ടി ഷൈബിൻ
പറുദീസാ നഷ്ടത്തിൽ വിടരുന്ന രക്ത പുഷ്പങ്ങൾ!
‘ആനമയിലൊട്ടകം’ കളി തീർന്നപ്പോൾ നഷ്ടം ആർക്കാണെന്ന് വിചിന്തനം ചെയ്യാൻ എന്തായാലും ലീഗ് തയ്യാറായത് നന്നായി. മടിശീലയിൽ ചില്ലറക്കിലുക്കം കൂടിയപ്പോൾ മിനാരങ്ങൾ ഒന്നൊന്നായി തകർന്നുവീഴുന്നത് അറിയാതെ പോയ മുസ്ലീം ലീഗു മാത്രമല്ല, മലപ്പുറത്ത് ഇപ്പോൾ അസ്വസ്ഥർ. കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് ചോദിച്ചപോലെ സി പി എമ്മിലും കോൺഗ്രസിലും സർവോപരി മുസ്ലീം ലീഗിലും എത്രമാത്രം എൻ ഡി എഫുകാർ ഉണ്ടെന്നറിയാതെ നേതൃത്വങ്ങൾ ഇരുട്ടിൽത്തപ്പുകയാണ്. വെള്ളവും പാലും കലർന്നാൽ വേർതിരിച്ചെടുക്കാൻ അരയന്നത്തിനെങ്കിലും സാധിക്ക...
ഔസേപ്പച്ചന്റെ ക്രൂരകൃത്യങ്ങൾ
ഔസേപ്പച്ചൻ ചിലപ്പോൾ അങ്ങനെയാണ്. തീരുമാനമെല്ലാം ഒറ്റക്കെടുത്തു കളയും. നല്ലപാതി ശാന്തമ്മയോടുപോലും ചോദിക്കില്ല. ആരെങ്കിലും മറുത്ത് പറഞ്ഞാൽ “ഞാൻ വെറുമൊരു പാമരനാം പാട്ടുകാര”...നെന്നു തിരുത്തി ചോദ്യകർത്താവിനെ ഇരുത്തും. സഹികെട്ടാണ് പി.സി ജോർജ് ‘സെക്യുലറെ’ന്ന മഹാപ്രസ്ഥാനം ഉണ്ടാക്കി പ്രതിഷേധിച്ചത്. തോംബ്രോട്ടെ ഉതുപ്പ് കുര്യാക്കോസെന്ന കുരുവിളക്കു പകരമാരെന്ന വട്ടമേശ ചർച്ചകൾ മുറുകിയപ്പോൾ, പുറത്ത് ക്യാമറക്കണ്ണുകൾ ഇമ ചിമ്മാതിരുന്നപ്പോളാണ് ഏവരേയും അത്ഭുതപ്പെടുത്തി ഔസേപ്പച്ചൻ വാ തുറന്നത്. മന്ത്രി ആരെ...
‘പാഷാണം’ പിണറായി
കേൾക്കണമെങ്കിൽ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബർണാഡ് ഷാ. പ്രസ്ഥാനത്തിലെ അധിനിവേശക്കാരോട് അവസാന പോരാട്ടത്തിൽ അത് ഉദ്ധരിച്ചത് വിജയൻമാഷ്. പാർട്ടിയിലെ ശീമ തമ്പുരാക്കന്മാർക്ക് വിജയൻമാഷുടെ ഭാഷ അസഹ്യവും അസ്വസ്ഥവുമായത് സ്വാഭാവികം. എല്ലാ വിജയന്മാരും എം.എൻ വിജയനെ പോലെ ധീരന്മാരാകണമെന്നില്ലല്ലോ; അങ്ങനെ അഭിനയിക്കാമെങ്കിലും! കേട്ടാൽ അറപ്പുളവാകുന്ന ഒരു ഭീരുവിന്റെ, അസഹിഷ്ണുവിന്റെ സ്വരമാണ് കഴിഞ്ഞദിവസം നാം ശ്രവിച്ചത്. മനുഷ്യന്റെ വാക്കിന് വർഗസമരത്തിന്റെ വേദിയാകാൻ കഴിയുമെന്ന് നമ്മെ പേർത്തും പേർത്തും പഠിപ്പ...
ഒരു ചുക്കും അറിയാത്ത ജുഡീഷ്യൽ സിൻഡിക്കേറ്റ്!
മഹാന്മാർ ഒരുപോലെ ചിന്തിക്കുന്നെന്ന് പറഞ്ഞത് എത്ര ശരിയാണ്. നോക്കണേ, കാലങ്ങൾക്കും കാതങ്ങൾക്കുമപ്പുറം മാർക്‌സ് സഖാവ് പറഞ്ഞതത്രയും ഇപ്പോൾ പിണറായി സഖാവ് അടിവരയിടുന്നു. ജനാധിപത്യ പ്രക്രിയയിൽ കോടതി മർദ്ദനോപാധിയാകുമെന്ന് സിദ്ധാന്തിച്ചത് മാർക്‌സാണ്. കോടതി പ്രതിപക്ഷ നേതാവ് ചമയരുതെന്ന് മുന്നറിയിപ്പ് നൽകി വീരശ്രീ പിണറായി സഖാവ് പ്രോജ്വലമായ പാരമ്പര്യം കാത്തു. ജുഡീഷ്യൽ സിൻഡിക്കേറ്റിനെ കുറിച്ച് പിണറായി വാചാലനാകുമ്പോൾ ധീരോദാത്ത പ്രതാപഗുണവാനായ മുഖ്യമന്ത്രി വേലിയ്‌ക്കകത്തു ശങ്കരൻ അച്യുതാനന്ദൻ പോലു...
കാരാട്ടിനെ (ബുദ്ധിജീവിയെ) കൊണ്ട് എന്തു പ്രയോജനം?
ഇന്ദ്രപ്രസ്ഥത്തിൽ ചന്ദ്രഹാസമിളക്കുന്ന ചെമ്പടയുടെ സർവാധിപൻ സ്വന്തം ശിബിരത്തിൽ ഇത്രമേൽ ദുർബലനായാലോ? രാഷ്‌ട്രീയ കേരളത്തിലെ ഈയാംപാറ്റകളും ഈനാംപ്പേച്ചികളുമായ നേതാക്കൾക്ക് മുമ്പിൽ ആജ്ഞാശക്തി അടിയറ വെക്കുന്ന ജനറൽ സെക്രട്ടറി, സി പി എം ചരിത്രത്തിൽ ആദ്യമാണെന്ന് അടിവരയിട്ടാണ് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് മുറപോലെ സമാപിച്ചത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വീക്കിലി ഡിസ്‌ക്കഷൻ ഫോറമെന്ന സംവാദ സദസിൽ നിന്ന് അഭ്യസിച്ച മുറയും മെയ്‌വഴക്കവുമായി സുർജിത്തിന്റെ പിൻഗാമിയായി അവരോധിതനായ കാരാട്ടിനെപ്പറ്റി...
ദാറ്റ്‌സ് ആൾ യുവർ ഓണർ
“നിങ്ങളോർക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന്...” പാടിയത് കടമ്മനിട്ടയാണെങ്കിലും ഇപ്പോൾ ഏറ്റു പാടുന്നത് വേണുഗോപാലാണ്. വേണുവിനെ അറിയില്ലേ. സാക്ഷാൽ അയില്ല്യത്ത് കുട്ട്യാരി ഗോപാലൻ നമ്പ്യാരെന്ന എ.കെ.ജിയുടെ അനുജൻ രാഘവൻ നമ്പ്യാരുടെ മകൻ. ദേശാഭിമാനി പത്രത്തിന്റെ ഡെപ്യൂട്ടി മാനേജറായിരുന്നു, നാളുകൾ മുമ്പുവരെ. ഇപ്പോൾ ഏതോ പണമിടപാട് കേന്ദ്രത്തിന്റെ പേരിൽ, കേവലം ഒരുകോടിയുടെ പേരിൽ വി.എസ് വിഭാഗം കണ്ണുരുട്ടിയപ്പോൾ കെ. വേണുഗോപാൽ പുറത്തായി. വേണു പണം വാങ്ങിയെങ്കിൽ വീട്ടുകാര്യത്തിനല്ലെന്ന് ആരേക്കാളും നന്നായി...
ആകാശ താമരയും കൊഞ്ഞാണ ശിരോമണിയും
ഇന്ത്യൻ രാഷ്ര്ടീയത്തിലെ ഉച്ചക്കിറുക്കരായ നേതാക്കളെന്ന് സോഷ്യലിസ്‌റ്റുകാരെ വിളിക്കുന്നതിൽ ഒരു കാവ്യനീതിയുണ്ട്. ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ശിഷ്യന്മാരെന്ന് അവകാശപ്പെട്ട ചരൺസിംഗ്, ജോർജ് ഫെർണാണ്ടസ്, നിതീഷ് കുമാർ, ശരത് യാദവ്, എസ്.ആർ. ബൊമ്മെ, രാമകൃഷ്ണ ഹെഗ്‌ഡെ, മുലായം സിംഗ് യാദവ്, ദേവിലാൽ, സുബ്രഹ്‌മണ്യം സ്വാമി, ദേവഗൗഡ, മധു ദന്താവതെ, സുരേന്ദ്ര മോഹൻ, ബാപു കാൽദാത്തെ, ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാൻ തുടങ്ങി എത്ര പേരുവേണമെങ്കിലും അക്കൂട്ടത്തിൽ കാണാം. എന്തിനേറെ, ഇങ്ങ് കൊച്ചു ...
രണ്ട് കവിതകൾ
ആത്മവൃത്താന്തം നരയും ക്ലാവും പിടിക്കാത്തനിന്നെക്കുറിച്ചുളള ചിന്തയിൽകുന്തിച്ചിരു,ന്നെനിക്ക്‌അകാല നരവന്നു, പെണ്ണേ! പ്രേയസി അവളുറങ്ങുമ്പോളെനിക്ക് പേടിയാണ്. അവളുടെ സ്വപ്‌നത്തിലെങ്ങാൻ അവൻകടന്നു വന്നാലോ? Generated from archived content: poem1_apr15_08.html Author: shybin_t