Home Authors Posts by ശൈലൻ

ശൈലൻ

0 POSTS 0 COMMENTS
ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126. Address: Phone: 0483 2760570, 9447256995

ഖജുരാഹോ

കാറ്റിന്റെ വിജനതയിൽ ഓർമ്മമേച്ച്‌ നിൽക്കുമ്പോൾ സ്വരം നഷ്ടപ്പെട്ട ചില വ്യഞ്ജനങ്ങൾ വന്നു കേൾവിയിലുടക്കും... മുനകളൊടിഞ്ഞ വാക്കുകൾ... മുഴക്കങ്ങൾ... വരച്ച്‌വെച്ച നിശ്ശബ്ദതകൾ... ജന്മനാ മൗനിയായ ഒരു പെണ്ണിനെ കാമിക്കുന്നതുപോൽ കഠിനമാണവളുടെ ബധിരതയിൽ നിന്നു- മൊളിച്ച്‌ കടക്കുന്നതും... ബാക്കിവെക്കുമവ അമൂർത്തതയുടെ വേതാളശില്പങ്ങൾ... കണ്ണീരിന്റെ ഒരു നേർത്ത കനൽവരയിലൂടെ തെളിയാതെ, മായാതെയെന്നും ജലത്രികോണങ്ങളുടെ ഘോഷയാത്ര പറന്നുപോകും... വിരൽത്തുമ്പിൽ നിന്നെന്നുമെന്നും തിരിച്ച്‌ നടക്കും കവിതകൾ കാലത്തെ ഞെരിച്ചമർത...

പ്രണയ&തീർത്ഥാടന കവിതകൾ

മെർക്കാറ തലക്കാവേരി അങ്ങോട്ടുപോക്കിന്റെ വഴിക്കാറ്റുകൾ ആത്‌മാവിൽ കുറിച്ചുതന്നത്‌ വെളുത്ത്‌ പൂത്തേകിടക്കും, സ്വപ്നഗന്ധം. പണ്ട്‌ പണ്ട്‌... (ദിനോസറുകൾക്കുംമുമ്പ്‌) നീ വിരിഞ്ഞിറങ്ങിയതിവിടെ- യാവാമെന്ന്‌, കനത്തുവിങ്ങിയ കൺകുഴികളിൽ പ്രവചനമുദിച്ചു... വിരൽച്ചൊരുക്കുകൾക്കിടയിൽ വിളിപ്പാടിൽ മുഖം മറഞ്ഞുപോയ മേഘമാന്ത്രികത്തിൽ ഒരു കാവേരി മുളയ്‌ക്കുന്നു.. തിരിച്ചിറങ്ങും പാടങ്ങളിലെല്ലാം മൂത്തുപഴുത്തുവിളഞ്ഞ്‌ നരച്ച ഫിൽറ്റർ സംഗീതം.. ഒതുക്കിപ്പറയേണ്ട കാവ്യബിംബങ്ങൾക്കിടയിലൂടെ പരന്നും പിളർന്നും നദി.... സ്‌മൃതി...

റിപ്പബ്ലിക്‌

മകരം നനയാനായ്‌ ടെറസിൻമേൽ ന്‌ലാവു വിരിക്കാതെ കിടക്കുമ്പോൾ വർണമേഘത്തിൽ വരഞ്ഞുവരഞ്ഞുവന്നൊരു പാതിരാകപ്പലൊന്നെന്നിലേക്ക്‌ ചാഞ്ഞു പെയ്യുന്നു... മൂന്നാംലോകചിന്തകാ നിന്റെ ചെരിപ്പിൽ പതിഞ്ഞ മണൽത്തരിയിൽ നിന്നിവിടെയൊരു കടലുഞ്ഞാൻ പണിയുമെന്നു നങ്കൂരവാക്യം... അത്ഭുതപരതന്ത്രനിലേക്ക്‌ തന്ത്രപരമായ്‌ പാരാവര പാരപ്പകർച്ചകൾ- ആഴി തീർത്താൽ ആൾപ്പാർപ്പൊഴിഞ്ഞൊരു ഡിഗോഗാർഷ്യവരുമെന്നും സൈനികത്താവളത്തിൽ നിന്നെ ഞാൻ ഏക കാവൽഭടനാക്കുമെന്നും വാഗ്‌ദാന ശതകം... ഇരുപത്തിനാലു നക്ഷത്രങ്ങൾ, നീലപശ്ചാത്തലം ചുവന്ന നെടുങ്കൻവരകളു...

ആത്മരക്ഷാർത്ഥം

വാക്കുകൾക്ക്‌ ചില ഇടവഴികളുണ്ട്‌.. ഓർമ്മകളുടെ സുഷുമ്‌നകളിലൂടെ... എഴുതിക്കഴിഞ്ഞ കവിതകളിലൂടെ... രാജസ്ഥാനിൽ നിന്നുളള മാർബിൾ ലോറികളിലൂടെ.... കണ്ടെത്തപ്പെടാനാവുമെന്ന ഒരുറപ്പേയില്ല... റോഡരികിൽ നിന്നും വേണമെങ്കിൽ ഒരു മഷിപ്പേന വാങ്ങാം.. ഒരു വരപോലും എഴുതാനാവാതെ നിബ്ബിനും കട്ടക്കുമിടയിൽ ജീവിതംപോലെ എന്തോ ഒന്നു തടയുന്നതറിഞ്ഞ്‌ വെറുതെയിരിക്കാം....! Generated from archived content: poem1-aug03-05.html Author: shylan

നിഷ്‌ക്കാസിതന്റെ ഈസ്‌റ്റർ

ഇരുട്ടിന്റെ കൊടുംനിറമുളള പോസ്‌റ്ററുകൾ ഒട്ടിച്ചും കൊണ്ട്‌ നാട്ടിൻപുറങ്ങളെ വളയുമ്പോൾ, പണ്ട്‌ അവർ&അവൾ പ്ലാറ്റിപ്പസുകളെക്കുറിച്ച്‌ സംസാരിച്ചിരുന്നു...! വേനലിൽ കത്തിച്ചിതറിത്തെറിച്ച ഇടിമിന്നൽ തുന്നിക്കൂട്ടിക്കെട്ടിയതും ഫ്രീക്വെൻസി മോഡുലേഷനിൽ ചീവിടു കേറിയിരച്ചതും പിന്നെ...! ജാലക വിരികളെല്ലാം വെട്ടി മാറാലക്കാട്‌ നീന്തുമ്പോൾ എന്റെ മാത്രം നിഴൽഗന്ധമുളള ഒരു കൊച്ചുമുട്ട അവളിൽനിന്നും ഇപ്പോൾ...! വിശ്വസിക്കില്ല നിങ്ങൾ&അല്ലേ, പെട്ടെന്നൊന്നും പൊതുജനം...! പത്രങ്ങളെഴുതാൻ കാത്തിരിക്കുക, ഞായറാഴ്‌ച...

തീർച്ചയായും വായിക്കുക