സിൽവിക്കുട്ടി
പാരസ്പര്യം
'' നിനക്കിതെന്തു പറ്റി തീരെ വയ്യല്ലോ നീ ആരോഗ്യം ശ്രദ്ധിക്കുന്നില്ല ''ഭര്‍ത്താവിന്റെ ശബ്ദത്തില്‍ അലിവില്ലായിരുന്നു . എങ്കിലും അവള്‍സന്തോഷിച്ചു '' ഈശ്വരാ ...'' ''ദൈവത്തെ വിളിച്ചതുകൊണ്ടൊന്നും കാര്യമില്ലഅവനവന്‍ നോക്കണം വല്ലതും വരുത്തി വയ്ക്കരുത് . വീടുവയ്ക്കാന്‍ ലോണെത്രയാഎടുത്തു കൂട്ടിയിരിക്കുന്നത് നിനക്കു വല്ലതും പറ്റിയാഞാനതെവിടുന്നെടുത്തിട്ടടയ്ക്കും?'' അയാള്‍ വാതില്‍ വലിച്ചടച്ചു.മുറിയില്‍ ഇരുട്ടും അവളും തനിച്ചായി. Generated from archived content: story1_dec15_13.html Author: silvi_kutty
പുഴ
‘’ നീയെന്താണ് ഇങ്ങനെ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാതെ? ‘’ അയാള്‍ അസഹ്യതയോടെ പറഞ്ഞു. അയാളുടെ ഇടം കൈയില്‍ രണ്ടു കൈകൊണ്ടും ചുറ്റി ചുമലിലേക്കു ചാഞ്ഞു കൊണ്ടു അവള്‍ ശബ്ദമിടറിപ്പറഞ്ഞു ‘’ ഇതാണു യാഥാര്‍ത്ഥ്യം ഇതു മാത്രമാണെന്റെ യാഥാര്‍ഥ്യം .’‘ ‘’അല്ലേയല്ല.’‘ അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. ‘’ഇതു സ്വപ്നമാണ്‍ . നേരം പുലരുന്നതു വരെ മാത്രം കാണാന്‍ പറ്റുന്ന സ്വപ്നം... യാഥാര്‍ത്ഥ്യം മറ്റേതാണ്‍ ; നമ്മുടെ രണ്ടുപേരുടേയും ,കുടുംബം... കുട്ടികള്‍.’‘ ‘’ഞാനെന്തു ചെയ്യണം?’‘ ‘’ അതു ഞാനെങ്ങനെ പറയും?’‘ ‘’എനിക്കറിയാഞ്ഞിട്ടാണ്‍....
ഓണൻ
“അമ്മേ, ഓണത്തെപ്പറ്റി പത്തുവാചകം എഴുതിക്കൊണ്ടു ചെല്ലണമെന്നാ ടീച്ചർ പറഞ്ഞിരിക്കുന്നത്. പറഞ്ഞുതരാമോ?” “ഓണം നീ കണ്ടതല്ലേ, ഓർത്തങ്ങോക്കെഴുതിക്കോ.” “അയ്യോ! അമ്മേ.. എനിക്കതറിയില്ല. പ്ലീസ്.. അമ്മേ, ടീച്ചർ തല്ലും.” “പോടാ.. പോയി അച്ഛനോട് ചോദിക്ക്.” “അച്ഛനൊറങ്ങുകാ അമ്മേ... ശല്യപ്പെടുത്തിയാത്തല്ലും.. അമ്മേ.. പ്ലീസ്...” “ശരി, ബുക്കെടുത്തുകൊണ്ടുവാ. തെറ്റാതെ എഴുതിക്കോണം. ആവർത്തിച്ചു പറയില്ല.” “ഉം.. ഒക്കെ സമ്മതിച്ചമ്മേ..” “ആദ്യം തലക്കെട്ടെഴുതിക്കോ.... ഓണൻ.” “ങേ.. ഓണനോ?” “എഴുതെടാ മരമാക്രീ..” “...
സംഗീതമീ ജീവിതം
“പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്‌ത്രീയാക്കും!” അവൻ പാടിയപ്പോൾ അവൾ ഹർഷോന്മാദത്തോടെ കേട്ടിരുന്നു. പാട്ടു തീർന്നപ്പോൾ കിണുങ്ങിക്കൊണ്ടു ചോദിച്ചു. “ദേവസ്‌ത്രീയാക്കിയിട്ട് എന്തു ചെയ്യും ശ്രീമൻ?” “കല്യാണം കഴിക്കും”. “എന്നിട്ടോ?” “സുഖായിട്ടങ്ങു ജീവിക്കും”. “പറയു കേൾക്കട്ടെ നമ്മുടെ സുഖജീവിതത്തിന്റെ പ്ലാനും പദ്ധതിയും?” അവൻ ഉത്സാഹഭരിതനായി. “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പിനു നടുവിൽ ഒന്നാന്തരമൊരു വീട്?” “അയ്യടാ! സ്‌ഥലത്തിനെന്താ വില! വല്യ വീടുവയ്‌ക്കാൻ നമുക്കെവിടാ പണം?” “നിന്റപ്പൻ ത...
വേദാന്തം
ദൈവം അവരെ ഉണ്ടാക്കി, ആണും പെണ്ണുമായുണ്ടാക്കി. ആദമൊന്നും ലിലിത്തെന്നും പേരിട്ടു. പിന്നെ പെണ്ണിനോടു പറഞ്ഞു. “ലിലിത്തേ, നീ ഈ ആദത്തെ അനുസരിച്ച്, സേവിച്ച് അവനുവേണ്ടി ജീവിക്കുക!” ലിലിത്ത് ദൈവത്തിന്റെ മുഖത്തുനോക്കിപ്പറഞ്ഞു. “എനിക്കു മനസ്സില്ല ദൈവമേ, ഇതാണ് നിന്റെ നീതിയെങ്കിൽ ഞാനിതാ സ്‌ഥലം വിടുന്നു.” അവൾ ദൈവത്തിന്റെ വേലിചാടി ഓടിമറഞ്ഞു. വിഷണ്ണനായിനിന്ന ആദത്തോട് ദൈവം കോപിച്ചു. “ചുണകെട്ടവൻ! നിന്റെ പെണ്ണിനെ വരുതിക്കു നിർത്താൻ നിനക്കു കഴിഞ്ഞില്ല. എന്നെയും നാണം കെടുത്തി. നിന്റെ എല്ലു ഞാനൂരിയെടു...
പുതുവർഷം
അവർ അഞ്ചുപേരും പെറ്റുപെരുകി ഒന്നൊന്നായി മടങ്ങിവന്നു. അറയും നിരയും വച്ച ആ പഴയ തറവാട് അവരെയെല്ലാം ഉൾക്കൊള്ളാനായി ഒരു തള്ളക്കോഴിയെപ്പോലെ ചിറകുവിരുത്തി നിന്നു. കുശലാന്വേഷണങ്ങളിൽ ഒരുപാടു സമയം പിടിച്ചു നിൽക്കാനവർക്കായില്ല. പരസ്‌പരമെറിയുന്ന കല്ലുകൾ പോലെ അവയോരോന്നും അവനവനിലേയ്‌ക്കു തന്നെ തിരിച്ചുവന്നു. എല്ലാറ്റിനെയും ഉപചാരത്തിന്റെ ഒരു വൃത്തികെട്ട ചുവപ്പ് ഗ്രസിച്ചുകളഞ്ഞു. പുതുവത്സരവിഭവങ്ങൾ നിരത്തിയ ഭക്ഷണമേശ അവരെ തൃപ്‌തിപ്പെടുത്തിയില്ല. ലോകത്തിന്റെ നാനാമൂലയിലേയ്‌ക്കും കുടിയിറങ്ങിപ്പോയ അവർക്ക് രുച...
ശിക്ഷ
ഇട്ട്യാതി ചെയ്‌തത് തെറ്റു തന്നെയാ. തമ്പുരാട്ടിമാര് വരുന്ന വഴിക്ക് അവരു വരുന്നതു കണ്ടിട്ടും ഓടിമാറാതെ നിന്ന് മൂത്രമൊഴിക്കുക! തമ്പുരാട്ടിമാരുടെ കന്മഷമേല്‌ക്കാത്ത കണ്ണുകൾ അശുദ്ധങ്ങളായി. രാജ്യത്ത് മഴപെയ്യാതായി. പരാതി അധികാരിയുടെ മുന്നിലെത്തി. “നേരാണോടാ.......... നീ അങ്ങനെ ചെയ്‌തോ? രാജ്യത്ത് ഇത്രയേറെ പൊതു മൂത്രപ്പുരകളുണ്ടായിട്ടും”...“ ”അടിയൻ.... പറ്റിപ്പോയി.....“ ”ഫാ..! തമ്പുരാട്ടിമാരുവരുന്നത് നീ കണ്ടില്ലായിരുന്നോടാ?“ ”കണ്ടതാണേ...... ക്ഷേല് തൊടങ്ങിപ്പോയത് നിർത്താൻ......“ ഇട്ട്യാതി...