സിജില
മഞ്ഞപ്പൂക്കൾ
പതിനാറാമത്തെ ടോക്കൺ ആണ് കിട്ടിയത് ...ഇനി മുന്നിൽ പതിനാലു പേര് ഉണ്ട്.. ഓരോരുത്തർക്കും അര മണിക്കൂർ വീതം ..അതുകഴിഞ് മരുന്ന് വാങ്ങാനുള്ള സമയം.. പിന്നെ സമയമുണ്ടെങ്കിൽ സ്ഥിരമായി ചിരിക്കാറുള്ള കറുത്ത് മെലിഞ്ഞ, ചുണ്ടിൻറ്റെ വലത്തേ സൈഡിൽ കാക്കാപ്പുള്ളിയുള്ള സിസ്റ്ററോട് കുറച്ചു കുശലം പറയണം ..കഴിഞ്ഞ തവണ വന്നപ്പോ ഒട്ടും സമയമുണ്ടായിരുന്നില്ല ..പിന്നെ ചെമ്പൻ കുതിരകളുടെ രൂപമുള്ള, തടിച്ച വലിയ ഗേറ്റിനു മുന്നിൽ എന്നും ഒരേ രൂപത്തിൽ കാവൽ നിൽക്കുന്ന കാവൽക്കരനോട് വിശേഷം ചോദിക്കണം ..ഒക്കുമെങ്കിൽ 'ഇതൊരിക്കലു...
കൂറകളുടെ ലോകം
മുരണ്ടു വലിക്കുന്ന എയർ കണ്ടിഷൻറെ ഒച്ചയിൽ ,പുതപ്പിനടിയിൽ വാട്സ് അപ്പിന്റ ലോകത്തേക്ക് കടന്നു കവിത ...ഇന്നത്തെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാവട്ടെ...നീലവരകളുടെയും സ്മൈലികളുടെയും ലോകം വളരെ എളുപ്പം അവൾക്കിഷ്ട്ടമായി ...മണി അഞ്ചാകുന്നതേയുള്ളു ....അമ്മു സുഖകരമായ ഉറക്കത്തിലാണ് ...അവളുടെ ദിവസം തുടങ്ങുന്നതിന് ഇനിയും മണിക്കുറുകൾ ബാക്കിയുണ്ട് ...വെക്കേഷൻ ആയതുകൊണ്ട് തന്നെ ഉച്ചയായാലേ ഉണരുന്നതിനെ കുറിച്ചാലോചിക്കു ...കുറച്ചു നേരത്തെ എഴുന്നേറ്റുകൂടേ എന്നൊരിക്കൽ മോളോട് ചോദിച്ചപ്പോൾ അവൾ ചോദിച്ചത് ,...