Home Authors Posts by സിമി അബ്ദുൾകരീം

സിമി അബ്ദുൾകരീം

10 POSTS 0 COMMENTS
Hi, I am Simi Abdulkareem. I’m an artist who is passionate about the artistic world, teaching art lessons for many years in Atlanta, Georgia USA. I love writing poems based on my art work as well as reciting and singing. Since my childhood I liked writing poems and being creative from my imaginations. Inspirations from the world around me and also my imaginations develops into poems. My paintings shows the beauty of our free spirits, larger than life ……….. and affirm the fact that anything is possible if only we believe in it.

ചിത്രശലഭങ്ങൾ

  https://youtu.be/nGhZcO2O6eE അച്ഛന്റെ കൈവിരൽതുമ്പുകളിൽ ഒരു ചിത്രശലഭമായ് മാറുന്നുഞാൻ വീണ്ടുമാ വർണ്ണങ്ങളെന്നിൽ ഒരു- പൊയ്കയായ് മിന്നിത്തിളങ്ങുന്നുവോ? തേൻ തുള്ളിയായെന്നുമെന്നിൽ പതിഞ്ഞൊരു പൂക്കാലമത്രയും വിരിയുന്നിതാ.. ഇന്നും ഞാനീമിഴിപൊയ്ക ചിമ്മാതെയച്ഛനെ കാണുമീ വീഥിയിലെങ്ങും ! എന്നും കാണുമീ... വീഥിയിലെങ്ങും !

കഥപറയും കാലം

  കവിത കേൾക്കാം: https://youtu.be/mugi1DytFpk പൊലിയുന്നൊരായിരം ജീവിതങ്ങൾ ധരിത്രിയാം അമ്മതൻമാറിൽ ചാഞ്ഞുറങ്ങുന്നൊരീ മക്കൾ ഇന്നോരോ ഹൃദയങ്ങളിലും ഒരു നൊമ്പരക്കടലായ്...... കാലം കഥകൾപറഞ്ഞുകൊണ്ടേയിരുന്നു!!! "ഈ കാലവുമങ്ങുമാഞ്ഞുപോകും നെഞ്ചുപിളർക്കും കാഴ്ചകൾ നൽകി ഈ ദിനങ്ങളെന്നുമാഞ്ഞുപോകും ? ഇരമ്പും കടലാകും നൊമ്പരങ്ങൾ! കാട്ടുതീ പോലെ പരക്കുന്നു വ്യാധികൾ ഭീതി വിതയ്ക്കുന്നു മണ്ണിൽ അമ്മയ്ക്കൊരൻപായ് തീരുന്ന - മക്കളിത്തെങ്ങോ മറയുന്നുപാരിൽ സാന്ത്വനമേകും ഇളംതെന്നലായ് കാലമേ...

മിന്നാമിനുങ്ങ്

  Rhythm of life and nature, which tells you about the beauty of Love and Unity!     ഓരോ മിന്നാമിനുങ്ങും ആമ്പൽപൂക്കളെമനോഹരമാക്കികൊണ്ടേയിരുന്നു ആമ്പൽപൂക്കൾ തന്റെമിന്നാമിനുങ്ങുകളെ ചേർത്തുപിടിച്ചു ആ മിന്നുംവെളിച്ചം അവിടമാകെ പ്രകാശപൂരിതമാക്കിയിരിക്കുന്നു! "ആമ്പൽപൊയ്കയിൽ, ചേക്കേറും- മിന്നാമിനുങ്ങുകൾ മിന്നിമറയാതെ മിന്നിത്തിളങ്ങുമീ സായംസന്ധ്യയിൽ ഭാവനാപരമാകുമെന്നുള്ളം മരതകനിറമോ? കുങ്കുമവർണ്ണമോ? നിൻകാന്തിയിൽ ചേരുമിരുവർണ്ണമോ? എന്ററെയീ ത്രിവർണ്ണ ചിത്രങ്ങളിൽ പതിയും...

കുഞ്ഞുതാരകങ്ങൾ കുരുന്നുകൾ

  മഴക്കാറുനീങ്ങി വാനംതെളിഞ്ഞു തേന്മാവിൻ കൊമ്പിലൊളിച്ചൊരാ മൈനയെ തേടിയലഞ്ഞവരീവരമ്പിൽ ഓരോ കളകളാ നാദവും കേട്ടു- കൊണ്ടോടിയലഞ്ഞിരുന്നീവരമ്പിൽ ! അങ്കണതേന്മാവിൻ കൊമ്പിലാണത്രെ- യാപിഞ്ചുമൈനക്കിളി പൊന്നുകൂട് കളകളാ നാദമുയരുന്നുവോ? ചില്ലകൾ മന്ദമായുലയുന്നുവോ? തേടിയവരെത്തിയ നേരമാ പൈങ്കിളി എങ്ങോമറഞ്ഞുപോയ് അങ്ങകലേ.. ഭഗ്നഹൃദയനായെങ്ങുമീ മർത്യൻ നിര്‍ദ്ദയമാകും മൂകതയിൽ അടരുന്നു പിഞ്ചുകുരുന്നുകളെങ്ങും കാണുവാൻ വയ്യാതെ കണ്ണുകളും ഉയരട്ടെയെങ്ങുമീ ഊഴിയിൽ ധീരമായ് നിറയും ശബ്‌ദാവലികൾ പടരട്ടെയെ...

പൂങ്കാവനം

തെളിയുന്നൊരീ കവിതാപുഷ്പങ്ങൾ ചേതനയുൾക്കൊണ്ടൊരീ ദളങ്ങളിൽ തൊട്ടുതലോടുന്ന തെന്നലായ്ഞാൻ! ചുറ്റും പ്രസാദമായ് നിന്നൊരാശാഖികൾ എങ്ങും പ്രഭാതം ചൊരിഞ്ഞ പോലെ തിരികെയും മന്ദമായെത്തുന്നോരെന്മനം ഈ പകലൊളികളെ കണ്ടിരിയ്ക്കാൻ ശൈലങ്ങളൊക്കെയും മഞ്ഞിൽ പുതച്ചു - കൊണ്ടോരോരോ ചെറുകഥകൾ ചൊല്ലിടുന്നു കിളികൾതൻ കൂജനമെങ്ങും കഥകൾക്കൊരീണമായ് മൂളിടുന്നു... കണ്ചിമ്മിനിൽക്കുമീ കുഞ്ഞുദളങ്ങൾ അലിയട്ടെ ഞാനുമീ ദിവ്യതയിൽ തന്നിതൾ കൊണ്ടെന്റെ നെറുകയിൽ ഒരായിരം വർണങ്ങൾ തൂവുകയായ് കാത്തൊരീ നാളുകളേറെ കഴിഞ്ഞിട്ടും കേൾക...

തൂമഞ്ഞുപോൽ

അകക്കണ്ണൊന്നു തുറന്നാൽ കാണുന്നു ഒരായിരം മണിമുത്തുകൾ പിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾ തീർക്കുവാനുള്ള തിടുക്കത്തിൽ നാമോരോരുത്തരും! ഇനി പോകാമൊരു യാത്ര.... കിളികളും, പൂക്കളും, താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ- കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ- കൊച്ചു കവിതയും, വർണ്ണ ചിത്രവും!! "കിളികളും പൂക്കളും ഒരുതാമരപൊയ്കയും അതിലലിയും കാറ്റിൻ കുസൃതിയും പുണരുമീ വാനിലും... ഇളംതെന്നലിലലിയും ഞാനുമീ നിലാപുലരിയിൽ തെളിയുമെൻ വദനമിന്ദീവര- പൊയ്കതൻ വാടിയിൽ... നീലോൽപ്പലങ്ങളിൽ നിറയുന്ന വണ്ട...

മുല്ലപ്പൂവിനൊരു മഴമുത്തം

ഈ പെയ്തിറങ്ങിയ മഴയ്ക്ക്, "വാത്സല്യത്തിന്റെ ഗന്ധം" ! ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ ! തന്നിലെ സൗരഭ്യം അവിടമാകെ തളം കെട്ടിയത് അവരറിയുന്നുവോ? ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം..... "ഞെട്ടറ്റു വീഴുമൊരുന്നാൾ നീയാപുലരിയിൽ കൗതുകമുണർത്തി നിന്നിലെ മന്ദഹാസം അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ...." ഈ കവിളിലൊരു മഴമുത്തവുമായി ആ മഴത്തുള്ളികൾക്കുമുണ്ട് ചിലത...

മന്ദാരപ്പൂക്കൾക്കൊരു ഓണക്കാലം

      പൊൻചിങ്ങമൊന്നരികെയെത്താൻ കാത്തൊരീ നാളുകളേറെ ... വെള്ളാരം കല്ലുപോൽ മിന്നി- ത്തുടുത്തൊരീ മന്ദാരപ്പൂക്കളും ഏറേ ..... കൈക്കുമ്പിളിൽ ഒതുക്കി ഞാനെന്റെ വെള്ളാരപ്പൂക്കളിൻ ചന്തം പൂക്കളമൊരുക്കുവാൻ ഓടിയെത്തുന്നു പൂമ്പാറ്റകൾക്കൊപ്പം ഞാനും ഈ പൂമ്പാറ്റകൾക്കൊപ്പം ഞാനും .. പൊൻവെയിൽ മന്ദമായെത്തുന്നിതാ ഈ വഴിയോരമെങ്ങുമൊരു കാന്തിയായ് കൂടയിൽ നിറഞ്ഞൊരാ മന്ദാരപ്പൂക്കളിൽ ഹർഷാദിരേകമായുയരുന്നൊരാർപ്പുവിളികൾ !! വീണ്ടുമീ പൊൻവെയിലെത്തുന്നു..... ഈ വഴിയോരമെങ്ങുമൊരു കാന്തിയാ...

നടനം

മഴയേ ......, പിണങ്ങാതെ പോവുകനീ......... നീ നടനമാടും നിരത്തുകളൊക്കെയും ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും.. അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും കാണുവാനില്ലഞാൻ കേൾപ്പുവാനില്ലെ - ന്നോതിമറയാതെ കാർമേഘക്കൂട്ടവും ദാരുണമായൊരീ കാഴ്ച്ചകൾക്കെല്ലാം അശരണനായൊരീ ഭാവമത്രേ ..... തിങ്ങിനിറഞ്ഞൊരാ ഗിരിനിരകളൊക്കെയും തെന്നിവഴുതി യെന്നരുകിലേക്കെന്നപോൽ നീളുമീ രോദനം നിറയുന്നിതെങ്ങും "ദൈവത്തിൻ നാടായ് " വിളിച്ചൊരീ മണ്ണിൽ "ഒരുമയോടൊത്തുചേരുന്നൊരു ജനതയെ വാർക്കുവാനല്ലെയോ...

വിജയം

    "വിജയം അതെന്താണെന്റെച്ഛാ?? " കൊച്ചു മകനിൽ ഉതിർന്നൊരാ ചോദ്യം "വിജയം അതു തൻഹൃദയം പറയും" ചൊല്ലി പറയുന്നൂ….. അച്ഛൻ!! അരുകിലിരുന്നൊരാ കൊച്ചുമകന്റെയീ ചോദ്യത്തിലൊന്നു മുഴുകീ …….കുഞ്ഞു കുസൃതികൾ ഓർത്തോർത്തു കൊണ്ടെന്നും അച്ഛന്റെ മാനസം മന്ദസ്‌മിതം പിഞ്ഞാണമൊക്കെ കഴുകി അടുക്കു- ന്നൊരമ്മയ്ക്കരുകിലാണച്ഛൻ കുഞ്ഞുമകന്റെയീ ചോദ്യത്തിനുത്തരം അമ്മയും, ഓതീ... ഹൃദയം ഓരോ ഉരുളകളെണ്ണിക്കഴിച്ചു കൊണ്ടൊരോരോ ചോദ്യമായുണ്ണീ….. മറുപടി ചൊല്ലുന്നൊരച്ഛൻ അരുകിലായ് ആഹ്ളാദം പൂണ്ടൊരാ ബാല്ല്യ...

തീർച്ചയായും വായിക്കുക