Home Authors Posts by സിൽവിക്കുട്ടി

സിൽവിക്കുട്ടി

0 POSTS 0 COMMENTS

നാരദപര്‍വ്വം

പതിനാറായിരത്തെട്ട് കാമുകന്മാരുണ്ടായിട്ടും അവള്‍ അതൃപ്തയും നിരാലംബയുമായി. ഒറ്റപ്പെടലിന്റെ തീവ്രവ്യഥ ഹൃദയത്തിനു താങ്ങാനാവാതായപ്പോള്‍ ഫോണെടുത്ത് ഓരോരുത്തരെയായി അവള്‍ വിളിച്ചു. അവരിലാരുടെയെങ്കിലുമടുത്ത് ഒഴിഞ്ഞൊരിടം കണ്ടെത്തിയാല്‍ , തനിക്ക് നീറിപ്പിടക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നവള്‍ കരുതി. ഒന്നാമന്‍ പറഞ്ഞു ‘’ അവളെ സഹായിക്കേണ്ടേ...... ഞാന്‍ തുണിയലക്കുകയാണ്’‘ രണ്ടാമന്‍ : ‘’ അവളെ സഹായിക്കുന്നു.... മീന്‍ വെട്ടുകയാണ്’‘. മൂന്നാ‍മന്‍: ‘’ അവധി ദിവസമല്ലേ ... അവള്‍ക്കൊരു സഹായം. ഞാന്‍ വീട്...

ക്രിയാത്മകൻ

ശംഖുമുഖം കടപ്പുറത്ത്‌ അവളെ അനാഥയെപ്പോലെ വിട്ടിട്ട്‌ തിരിഞ്ഞുനടക്കുമ്പോൾ അവൻ പറഞ്ഞുഃ “ക്രിയാത്മകതയിലേ എനിക്കു താത്‌പര്യമുളളൂ.” കടൽ അവളുടെ പാദങ്ങളിൽ ഉരുമ്മിക്കൊണ്ടിരുന്നു. “എനിക്കു നിന്നെയിങ്ങനെ...” അത്രയും പറഞ്ഞപ്പോൾ അവളുടെ ശബ്‌ദമിടറി, കടൽ തൊണ്ടയിയിലേക്കിരച്ചുകയറി. “ആ.... എനിക്കറിയാം, നീ പറഞ്ഞു വരുന്നതെന്താണെന്ന്‌. നിനക്ക്‌ എന്നെയിങ്ങനെ വെറുതെ നോക്കിക്കൊണ്ടിരിക്കണം. ദിവ്യപ്രണയം! പറ്റില്ല മോളേ പറ്റില്ല. നോക്കിക്കൊണ്ടിരുന്നിട്ട്‌ എന്തോ കിട്ടാനാണ്‌? ഞാനൊരു പക്കാ ക്രിയാത്മകനാണ്‌. ഒരു ഹോട്ടലിൽ...

നാട്ടറിവുകൾ

“ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യർ വേർപിരിക്കരുത്‌” പള്ളിമോന്തായത്തിലിരുന്ന്‌ സാത്താൻ കൊമ്പുകുലുക്കി. “ഞാൻ കൂട്ടിച്ചേർത്തവരാരും പിരിയാറില്ല; പിരിക്കാനൊട്ടു സമ്മതിക്കേമില്ല ഞാൻ”. ശബ്ദം കേട്ട്‌ പുരോഹിതൻ മേലോട്ടു നോക്കി; ഗൗളി ചിലച്ചതാവുമെന്നുറച്ചു. ആദ്യരാത്രിയിൽ തന്നെ വധൂവരന്മാർ കലഹിച്ചു. അവളുടെ വയറ്റിൽ ചെകുത്താന്റെ സന്തതികൾ ഉടലെടുത്തു. അവർ തമ്മിൽത്തല്ലി വളർന്നു. വീട്ടിൽ നിന്നും നരകത്തിലെ നിലവിളികളുയർന്നു. കാലം ചെല്ലവേ അവർ ലോണെടുത്ത്‌ സ്വന്തമായൊരു നരകം പണിതു. ധാരാളം കുട്ടിച്ചെകുത്താന്മാരെ സൃഷ്ടിച്...

വേദാന്തം

ദൈവം അവരെ ഉണ്ടാക്കി. ആണും പെണ്ണുമായുണ്ടാക്കി. ആദമെന്നും ലിലിത്തെന്നും പേരിട്ടു. പിന്നെ പെണ്ണിനോടു പറഞ്ഞു. “ലിലിത്തേ, നീ ഈ ആദത്തെ അനുസരിച്ച്‌ സേവിച്ച്‌ അവനുവേണ്ടി ജീവിക്കുക.” ലിലിത്ത്‌ ദൈവത്തിന്റെ മുഖത്തുനോക്കി പറഞ്ഞുഃ “എനിക്കു മനസ്സില്ല ദൈവമേ, ഇതാണ്‌ നിന്റെ നീതിയെങ്കിൽ ഞാനിതാ സ്ഥലംവിടുന്നു.” അവൾ ദൈവത്തിന്റെ വേലിചാടി ഓടിമറഞ്ഞുന്ന വിഷണ്ണനായി നിന്ന ആദത്തോട്‌ ദൈവം കോപിച്ചു. “ചുണകെട്ടവൻ! നിന്റെ പെണ്ണിനെ വരുതിയിലാക്കാൻ നിനക്കുകഴിഞ്ഞില്ല. എന്നെയും നാണംകെടുത്തി. നിന്റെ എല്ലു ഞാനൂരിയെടുക്കും.” ആദം ...

പനിക്കിടക്ക

വരാത്ത സന്ദർശകരുടെ ചാവുനിലം. പുറത്ത്‌ ബ്രേക്കിട്ടത്‌ ഇരുചക്രമോ, നാല്‌ച്ചക്രമോ? വരും; വരാതിരിക്കില്ല. ഡോർബെൽ മുഴങ്ങിയോ? പ്രജ്ഞ ഒരു പഴയ പ്രണയസംഗീതത്തിൽ മുങ്ങിപ്പോവുന്നു. കാപ്പിപ്പൂക്കളുടെ മണം. “നീ... ആരോഗ്യം ശ്രദ്ധിക്കുന്നതേയില്ല.” “നീ... നീയാണ്‌ ശ്രദ്ധിക്കേണ്ടത്‌.” ഒരു ചിരി. ഫോൺ ശല്യപ്പെടുത്തുന്നു. സുഖമായോ? എഴുന്നേല്‌ക്കാറായോ? വരാറായോ? തിരക്കാണെനിക്കും. ദാഹിക്കുന്നു- ആരാണ്‌ എനിക്കുവേണ്ടി ഒരു ചുക്കുകാപ്പി സ്‌പോൺസർ ചെയ്യുന്നത്‌? തൊട്ടിൽകാലത്തും കട്ടിൽകാലത്തും പനിച്ചപ്പോൾ അമ്മ- ഏയ്‌....

തീർച്ചയായും വായിക്കുക