ഷിഹാബുദ്ദീൻ
ഓണം സൗഹാർദ്ദത്തിന്റെ ഉത്സവം
എറണാകുളം ഫുട്‌പാത്തിലെ ഒരു കച്ചവടക്കാരനാണ് ഞാൻ. കേരളത്തിലെ ഏറ്റവും വലിയ കച്ചവട സീസണാണ് ഓണക്കാലം. പഴയ കാല ഓണാഘോഷംപോലെയല്ലെങ്കിലും ഇന്നും സജീവമായിതന്നെ എല്ലാവരും ഓണം ആഘോഷിക്കുന്നുണ്ട്. പണ്ടത്തെപോലെ ഓണം ആഘോഷിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ല. കാലം മാറുന്നതിനനുസരിച്ച് ഓരോന്നിനും മാറ്റം ഉണ്ടാവുന്നത് സാധാരണമാണ്. ഒരു മുസ്ലീമായ ഞാൻ ഓണത്തെ വളരെ ഹൃദ്യമായ രീതിയിൽ തന്നെ ആഘോഷിക്കാറുണ്ട്. വീട്ടിൽ ഓണസദ്യയും പായസവും ഒരുക്കുന്നുവെന്നല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് എന്റെ ഹിന്ദു സുഹൃത്തുക്കളുടെ വ...