Home Authors Posts by സിജി വൈലോപ്പിളളി

സിജി വൈലോപ്പിളളി

3 POSTS 0 COMMENTS
1977-ൽ തൃപ്രയാറിനടുത്ത്‌ കഴിമ്പ്രം ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ മോഹനൻ മാസ്‌റ്റർ. അമ്മഃ അനഘ ടീച്ചർ. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. വിദ്യാർത്ഥിയായിരിക്കുമ്പോൾ ‘വനിത കഥാ അവാർഡ്‌’, രാജലക്ഷ്‌മി സ്‌മാരക കഥാപുരസ്‌കാരം, വി.വി.ശിവകുമാർ കഥാസമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ഭർത്താവ്‌ ജോയ്‌ വൈലോപ്പിളളിയുമൊത്ത്‌ അമേരിക്കയിലെ ‘സിൻസിനാറ്റി’യിൽ താമസം.

ഓണസ്‌മരണകൾ

അമേരിക്കയിലെ ഞങ്ങളുടെ വീട്ടിൽ മഞ്ഞനിറത്തിലുളള കമ്മൽപൂവ്‌ കാറ്റിനൊത്ത്‌ തലയാട്ടി. അപ്പുറത്തെ ഗുജറാത്തികളുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമയും അതുകാണാനെത്തി. ‘അച്ഛാഹെ, ബഹുത്‌ സുന്ദർ ഫൂൽ ഹെ’. ഗുജറാത്തി ചുവയിലുളള ഹിന്ദിയിൽ അവർ പറഞ്ഞു. നാട്ടിൽ എന്റെ വീട്ടിൽ ഇപ്പോൾ ഓണക്കാലമാണ്‌. ഞാനില്ലാത്ത മൂന്നാമത്തെ ഓണം. കഴിമ്പ്രത്തെ നാട്ടുവഴികളിലിപ്പോൾ മഞ്ഞകിങ്ങിണിപ്പൂവും, മന്ദാരവും, ചെമ്പരത്തിയും, പേരറിയാത്ത കാട്ടുപൂക്കളും നിറഞ്ഞിട്ടുണ്ടാകും. സ്‌ക്കൂളിലേയ്‌ക്ക്‌ നടന്നുപോകാറുളള വഴികളിൽ ചുനച്ചുനില്‌ക്കുന്ന മൂവ...

മാർത്താണ്ഡവർമ്മ

കഴിഞ്ഞമാസം അമ്മയാണ്‌ ഒരു പൂവൻ കോഴിക്കുഞ്ഞിനെ തന്നത്‌. ഓറഞ്ചും പച്ചയും വെളളയും തൂവലുകളുളള ഒരു സുന്ദരൻ കോഴിക്കുഞ്ഞ്‌. ഭർത്താവ്‌ ബാങ്കിലേക്കു പോയിക്കഴിഞ്ഞാൽ അവളും ഉണ്ണിയും തെക്കേപ്പുറത്തെ മൽഗോവമാവിന്റെ ചുവട്ടിൽ പോയിരിക്കും. അപ്പോൾ കോഴിക്കുഞ്ഞും ഒപ്പം വരും. ഉണ്ണിയും അതും കളിക്കും. ഉണ്ണി മണ്ണെടുത്ത്‌ എറിയുമ്പോൾ അത്‌ ഓടി മാവിൻ മുകളിലേക്കു കയറും. പിന്നീട്‌ ഇറങ്ങിവരും. ഇങ്ങനെ ഉണ്ണിയെ ചിരിപ്പിച്ച്‌ കോഴിക്കുഞ്ഞ്‌ വിലസി നടക്കും. അവളപ്പോൾ സ്വപ്‌നങ്ങളുടെ ലോകത്തായിരിക്കും. ഭാവനയിൽ ചിലപ്പോൾ കാഞ്ചീപുരം സാരി...

മുറിവ്‌

    മീരയ്‌ക്ക്‌ അത്ഭുതം തോന്നി. ‘വലിച്ചു നോക്കിക്കോളൂ മീരാ.’ നരേന്ദ്രൻ പറഞ്ഞു. അവൾ അയാളുടെ കയ്യിൽ നിന്ന്‌ സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി. പിന്നീട്‌ ഒന്നു മണത്തു നോക്കിയതിനുശേഷം തിരിച്ചെറിഞ്ഞു. ‘ആദ്യ പുകയെടുപ്പിനൊരു നിഗൂഢതയുണ്ട്‌. ആദ്യമായൊരു പെണ്ണിനെ അറിയുന്നതുപോലെ.“ അയാൾ അർത്ഥം വച്ചു ചിരിച്ചു. അവൾ അതു ശ്രദ്ധിക്കാതെ പുറത്തേയ്‌ക്ക്‌ നോക്കിയിരുന്നു. കാറിൽ ഗസൽ നിറഞ്ഞു. ജീവിതത്തെക്കുറിച്ചുളള അർത്ഥം നിറഞ്ഞ വരികൾ, ബാല്യത്തിന്റേയും, പ്രണയത്തിന്റേയും, വിരഹത്തിന്...

തീർച്ചയായും വായിക്കുക