ഷിജി മാത്തൂർ
ഓണം ഓഫർ
പത്രക്കാരൻ സൈക്കിൾ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണൻ മാഷ് ഉണർന്നത്. എണീറ്റ പാടേ തൊട്ടടുത്ത് കിടക്കുന്ന മൊബൈൽ ഫോണ്‍ എടുത്ത് സമയം നോക്കി...6.12. എന്നും ഇതേ സമയത്താണ് പത്രം വരാറുള്ളത്. ഒന്നുകിൽ ഒരു മിനിറ്റ് നേരത്തെ അല്ലെങ്കിൽ ഒരു മിനിറ്റ് വൈകും..അതിനപ്പുറം വ്യത്യാസം ഉണ്ടാകാറില്ല. അവന്റെ കൃത്യനിഷ്ഠയിൽ അത്ഭുതം കൂറിയാണ് ഓരോ ദിവസവും മാഷ് മൊബൈൽ ഫോണെടുത്ത് സമയം നോക്കി താഴെ വെക്കാറുള്ളത്. ഇന്ന് ഞായറാഴ്ചയാണ്...വാരാന്തപ്പതിപ്പും ചേർത്ത് വായനയ്ക്ക് വിഭവങ്ങൾ ഒട്ടേറെ കാണും എന്ന് ഓർത്തുകൊണ്ട് മാഷ് പത്രമെട...