ശൈലജ. കെ.കെ.
ഓലപ്പണി, കലംപണി
പായ നെയ്‌ത്ത് (കൈതോല)ഃ നല്ല കൈതോല മുറിച്ച് മുളള് വാർന്ന് കളഞ്ഞ് ആദ്യം ത്രികോണാകൃതിയിലും പിന്നീട് അതിനുചുറ്റും ഓലചുറ്റി വെയിലത്തുവച്ച് ഉണക്കണം. വെളളനിറം വരുന്നതുവരെ ഉണക്കണം. ചെറിയ വടി പെൻസിൽ കനത്തിൽ എടുത്ത് ഓല വെളളം തളിച്ച് ഓരോ ഓലയായി കൈകൊണ്ട് നിവർത്തി ചുളിവു മാറ്റുക (ഉഴിഞ്ഞ് ചുളിവ് കളയുക). നേരെ നടുപൊളിച്ച് ഓല എടുക്കണം. നെയ്യുന്ന വിധംഃ നടുപിളർന്ന ഓല ആദ്യം നാലെണ്ണം എടുത്ത് പൊളി നടുമടക്കിവച്ച് നെയ്‌തു തുടങ്ങണം. രണ്ടോല താഴ്‌ത്തി രണ്ടോല പൊക്കി ഒരോല നെടുകെ വയ്‌ക്കണം. ആ പൊളി പിന്നത്തെ മ...