സിബീസ് തേവള്ളി
വിദ്യാഭ്യാസത്തെക്കുറിച്ച്
ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ ‘അക്ഷരങ്ങൾ’ അറിയണമെന്ന് ആര് പറയുന്നു? നൂതന സാങ്കേതിക വിസ്‌ഫോടനത്തിൽ ‘ക്ലിക്കി’ന്റെ തന്ത്രമറിഞ്ഞാൽ മാത്രം മതി. ഈ ഭൂഗോളത്തിന്റെ തനിരൂപം കൺമുന്നിലൂടെ മിന്നിമറയുന്ന ചെപ്പടിവിദ്യയെക്കുറിച്ച് അറിയാഞ്ഞിട്ടല്ലല്ലോ. ആന എന്ന വാക്കിന് ‘ആ’ എന്ന അക്ഷരമറിയാമെങ്കിൽ ആ കുട്ടിക്ക് വിവരമുണ്ടെന്നും മനസിൽ ആശയമുണ്ടെന്നും പൂർണ്ണമായി പറയാൻ കഴിയാത്ത സാഹചര്യമാണെന്നുമുള്ളതിനാൽ പൂർണ്ണ മാർക്കിനർഹതയുണ്ടെന്നുള്ള നൂതന വിദ്യാഭ്യാസ സമ്പ്രദായം നിലനിൽക്കുന്ന കേരളത്തിൽ അക്ഷരം അറിഞ്ഞുകൊള്ളണമെന്ന് ആ...