Home Authors Posts by ഷിൻസി രജിത്

ഷിൻസി രജിത്

ഷിൻസി രജിത്
8 POSTS 0 COMMENTS
സ്വദേശം പാലക്കാട്.കോളേജ് അധ്യാപികയാണ്. ഭർത്താവ് രജിത്. പോലീസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.ലിറ്റിൽ മാഗസിനുകളിലൂടെയാണ് എഴുത്ത് ആരംഭിക്കുന്നത്.നിരവധി മാസികകളിൽ കഥ, കവിത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്നു.

കനൽചരിത്രം

  കനലുരുക്കി കവിത വരയണമെന്ന് ഒരാൾ പറഞ്ഞിരുന്നു ഉരുകി തീരാറായ ഹൃദയ സത്യം ഒരു പ്രളയത്തിൽ ഒഴുക്കിവിടണമെന്നും... ബാക്കിയായത് , നേരിൻ്റെ നനവൂറ്റി കാലം ഊതി പിടിപ്പിച്ച ആത്മജ്ഞാനം ചിതലരിച്ചതാണ് ... മൗനത്തിൻ്റെ അനന്തത മനക്കണക്കിലൂടെ ഒലിച്ചിറങ്ങിയപ്പോൾ കാറ്റത്തിളകിയാടിയത് ഏകാന്തതയെന്ന മിഥ്യാബോധമാണ്.. ലിപിയില്ലായ്മയുടെ കനത്ത നോവ് പഴമയുടെ മഞ്ഞ നിറത്തിലേക്ക് വ്യാപരിക്കുമ്പോൾ ഒരുപിടി ഹൃദയവ്യഥകളുടെ ചിമിഴ് ഇനിയും പുനർജനി നേടാൻ കഴിയാത്ത എൻ്റെചിരിയെ ദംശിച്ചു കൊണ്ടേയിരുന്നു....! ...

നിന്നെ വായിക്കുമ്പോൾ

നിന്നെ വായിക്കുന്നത് പർവ്വതശിഖിരങ്ങളിലേക്ക് തിരികെ ഒഴുകുന്ന നീർച്ചാലുകൾ പോലെ അസാധ്യമായ ഒന്നിനെ ആവിഷ്ക്കരിക്കുക എന്നതാണ് ... ആകാശത്തു നിന്നിറങ്ങി വരുന്ന താഴ്വരകളിലെ തണുപ്പിനെ ഒരായുഷ്ക്കാലം ചേർത്തു പിടിക്കുക എന്നതാണ് ... ചിലപ്പോഴൊക്കെ കണ്ണിൽ കൊളുത്തി വലിയ്ക്കുന്നൊരു നോവായ് മാറുന്നത് വെളുത്ത പേജിൽ കൂനനുറുമ്പ് നിരപോലെ നിന്നെ വിവരിക്കുന്ന എൻ്റെ കറുത്ത അക്ഷരങ്ങളാണ് ... എങ്കിലും, ജീവിച്ചിരിക്കുന്നുണ്ട് ഞാൻ നിന്നെ വർണ്ണിച്ചതിന് എൻ്റെ അക്ഷരങ്ങളെ നശിപ്പിച്ചു കളയുന്നൊരു ദിവസ...

ഹൃദയം മൊഴി രേഖപ്പെടുത്തുന്നു

    നീ എഴുതാൻ ബാക്കി വെച്ച പുഴുക്കുത്തരിച്ച ഭാവങ്ങൾ , വളച്ചൊടിക്കപ്പെട്ടവിദൂരമായ ഒരു ഛായയിലൂടെ ഞാൻ ഊതി ജ്വലിപ്പിച്ചത് വിചിത്രമായ എന്തിനെയൊ സ്വപ്നം കാണാനായിരിക്കാം... നീ പറയാതെ പറഞ്ഞ അതിഭാവുകത്വങ്ങൾക്കിടയിൽ ഒരിക്കൽ ... കിരീടം ചൂടിയ എൻ്റെ അക്ഷരക്കിനാക്കൾ കൂടണയാൻ മറന്ന് ചക്രവാളം തേടിനടന്നലഞ്ഞിട്ടുണ്ടാവാം... ദൂരെ നിൻ്റെ നിഴൽപ്പാടുകൾ മാഞ്ഞപ്പോൾ വിസ്മൃതിയിലാണ്ടൊരു അഗ്നിപർവ്വതം കണക്കെ നീറി നീറി ഞാനുരുകിത്തീർന്നിട്ടുണ്ടാവാം....

ഹിസ്റ്റീരിയ

കാർപാർത്തിയൻ മലനിരകളിലാണ് എൻ്റെ സ്വപ്നങ്ങൾ വീണുറങ്ങുന്നത് ബ്രാം സ്റ്റോക്കറുടെ ഭാവനകളെ തകിടം മറിച്ചു കൊണ്ട് ... അതിൻ്റെ ചിറകുകളാവട്ടെ പറന്നിറങ്ങാൻ വെമ്പുന്നത് യൂഫ്രട്ടീസിൻ്റെ മടിത്തട്ടിലും, മെസൊപ്പൊട്ടോമിയ പുനർജനി നേടുന്നുണ്ടോ എന്നറിയാൻ ഫാത്തോമീറ്ററിനു പോലും കണ്ടെത്താനാവാത്ത ആഴങ്ങളിലേക്ക് താണുപോവാൻ അവിടുത്തെ ഘന ശാന്തതയിൽ ചെവി കേൾക്കാത്ത കണ്ണ് കാണാത്ത തിരിച്ചറിവ് നഷ്ടപ്പെട്ട ഒരബോധാവസ്ഥയായി വീർത്തു വീർത്തുറങ്ങണം. ദിനോസറുകളുടെ വംശപരമ്പരയ്ക്ക് മുമ്പ് ജനിച്ച ഞാൻ ഉൻമാദമായ ചിന്തകൾ...

ഡയസ്പോറ- നോവൽ ഭാഗം 3

വിഭാര്യനായിരുന്ന ലിമാഡൊയുടെ മരണശേഷം റെൻ്റൊപൂർണ്ണമായും ഡോർക്കിയുടെ സംരക്ഷകനായി. യുവാവായ റെൻ്റോയെ ഡോർക്കിയിലെ പ്രായപൂർത്തിയായ പെൺകുട്ടികൾ കൗതുകത്തോടെയും ആരാധനയോടെയും നോക്കിക്കണ്ടു. പക്ഷെ, റെൻ്റോയ്ക്ക് ഒരു കാഴ്ച്ചയും സ്വീകാര്യമായിരുന്നില്ല. മെർഫിൻ സ്ട്രോണയിൽ അലഞ്ഞ് തിരിഞ്ഞ് ആരെങ്കിലും നടക്കുന്നുണ്ടോ എന്നയാൾ ശ്രദ്ധിച്ചു. യുദ്ധമവസാനിച്ചതിനു ശേഷം ഡോർക്കി മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് ഏറെക്കുറെ സ്വതന്ത്രമാണ് എന്നയാൾ മനസിലാക്കി. റെൻ്റൊ ദിവസവും കുളിക്കാറില്ല. വല്ലപ്പോഴും മാത്രം. കുതിരച്ചാണകത്ത...

ഡയസ്പോറ- ഭാഗം 2

  അനേകായിരം നൂറ്റാണ്ടുകളായി യുദ്ധമെന്താണെന്നോ പരിഷ്ക്കാരം എന്താണെന്നോ അറിയാത്ത ജനതകളുണ്ട് ലോകത്തിൽ.അവരിൽ ഒരു വിഭാഗം ആളുകൾ താമസിക്കുന്നത് ഡോർക്കിയിലാണ്. വിമാനങ്ങൾ അവരുടെ വീടുകളിൽ ബോംബ് വർഷിച്ചിട്ടില്ല. മിസൈൽ ടാങ്കുകൾ അവരുടെ കൃഷിയിടങ്ങളെ നശിപ്പിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിയിക്കാൻ തപാൽ ശിപായി മാർ ഗ്രാമത്തിലെ വാതിലുകളിൽ മുട്ടിയിട്ടില്ല.പ്രായമായവർ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നത് യുദ്ധത്തടവുകാരുടെ കഥകൾ മാത്രം... വർഷങ്ങൾക്കു മുമ്പ് ഡോർക്കിയുടെ ഗ്രാമത്തലവനായ പ്രായം ചെന്ന...

ഡയസ്പോറ- നോവൽ ഭാഗം 1

    ഫിൻസെൻഡോർക്കി ലോകത്തിലെ തന്നെ അറിയപ്പെടാത്ത ഒരു ഉപദ്വീപാണ്. സാൻമാരിനൊ പോലെ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളിൽ ഒന്ന്. വളരെ ചുരുക്കം ഗവേഷകർക്കും സഞ്ചാരികൾക്കും മാത്രം അറിയാവുന്ന ഒരു പ്രദേശം. ഗോത്രങ്ങൾക്ക് പരിണാമം വന്നിട്ടില്ലാത്ത ഒരു ജനത ഇവിടെ തദ്ദേശീയരായിട്ടുണ്ട്. എങ്കിലും, ലോകത്തിന് മുമ്പിൽ വിചിത്രമായൊരു സ്ഥാനം പോലും ഇവർക്കില്ല. ഡോർക്കിക്കാർക്ക് റെൻ്റൊഫിൻലെസ്സ് ഒരു വിചിത്രമനുഷ്യനാണ്. രഹസ്യങ്ങളുടെ ഒരാവരണം അയാളുടെ വീട് സൂക്ഷിയ്ക്കുന്നുണ്ടെന്ന് തോന്നും. കുതിരച്ചാണകത്തിൻ്റെ മണമാണ് ...

തിരിച്ചറിവ്

സ്വസ്ഥതയില്ലാത്ത മനസ്സുകളിൽ കടപ്പാട് ബാക്കിയാവും സ്വാർത്ഥതയുള്ള മനസ്സുകളിൽ കടപ്പാട്, ആത്മാർത്ഥത വെറും വാക്കുകൾ മാത്രം! എരിതീയിൽ എണ്ണയൊഴിച്ച് ആളിക്കത്തൽ കൺകുളിർക്കെ കണ്ടവർ ആശാൻ്റെ നെഞ്ചത്തു ചവിട്ടി കളരിക്കു പുറത്തു പോയ ശിഷ്യരാണ്! രക്തം കിനിയുന്ന മുറിവിൽ മുള്ളു കൊണ്ട് കുത്തി അമിത പ്രവാഹം ആത്മസംപ്തൃപ്തിയാക്കിയവർ തോളിലിരുന്ന് ചെവി തിന്ന മഹത് സത്യത്തിനുദാഹരണമായവരാണ്. അവർ, അനാഥത്വത്തിലേയ്ക്ക് വിരൽ ചൂണ്ടി പരസ്യമായും രഹസ്യമായും ആത്മാനുഭൂതി ദാഹിച്ച നികൃഷ്ടരുമായിരുന്നു. നിരയൊത്ത പകൽക്കിനാക്കളിൽ ചെളി...

തീർച്ചയായും വായിക്കുക