Home Authors Posts by സി.ജി. എൻ.

സി.ജി. എൻ.

2 POSTS 0 COMMENTS

കലിയനും കലിച്ചിയും

കർക്കടകം കേരളീയഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കഷ്‌ടതകൾ നിറഞ്ഞ ഒരു മാസമാണ്‌. തിരിമുറിയാത്ത മഴ, ജോലിയില്ലാത്ത ജനങ്ങൾ. അതോടെ ഓരോ വീട്ടിലും പട്ടിണി പതുക്കെ തലയുയർത്തുന്നു. കൂടെ രോഗങ്ങളും. അതുകൊണ്ടുതന്നെയാണ്‌ ‘കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്ന ചൊല്ലുളളതും. വർഷത്തിൽ ഇത്രയും വിഷമംപിടിച്ച കാലത്തു ജനങ്ങൾ ഈശ്വരാരാധനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സ്വഭാവികമാണല്ലോ. അതോടൊപ്പം തങ്ങളുടെ കഷ്‌ടപ്പാടുകൾക്ക്‌ പരിഹാരമുണ്ടാക്കിത്തരാൻ പല വഴികളിൽക്കൂടിയും ഈശ്വരനോടു പ്രാർത്‌ഥിക്കുകയും ചെയ്യുന്നു. ...

വടക്കൻപാട്ടുകളും കളരിയും

കേരളത്തിലെ കളരികൾക്ക്‌ വളരെ പ്രാചീനമായ ഒരു ചരിത്രമാണുളളത്‌. പരശുരാമൻ നാടിന്റെ രക്ഷയ്‌ക്കുവേണ്ടി ‘അടവിൽ ജനങ്ങളെ’ പരിശീലിപ്പിക്കുന്നതിനു കേരളം മുഴുവൻ കളരികൾ സ്ഥാപിച്ചു എന്ന വിശ്വാസത്തെപ്പറ്റി പി. ഗോവിന്ദപ്പിളള തന്റെ മലയാള ഭാഷാചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. ഇക്കാര്യം തന്നെ ഒരു വടക്കൻ പാട്ടിൽ സൂചിപ്പിക്കുകയും ചെയ്യുന്നുഃ ‘ഭൂമി ഇളക്കവും മാറാഞ്ഞിട്ടെ നൂറ്റെട്ടുപ്രതിഷ്‌ഠയും ഉണ്ടാക്കുന്നു അതുകൊണ്ട്‌ ഇളക്കവും മാറാഞ്ഞിട്ടെ കനകം പൊടിച്ചു വിതറിയ...

തീർച്ചയായും വായിക്കുക