Home Authors Posts by ശിവൻ തലപ്പുലത്ത്

ശിവൻ തലപ്പുലത്ത്

6 POSTS 0 COMMENTS
തൃശൂര്‍ ജില്ലയില്‍ കൊടകര സ്വദേശി. കെ. എസ്. ആര്‍. ടി. സി യില്‍ ഇരുപതു വര്‍ഷമായി കണ്ടക്ടറായി ജോലി ചെയ്യുന്നു

അഭിനയം

    മുന്നോട്ടാഞ്ഞു നടന്നോളൂ, തിരിഞ്ഞു നോക്കണ്ട പലതും കൊഴിഞ്ഞു വീണീട്ടുണ്ടാകും പല്ല് കൊഴിഞ്ഞു വീണെങ്കിലെന്ത് പലതും കടിച്ചു വലിച്ചതല്ലേ ചവച്ചെറിഞ്ഞതല്ലേ സത്യവും കണ്ണ് കുഴിഞ്ഞെങ്കിലെന്ത് കാഴ്ച്ച കണ്ട് മരവിച്ചതല്ലേ കണ്ടില്ലെന്നു നടിച്ചും കാല് വേച്ച് വേച്ച് പോകുന്നെങ്കിലെന്ത് പലതുംചവിട്ടി മെതിച്ചതല്ലേ എന്റെ സ്വപ്നങ്ങളും സത്യങ്ങളും കുപ്പായം കീറിയെങ്കിലെന്ത് പലതും ഒളിപ്പിച്ചതല്ലേ പലതും വെളുപ്പിച്ചതും നാവിറങ്ങി പോകിലെന്ത് നുണ നൂറ് കൂട്ടം പറഞ്ഞതല...

കാത്തിരിപ്പുണ്ട്

          മലയോളം പൊക്കത്തിൽ മനസ്സോളം ആഴത്തിൽ ഒരു പുഴ തലതല്ലി കരഞ്ഞു വരുന്നുണ്ട്. ഉയിരോളം ഉയരത്തിൽ ഒരു മരം മുടി നിവർത്തി നെഞ്ചിൽ കൈ തല്ലി കണ്ണീർ പൊഴിക്കുന്നുണ്ട്. പൊങ്ങുതടിയായിപ്പോയി ജീവിതമെന്ന് പറഞ്ഞ് ഏതോ നിസ്സഹായത ആർത്തിരമ്പി കരയുന്നുണ്ട്. കെട്ടകാലത്തിന്റെ കുത്തൊഴുക്കിൽ ചതഞ്ഞരഞ്ഞ ഏതോ ഒരടിവേര് സഹശയനം കൊതിച്ച് കാത്തിരിക്കുന്നുണ്ടിപ്പോഴും...

സന്ദേശം

    നിനക്കറിയാമോ എന്നെനിക്കറിയില്ല ഈ കാണുന്ന ശ്രേഷ്ഠ വിചാരങ്ങൾക്കൊക്കെ ഒരു അരുത് വരും. കരഞ്ഞു കലങ്ങിയ കെട്ടുകാഴ്ചകൾ നിന്റെ വിശപ്പകറ്റും കാഴ്ചവറ്റി, കലങ്ങി കണ്ണീർ പുഴ നിനക്ക് ദാഹശമനിയാകും വശം കെട്ട് ആർപ്പുവിളികൾ വഴിതെറ്റി പോകും ഇരുട്ട് എപ്പോഴും നിനക്കുനേരെ കുരച്ചു ചാടും കത്തിച്ചു വച്ച വാക്കുകൾ                    കരിന്തിരികത്തി തളർന്നു വീഴും പ്രതീക്ഷകളുടെ ഗർഭ ഭാരം പേറുന്നവർക്ക് ഊന്നുവടികളുടെ നിലവിളി അരോചകമാവും വാക്കുകൾ പെയിന്റ് അടിച്ചു വില്പനക...

ജീവിതം

  ഒന്നും മിണ്ടാത്തൊരു യാത്രഒരിക്കലും കാണാത്തൊരു കാറ്റ്. തിരിഞ്ഞു നോക്കാൻ പറ്റാത്ത കണ്ണ് ചവിട്ടി മെതിച്ച് വളരാൻ മറന്ന പുല്ല്. ഊഞ്ഞാൽ ആടാൻ കൊതിക്കുന്ന ഓണതുമ്പിയുടെ നിസ്സഹായത. കരയാൻ വേണ്ടി മാത്രം കണ്ണീരൂല്പാദിപ്പിക്കുന്ന വറ്റിവരളുന്ന അക്ഷരങ്ങൾ. വയ്യായ്കയിൽ വാനോളം ഉയരുന്ന സ്വപ്നങ്ങൾ. ആർക്കാനുംവേണ്ടി ഓക്കാനിക്കുന്ന കപടതയുടെ വഴുവഴുപ്പുകൾ. എല്ലാമെല്ലാം എനിക്കെന്നോതിയ സ്വപ്നങ്ങളിൽ മുങ്ങിമറിയുന്ന ജീവിതം.

എല്ലാമാണത്

        ചില വാക്കുകൾ തുലാവര്ഷത്തിൽ തലതല്ലി കരഞ്ഞുകൊണ്ട് കണ്ണീർപൂക്കളൊഴുക്കുന്ന മഴ പോലെ ചില നോട്ടങ്ങൾ ഹൃദയഭിത്തി തുരന്നു പുറത്തേക്കൊഴുകുവാൻ തിടുക്കം കാട്ടുന്ന ചുടുനിണപുഴപോലെയും ചില നടത്തങ്ങൾ ഒരടി മുന്നോട്ടു പോകാത്ത ചടുലവേഗങ്ങളാകും ചിലപ്പോൾ കാറ്റങ്ങനെയാണ് എല്ലാവരെയും വട്ടത്തെ കെട്ടിപ്പിടിച്ചങ്ങനെ ആശ്ലേഷിക്കും പിന്നെ ഒന്നിനും കുറവുണ്ടാവില്ല .

മടക്കയാത്ര

നീ പിന്തിരിഞ്ഞുനോക്കുക മുമ്പോട്ടുള്ള വാക്കക്ഷര ങ്ങൾ വഴി തടഞ്ഞു നോക്കുകുത്തികൾക്ക്‌ കാവലാവുന്നുണ്ട് പരസ്പരമറിയുന്നവർ നാൽകവലയുടെ ദിക്കുകളിൽ മൊത്തകച്ചവടത്തിന്റെ അനന്തസാധ്യതയിൽ വിലപേശി മരിക്കുക യാണിപ്പോഴും ഏറെദൂരം പോകുന്ന വഴിയിൽ പിൻപ്പറ്റി പോകുന്നവരുടെ വേരറുത്തതിന്റെ അവകാശം അലഞ്ഞു തിരിയുന്നുണ്ട് മുനയൊടിയാത്തതിൽ അരിശം കൊള്ളുന്നുണ്ട് നൂറ്റാണ്ടിന്റെ അവശേഷിപ്പുകൾ ഏത് പേക്കൂത്തിനും ചൂട്ടു വെളിച്ചവുമായി കൂട്ട് കൊടുപ്പിന്റെ നാണക്കേടുകൾ പീലി വിടർത്തിയാടുന്ന...

തീർച്ചയായും വായിക്കുക