ഗായത്രി നാഗേന്ദ്രൻ
നഷ്ടബാല്യം
വിരൽത്തുമ്പിൽ ചുംബിച്ചൊരാമഴ -
ത്തുള്ളിയെ,
മാറോടുചേർത്തു ഞാനാമഴ നനഞ്ഞു .
അനുവാദമില്ലാതിറുകെ
പുണർന്നെന്നെ
പടരുമാകുളിരിൽ ഞാനലിഞ്ഞു.
മുറ്റത്തെ തെച്ചിയും തുളസിക്കതിരും,
ഒഴുകുന്നിലയോട് യാത്ര ചൊല്ലി.
മുത്തായ്പൊഴിഞ്ഞിടും
മഴത്തുളളിയോടന്ന്
ഒരു പാവാടക്കാരി ചേർന്നു നിന്നു .
കിലുങ്ങും പാദസരത്തിൽ
ഈണവും പേറിയാ
കുഞ്ഞുപുഴകൾ കിലുങ്ങി ചിരിച്ചു.
വളഞ്ഞോടുംചെളിപ്പാത
ചവിട്ടിക്കളിച്ച്
കൈതട്ടിയാമഴ ചിതറിത്തെറിച്ച്,
മഴയിൽ കുതിർന്നന്നു നിന്നൊരു കാലം
മഴയുമാകാറ്റിൻ തലോടലും,
കൂടുതേടിപ്പറക്കുമാ പക്...