സിജോ ആന്റോ, ചാലക്കുടി
ലഹരി പദാർത്ഥങ്ങൾക്ക് അടിമകളായി തീരുന്ന കൗമാരക്കാർ...
കൗമാരപ്രായക്കാരിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഇന്ന് മാർക്കറ്റിൽ അതിവേഗം വിറ്റഴിഞ്ഞു പോകുന്ന ഹാൻസ്, പാൻപരാഗ്, ശംബു എന്നീ ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വർദ്ധനവ് നമ്മെ സാക്ഷ്യപ്പെടുത്തുന്നു. കൗമാരപ്രായക്കാരിൽ പുകവലി ശീലം വളർത്തുന്ന കുട്ടികളുടെ എണ്ണവും കുറവല്ല എന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൗമാരപ്രായക്കാരുൾപ്പെടെയുളള യുവജനങ്ങളുടെ അമിതമായ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിലൂടെ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിനു വേണ്ടിയോ കർത്തവ്യങ്ങളുട...