സിമി. വി
നാടാർ സമുദായത്തിന്റെ മന്ത്രവാദക്കളങ്ങൾ
മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ ഓരോ പരിണാമഘട്ടങ്ങളിലും മനുഷ്യൻ ഭയന്നിരുന്നത് പ്രകൃതിയെയാണ്. അഗ്‌നി, കാറ്റ്, ഇടി, മിന്നൽ, മഴ, വരൾച്ച തുടങ്ങിയ പ്രകൃതിരൂപങ്ങളെ അവൻ ഭയക്കുകയും അതിനെ പ്രകൃതി ശക്തികളായി ആരാധിക്കുകയും ചെയ്‌തു. കാലക്രമത്തിൽ പ്രകൃതിയെ അവൻ മാറിനിന്ന് നിരീക്ഷിക്കുകയും ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തു. ഈ അവസരത്തിൽ പോലും അവന്റെ അബോധമനസ്സിൽ പ്രകൃതിയുടെ അംശമാണ് താൻ എന്ന ബോധം പ്രബലമായിരുന്നു. പ്രകൃത്യാരാധനയുടെ ഭാഗമാണ് പ്രേതാരാധനയും. മരിച്ചവർ മറ്റ് പ്രകൃതി പ്രത്യക്ഷങ്ങളിലൂടെ അതിജീവിക്ക...
ആലയും പണിയായുധങ്ങളും
പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുളള കല്ലുകളെയും മരത്തടികളെയും ആയുധങ്ങളായി കണക്കാക്കിയിരുന്നു. വിവിധതരത്തിലുളള കല്ലുകളെ മൂർച്ചപ്പെടുത്തി വിവിധ ആയുധങ്ങളായി ശിലായുഗത്തിൽ മനുഷ്യൻ പരിണമിപ്പിച്ചെടുത്തു. ലോഹങ്ങളുടെ കണ്ടുപിടുത്തവും ഉപയോഗവും കല്ലിൽനിന്നും മരത്തിൽനിന്നും പുതിയൊരു കാഴ്‌ചപ്പാടിലേയ്‌ക്കും പുതിയൊരു ജീവിതരീതിയിലേയ്‌ക്കും മനുഷ്യനെ വളർത്തി. ഗോത്ര വ്യവസ്ഥയിൽനിന്നു തുടർന്ന ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മനുഷ്യ വ്യവസ്...