ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്
ജനാലകൾ തുറക്കുന്ന സ്‌ത്രീ
“കല്ലിനോട് സംസാരിച്ചപ്പോൾ അത് മണിനാദം മുഴക്കി” പാബ്ലോ നെരൂദ കല്ലുപോലുള്ള ജീവിതത്തോട് സംസാരിക്കുമ്പോൾ ഒരെഴുത്തുകാരനോട്& എഴുത്തുകാരിയോട് അത് തിരിച്ചുപറയുന്നതെന്താവും? സാഹിത്യത്തിലെ ഏറ്റവും ശക്തമായ ശാഖയെന്ന നിലയ്‌ക്ക് സാമൂഹ്യജീവിതത്തോടുള്ള മുഴക്കമുള്ള പ്രതികരണോപാധിയാണിന്ന് ചെറുകഥ. ഭാഷയുടേയും സംസ്‌കാരത്തിന്റെയും മണിമുഴക്കം കേട്ടിട്ടും പരാജയപ്പെടുമ്പോഴും ശിരസ്സുയർത്തി മുന്നേറുന്ന ഏതോ ഒരു ജനറലിന്റെ ചിത്രം അത് വല്ലാതെ ഓർമിപ്പിക്കുന്നുണ്ട്. സ്വയം നാടുകടത്തിക്കൊണ്ടിരിക്കുന്ന ഒരു ജനതയെന്...