സൈമണ്‍ ജോസഫ്
ചൂടുള്ള തണുത്ത കാറ്റ്
തട്ടിൽ മെത്രാനിതാ പച്ചക്കും മഞ്ഞക്കും പറയുന്നു, കട്ടെടുത്തതും, കൊള്ളയടിച്ചതുമൊന്നും പള്ളിക്കു കൊടുത്താൽ കടം തീരില്ലെന്ന് (വീഡിയോ, യൂ കുഴലിലും, തുണ്ടുകളിലായി മുഖപ്പുസ്തകത്തിലും ഉണ്ട്). വളരെ ശരിയാ മെത്രാനേ, ഒരമേരിക്കൻ സീറൊ പള്ളിക്ക് ഏറ്റവും കൂടുതൽ പണം കൊടുത്ത ഒരു വ്യക്തി അഞ്ചു വർഷങ്ങൾക്കുള്ളിൽ ആർക്കും കൊടുക്കാൻ ഒന്നും കൈയ്യിലില്ലാതെയായി (കഥക്കു കടപ്പാട്: കുര്യാച്ചൻ കാലിഫോർണിയാ). ബ്രിട്ടണിൽ നിന്നു തട്ടിച്ച പണംകൊണ്ട് നാട്ടിൽ വന്നു വല്യ പെരുന്നാൾ നടത്തിയിട്ടും പിടിയിലായ ഒരാളുടെ കഥയും അടുത്തിടെ വായ...