമാണ് നമ്മുടെ പൊന്നോണക്കാലം. കുമ്മാട്ടിക്കളി, കുമ്മികളി, കോല്‍ക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളല്‍, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്, ഓണത്താര്‍, ഓണതുളളല്‍ തുടങ്ങിയ നാടന്‍കലകള്‍ ഓണക്കാലത്ത് നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ''ഓണം കേറാമൂല''കളിലെങ്കിലും ഈ കലാരൂപങ്ങള്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. പഴയ ഓണക്കാലത്ത് നാടന്‍കലകള്‍ക്കുമാത്രമല്ല; നാടന്‍കളികള്‍ക്കും പ്രധാന സ്ഥ...

പോസ്റ്റമ്മാവന്‍

കാക്കിക്കോട്ടും പാന്റുമണിഞ്ഞി-ട്ടെത്തുന്നല്ലോ പോസ്റ്റമ്മാവന്‍! കാലന്‍കുടയും തോള്‍സഞ്ചിയുമാ-യെത്തുന്നല്ലോ പോസ്റ്റമ്മാവന്‍! കത്തും പണവും പാഴ്‌സലുമൊക്കെ-ക്കൊണ്ടു വരുന്നു പോസ്റ്റമ്മാവന്‍! പലപല വീടുകള്‍ കയറിയിറങ്ങും പാവത്താനാം പോസ്റ്റമ്മാവന്‍! Generated from archived content: kuttikavita2_june29_13.html Author: sippi-pallippuram

എലിയുടെ പരാതി

പാണ്ടന്‍ പൂച്ചയ്‌ക്കെന്നെ തിന്നാന്‍ പണ്ടേ കൊതിയാണ് !പാത്തും പങ്ങിയുമെപ്പോഴുമെന്നെ-ക്കാത്തു നടപ്പാണ്!'മ്യാവൂ മ്യാവൂ' കേട്ടലുടനേ മണ്ടിയൊളിക്കും ഞാന്‍.ഉണ്ടക്കണ്ണുകള്‍ കണ്ടാലുടനെകുണ്ടിലൊളിക്കും ഞാന്‍! Generated from archived content: kuttikavita1_june29_13.html Author: sippi-pallippuram

പക്ഷികളുടെ ഫാഷന്‍ പരേഡ്

പക്ഷി ലോകമാകെ ഇളകിമറിഞ്ഞിരിക്കുകയാണ്. തത്തകളും മൈനകളും മാടത്തകളും വണ്ണാത്തിക്കിളികളും ഓലേഞ്ഞാലികളുമെല്ലാം അവിടവിടെ വട്ടം കൂടിയിരുന്ന് എന്തെക്കൊയോ സംസാരിക്കുന്നു!മയിലുകളും കുയിലുകളും കാക്കകളും കാക്കത്തമ്പുരാട്ടികളുമെല്ലാം മേക്കപ്പു സാധനങ്ങളും അലങ്കാരവസ്തുക്കളും തേടി അവിടേയും ഇവിടേയും പരക്കം പായുന്നു! പക്ഷിസ്ഥാനില്‍ അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഫാഷന്‍ പരേഡിനുള്ള തയ്യാറെടുപ്പുകളായിരുന്നു ഇതെല്ലാം. ‘ പക്ഷികളുടെ വിശ്വസുന്ദരി പട്ടം ആര്‍ക്കായിരിക്കും? - എവിടേയും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരേ ...

മൃഗങ്ങളുടെ സിനിമാഷൂട്ടിംഗ്

കുമ്പളക്കാട്ടിലെ മൃഗങ്ങളെല്ലാം അനിമല്‍സ് പാര്‍ക്കില്‍ ഒത്തുകൂടിയിരിക്കുകയാണ്. സിംഹവും പുലിയും കടുവയും എന്നു വേണ്ട കാട്ടിലെ സകലമാന വിരുതന്മാരും അവിടെയുണ്ട്. ഈയിടെ ചെന്നെയില്‍ പോയി തിരിച്ചെത്തിയ ലല്ലുക്കുരങ്ങന്‍ അവരോട് സംസാരിക്കുകയാണ്. ‘നമുക്കും ഒരു സിനിമാ പിടിച്ചാലെന്താ? നന്നായി അഭിനയിക്കുവാന്‍ കഴിവുള്ള നടീനടന്മാര്‍ ഇവിടെത്തന്നെ ധാരാളമുണ്ടല്ലോ തമിഴിലെ കന്തസ്വാമി പോലെ ഒരു സിനിമ! അതാണെന്റെ സ്വപ്നം’ ‘ഉഗ്രന്‍ ഐഡിയ!’ - എല്ലാ മൃഗങ്ങള്‍ക്കും അതിഷ്ടമായി. സിനിമ പിടിക്കാന്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് മ...

കിളിപ്പാട്ട്

ആലുങ്കടവിലൊരാളുണ്ട്ആലിന്മേലൊരു പോടുണ്ട്പോട്ടിനകത്തൊരു കൂടുണ്ട്കൂട്ടിനകത്തൊരു കിളിയുണ്ട്കിളിയുടെ ചുണ്ടില്‍ പാട്ടുണ്ട്പാട്ടൊഴുകുന്നു: 'കീകീകീ!...' Generated from archived content: nurse5_aug19_11.html Author: sippi-pallippuram

നല്ലവരാകുന്നതെങ്ങനെ?

നല്ലതുകാണാന്‍ കണ്ണുണ്ട്നല്ലതുമാത്രം കാണുക നാം നല്ലതുകേള്‍ക്കാന്‍ കാതുണ്ട്നല്ലതുമാത്രം കേള്‍ക്കുക നാം നല്ലതുചയ്യാന്‍ കയ്യുണ്ട്നല്ലതുമാത്രം ചെയ്യുക നാം നല്ലവഴിക്കു നടക്കുക നാംനാടിനു നല്ലതു ചെയ്യുക നാം! Generated from archived content: nurse4_aug19_11.html Author: sippi-pallippuram

പൂങ്കോഴി

ചെമ്പങ്കഴുത്തുള്ള പൂങ്കോഴിചെഞ്ചോരപ്പൂവുള്ള പൂങ്കോഴിതങ്കച്ചിറകുള്ള പൂങ്കോഴിഅങ്കവാലാട്ടുന്ന പൂങ്കോഴി ചിക്കിച്ചികയുന്ന പൂങ്കോഴികൊക്കു മിനുക്കുന്ന പൂങ്കോഴിതെക്കേത്തലയ്ക്കലെ പൂങ്കോഴികൊക്കരക്കൊക്കോ പൂങ്കോഴി! Generated from archived content: nurse3_aug19_11.html Author: sippi-pallippuram

പൂക്കാലം

കുഞ്ഞിക്കുയിലേ കുഞ്ഞിക്കുയിലേകുഴലും കൊണ്ടു പറന്നുവരൂ.കാവുകള്‍ തോറും പീലികുടഞ്ഞുകണ്ണുകള്‍ കവരും പൂക്കാലം! നീലക്കുരുവി നീലക്കുരുവീചേലില്‍ നര്‍ത്തനമാടി വരൂ.കാവുകള്‍ തോറും പൂക്കണിവെച്ചുകണ്ണുകള്‍ കവരും പൂക്കാലം പച്ചത്തത്തേ പാടുംതത്തേകൊച്ചടിവെച്ചു നടന്നു വരൂ.വള്ളികള്‍തോറും തോരണമിട്ടുഉള്ളം കവരും പൂക്കാലം! Generated from archived content: nurse2_aug19_11.html Author: sippi-pallippuram

കാക്കയോട്

'കാകാ' യെന്നൊരു പാട്ടും പാടികാക്ക പറന്നുവരുന്നുണ്ടെ! കൈയ്യിലിരിക്കും നെയ്യപ്പത്തില്‍കണ്ണും നട്ടു വരുന്നുണ്ടെ! അയ്യോ! കാക്കേ പറ്റിക്കരുതെ'വയ്യാവേലി'യിലാക്കരുതെ. കയ്യിലിരിക്കും നെയ്യപ്പം നീപയ്യെത്തട്ടിയെടുക്കരുതെ! Generated from archived content: nurse1_aug19_11.html Author: sippi-pallippuram

തീർച്ചയായും വായിക്കുക