Home Authors Posts by സിന്ധു വി.എ. ഓച്ചന്തുരുത്ത്‌

സിന്ധു വി.എ. ഓച്ചന്തുരുത്ത്‌

0 POSTS 0 COMMENTS

നിന്നെയോർത്ത്‌

കാണുവാനാശിച്ചെൻ മിഴികൾ തേടുവതു- നിൻ മുഖം മാത്രമാണല്ലോ. കേൾക്കാൻ കൊതിക്കുമെൻ കാതുകൾ- കേട്ടതു നിൻ സ്വരം മാത്രമാണല്ലോ. പറയുന്ന മൊഴികളിലോരോന്നും മൊഴിവതു- നിൻ മൊഴി മാത്രമാണല്ലോ. വിടരുമീ പനിനീർപൂവിൻ ദളങ്ങളിൽ കണ്ടു ഞാൻ നിൻ മുഖബിംബം. പാദസരത്തിന്റെ മണികൾ കിലുങ്ങുമ്പോൾ കേട്ടു ഞാൻ നിൻ സുന്ദര നാദം. പൊഴിയുന്ന മൊഴികളിലോരോന്നും ഊറിയതു- നിൻ മധു മൊഴികളാണല്ലോ. അടരുന്ന മഴയിലെ തുളളിയിലുളളതു- നിൻ സ്‌നേഹ ബാഷ്‌പമാണല്ലോ. എന്നോയെൻ കരങ്ങൾ ഗ്രഹിച്ചതു പിന്നെയും- നിൻ തൂവൽക്കരങ്ങളാണല്ലോ. പൊഴിയുന്ന മഞ്ഞുകണങ്ങളാൽ നീയെ...

സൗഹൃദം

സൗഹൃദമേ നീ ഇനിയുമെന്തിനെൻ- ഏകമാം മനസ്സിലെ മോഹങ്ങൾ തേടുന്നു. പൊഴിഞ്ഞു വീഴുമെൻ ഓർമ്മ തൻ തൂവലാൽ- കൂടുകൾ കൂട്ടാൻ നീ ഇനിയും കൊതിച്ചുവോ അടർന്നു വീഴുമെൻ മോഹമീയിതളുകൾ- നിൻ സ്വന്തമാക്കാൻ നീ എന്നും കൊതിച്ചുവോ- നിറങ്ങൾ മാഞ്ഞൊരെൻ മയിൽപ്പീലിയിന്നു നീ- നിറങ്ങളാൽ കോർക്കുവാൻ വീണ്ടും കൊതിച്ചുവോ, നനവു പടരുന്നെൻ മിഴിനീർക്കണങ്ങളാൽ അടർന്നുവീഴുമെൻ മോഹമീയിതളുകൾ- വാടിക്കരിയുന്നെൻ നൊമ്പരച്ചൂടിനാൽ. നിറങ്ങൾ മാഞ്ഞൊരെൻ മയിൽപ്പീലിത്തുണ്ടിലോ- തേങ്ങിക്കരയുന്നതെൻ സ്വപ്‌നവർണങ്ങൾ. വിടപറയുന്നു ഞാൻ ഈ കൊച്ചു സൗഹൃദം നിനക്കായി നൽകി ...

അറിയുന്നുവോ നീ

അറിയുന്നുവോ നീ നമ്മൾ തമ്മി- ലകന്നൊരാ വഴിത്താരയിൽ നിനക്കു- മാത്രമായ്‌ അടർന്നൊരെൻ അശ്രുബിന്ദുക്കളെ, മറന്നുവോ ഇന്നു നീ നമ്മളൊന്നായ്‌- പകുത്തൊരാ നിറമുളള മൗനാനുരാഗങ്ങളെ, എന്തിനായിന്നു ‘നീ അറിയാതെ പോകുന്നു ആത്മാവിലൂറുമെൻ അനുരാഗനൊമ്പരം അറിയാതെയകലുമീ നാളുകളും, ചിറകുകരിഞ്ഞൊരെൻ മോഹങ്ങളും.... വാക്കുകൾക്കു പരതി നാം അലഞ്ഞൊരാ കടൽക്കരയിൽ ഉടഞ്ഞൊരെൻ വളപ്പൊട്ടുകൾ പൊഴിയുമീ മയിൽപീലിയും, നിനക്കായ്‌ ഞാനിന്നുമെൻ- പുസ്‌തകത്താളിൽ കാത്തുവച്ചിട്ടും അറിയുന്നീലയ് നീ എൻ ആർദ്രസ്‌നേഹം... എൻ ഹൃദയവാതായനങ്ങൾ തുറന്നു നീ എൻ സ...

തീർച്ചയായും വായിക്കുക