Home Authors Posts by ശിവ പ്രസാദ്‌

ശിവ പ്രസാദ്‌

0 POSTS 0 COMMENTS

ഉമ്മ റിപ്പബ്ലിക്

ഉമ്മകള്‍ക്കു ഗാന്ധിസം ഉണ്ട് ഒരു കവിളില്‍ കിട്ടിയാല്‍ മറു കവിളും അത് കാണിച്ചു കൊടുത്തിരിക്കും ഉമ്മകള്‍ക്കു ഒരു മാവേലിത്തരം ഉണ്ട് മണ്ണും വിണ്ണും കഴിഞ്ഞാല്‍ അത് ശിരസ്സ്‌ കാണിച്ചു മൂന്നാമത്തെ ഒന്ന് ചോദിച്ചു വാങ്ങിയിരിക്കും ഉമ്മകള്‍ക്കു ഒരു ബാര്‍ട്ടര്‍ വ്യവസ്ഥയുണ്ട് ഇങ്ങോട്ടൊരു പാലം ഇട്ടാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും ഇങ്ങോട്ടും കടന്നിരിക്കും ഉമ്മകള്‍ക്കു ന്യൂട്ടന്റെ ചലന നിയമം ഉണ്ട് ഏതു ഉമ്മക്കും തുല്യവും വിപരീതവുമായ പ്രതികാരയുമ്മകള്‍... ഉമ്മകള്‍ക്കു പാത്രങ്ങളുടെ ആകൃതി കട്ടെടുക്കുന്ന ദ്രാവകങ്ങളുടെ ...

ഡിഗ്രി അളവിലെ കാഴ്‌ചകൾ

ചില കാഴ്‌ചകൾക്ക്‌ പൗരഷത്തിന്റെ മട്ടകോൺ, ചിലപ്പോൾ, എന്നും വരികൾക്കിടയിൽമാത്രം വായിക്കപ്പെട്ടുവരുന്ന സ്‌ത്രീത്വത്തിന്റെ ബൃഹത്‌കോൺ പലപ്പോഴും കണ്ണടച്ചുപോകുമ്പോൾ കാഴ്‌ചകൾ നപുംസകത്തിന്റെ ന്യൂനകോണിലൂടാവുന്നു. Generated from archived content: poem2_april27_09.html Author: shiva_prasad

മാപ്പ്‌

മരം പെയ്യേണമെങ്കിൽലതിൻ മുമ്പേ മഴ പെയ്യേണമതുകൊണ്ടുതാനല്ലോ മരിച്ചിടുന്നതിൻ മുമ്പെയായി ഞാൻ ജനിച്ചു ജീവിച്ചു മാപ്പാക്കീടുക. കാതിൽ നിന്നു മനസ്സിലേക്കുള്ളൊരു വേരുതോറും പടർന്നു വ്യാപിക്കുന്നു കുഞ്ഞായ കാലത്തിലൊക്കെയുമമ്മ- യുള്ളം കലങ്ങിയൊഴുക്കിയ വാക്കുകൾ. കരഞ്ഞേ ജനിക്കണം ചിരിച്ചു ജീവിക്കണം ഉറക്കെ ചിന്തിക്കണം മിണ്ടാതെ മരിക്കണം Generated from archived content: poem1_april27_09.html Author: shiva_prasad

തീർച്ചയായും വായിക്കുക