സിദ്ധാർഥ് പി.എം.
ഗുൽമോഹർ
(പകൽ പോവുന്നതിന് മുൻപ് ഒരു വട്ടം കൂടി സന്ധ്യയുടെ പടിയിൽ ചേർന്ന് നിൽക്കുന്നു…പിന്നീട് അകന്നുപോയി…
- പത്മരാജൻ )
നിമ്‌തല ഘാട്ടിൽ എരിയുന്ന ചിതയിലെല്ലാം ഒരു സംഗീതമുണ്ട്, ടാഗോറിന്റെ സംഗീതം.
നീ എരിയുമ്പോഴും കേട്ടു, ദൂരെ നിന്ന് ടാഗോർ ഗാനം.
തിരിച് വീടെത്താൻ വൈകുന്നേരമായി, എല്ലാവരോടും നേരത്തെ തന്നെ മടങ്ങി പോവാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ രാത്രി എനിക്ക് ഒറ്റക്ക് ഇരിക്കണം.
ആദ്യം കയറിച്ചെന്നത് എഴുത്ത് മുറിയിലേക്കാണ്, ഇത്രയും നാൾ പഴകിയ കടലാസിന്റെയും മഷിയുടെയും മാത്രം ഗന്ധമുണ്ടായിരുന്ന ...