കെ ടി എ ഷുക്കൂർ മമ്പാട്
ഒരു ഭ്രാന്തന്റെ അരുളപ്പാടുകൾ
വളരുകയാണ് ഞാന്‍,
എന്നിലേയ്ക്കൊതുങ്ങിയൊതുങ്ങി
വളരുകയാണ് ഞാന്‍.
തളരുകയാണ് ഞാന്‍,
ശൂന്യതയുടെ പുറന്തോടിനുള്ളിലതിന്‍
കിട്ടാജന്മപത്രികയുംത്തേടി
തളരുകയാണ് ഞാന്‍.
പ്രജ്ഞ വറ്റിയ നിലങ്ങളില്‍
കുരുക്കുന്നു വേരില്ലാമരങ്ങള്‍,
കനവില്ലാ ശാഖികള്‍.
അതില്‍ വിടരുന്നു
സമൃദ്ധിയില്ലാമഞ്ഞിലകള്‍
മണമില്ലാപ്പൂവുകള്‍
മുളപൊട്ടാവിത്തുകള്‍.
പാപച്ചെളിക്കുണ്ടിലിഴയുന്നു
മഹാമാരികളും പേറിയണുക്കള്‍.
ഉത്ഥാനപതനനിരര്‍ത്ഥകതകള്‍
കണ്ടു ക്ഷീണിച്ച കാലം
ശോഷിച്ച കോലം
പിടലിഭാരമൊന്നിറക്കാന്
...
കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പെടുത്ത സെൽഫിയിൽ
മൃതി കയ്യെത്തും ദൂരമുണ്ടെന്ന
നിമിത്തങ്ങൾ
ഇല്ല പാശ്ചാത്തലത്തിൽ.
ശാന്തം.
പച്ചമരക്കൊമ്പിലൊരു കിളി
നോക്കുന്നു വിദൂരങ്ങളിൽ
പാടുന്നു പ്രതീക്ഷ തൻ പാട്ടുകൾ.
പിന്നിൽ, കുലീന മാളികകൾ
രാജവീഥികൾ, നൃത്തം വെക്കും പച്ചച്ചന്തങ്ങൾ
പൗരാണിക മഹിമതൻ
വിളംബരങ്ങൾ..
അയാളുടെ ചുണ്ടിൻ കോണിൽ
ചിരിമൊട്ടുകൾ.
കൺകളിൽ ഓർമ്മപ്പൂത്തിളക്കങ്ങൾ.
ഇനിയും യൗവനമിരിപ്പുണ്ട് ബാക്കി എന്നോതുന്നു മുഖത്തുടിപ്പുകൾ.
പെട്ടന്നായിരിക്കണം !
വളരെപ്പെട്ടന്നായിരിക്കണം !!
ആയിരം തലയുള്ള ബുദ്ധിശൂന്യതകൾ
തെരുവിൽ നാക്കണച്ചു, കേലയൊലിപ്പിച്...
പൂവ്വത്തിക്കാട്
1
അതിൽപ്പിന്നെ...
കാലം പലവുരു ഉറയഴിച്ചു.
പൂവ്വത്തിക്കാട് ഋതുക്കളെ
പലവട്ടം മാറിയുടുത്തു.
കാട്ടിൽ വിരിഞ്ഞു നിൽക്കുന്ന വീടിൻറെ
ഉമ്മറക്കോലായിൽ കാലെടുത്തുവെച്ചു
മെല്ലിച്ചുണങ്ങിയ രൂപം-പോക്കുട്ടി.
തന്റെ ഹൃദയംപോലെ
തുളകൾ വീണ മഞ്ഞിച്ചബനിയനും
എന്നോ വെള്ളം കണ്ട ഓർമ്മയിൽ
ഇരുണ്ടുപോയ കൈലിയും വേഷം.
തഴമ്പൻക്കൈത്തലോടൽ
ഏൽക്കാൻ കാത്തിരിക്കുകയായിരുന്നു വാതിൽ
പൊട്ടിക്കരഞ്ഞൊന്നു മറിഞ്ഞുവീഴാൻ.
ഓർമ്മകൾക്കുമേൽ പണിത മറവിവലകൾപോലെ
മാറാലകൾമൂടിയ അടുക്കളയിൽ നിന്ന്
വെട്ടുകത്തിയും
വീട്ടുചായ്‌പിൽ ത...
കരുതൽ
വല്ലാതെ വെന്തുപതയുമ്പോൾ
കൂട്ടിക്കൊണ്ടു പോകാൻ
അയാളെത്തും.
ഇത്ര കൃത്യമായി
ഇതിനു മുമ്പ്
ആരും വന്നിട്ടില്ലാത്തതു പോലെ.
മണ്ണറയിൽ കിടത്തി
കൊഴിഞ്ഞ കണ്ണുകൾ പെറുക്കിയെടുത്ത്
അതിലപ്പോഴും പുതഞ്ഞു കിടക്കുന്ന
വാടിയ നിറക്കാഴ്ചകൾ ചൂണ്ടി
ഇതായിരുന്നു നിന്റെ പിടലിഭാരമെന്ന്
ആശ്വസിപ്പിക്കും.
ആഴത്തിൽ തറച്ച മുള്ളുകൾ
ഊരിയെടുക്കും പോലെ
മാംസമൊന്നാകെ ഊരിയെടുത്ത്
ഇതായിരുന്നു നിന്റെ ദുഃഖമെന്ന്
വിസ്മയിപ്പിക്കും.
നീറ്റലെന്ന് പൊടിയുമ്പോൾ
മുകളിലെ കുറ്റിച്ചെടി വിശറിയാക്കി
ഒരു കാറ...